Friday, March 29, 2024

2023 WORLD CUP

കാണികളുടെ എണ്ണത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യ വേദിയായ ഏകദിന ലോകകപ്പ്! പിന്നിലായത് 2015ലെ ലോകകപ്പ്

അഹമ്മദാബാദ്: കാണികളുടെ എണ്ണത്തില്‍ ചരിത്രമെഴുതി ഇന്ത്യ വേദിയായ ലോകകപ്പ്. പന്ത്രണ്ടര ലക്ഷം പേരാണ് ലോകകപ്പ് കാണാനെത്തിയത്. ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ആതിഥേയത്വം വഹിച്ച ലോകകപ്പ്. ക്രിക്കറ്റിനെ മതമായി കാണുന്ന ജനത, ദി ഗ്രേറ്റ് ഇന്ത്യന്‍ കാര്‍ണിവലാക്കി മാറ്റി ടൂര്‍ണമെന്റ്. പത്ത് വേദികളിലായി ഫൈനലുള്‍പ്പടെ ആകെ നടന്നത് 48 മത്സരങ്ങള്‍. ആവേശപ്പോരോട്ടങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ സാക്ഷികളായത് 12,50,307...

തന്ത്രങ്ങള്‍ പിഴച്ചതോ, ഭാഗ്യം മുഖംതിരിച്ചതോ? ഇന്ത്യക്ക് ചുവട്‌തെറ്റിയത് എവിടെ?

ഒരു സുന്ദര സ്വപ്‌നം പോലെയായിരുന്നു 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഇതുവരെയുള്ള യാത്ര. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ഒക്‌ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയെ തോല്‍പിച്ച് തുടങ്ങിയ ആ കുതിപ്പ് ഒരു മാസത്തിനിപ്പുറം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ് അവസാനിക്കുമ്പോള്‍ ആരാധകര്‍ക്ക് ചോദിക്കാന്‍ ഒന്നേയുള്ളു, ഇന്ന് എവിടെയാണ് പിഴച്ചത്? അപരാജിതരായി...

ലോകകപ്പിലെ ഫ്ലോപ്പ് ഇലവന്‍, ഓപ്പണറായി ബാവുമ, നായകനായി ബട്‌ലര്‍, ഒരു ഇന്ത്യന്‍ താരവും ടീമില്‍

മുംബൈ: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ പ്രതീക്ഷക്കൊത്ത് ഉര്‍ന്നവരും പ്രതീക്ഷ കാക്കാത്തവരും ആയി നിരവധി താരങ്ങളുണ്ട്. ലോകകപ്പിന് മുമ്പെ സെമി ലൈനപ്പ് പ്രവചിച്ചതില്‍ ഇന്ത്യയും ഓസ്ട്രേലിയയും സെമിയെലെത്തിയെങ്കിലും അപ്രതീക്ഷിത എന്‍ട്രിയായി എത്തിയത് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡുമാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനും സെമിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തും പാകിസ്ഥാന്‍ അഞ്ചാം...

ഒന്നാമത് എത്തിയിട്ടൊന്നും കാര്യമില്ല, ഇന്ത്യയുടെ സെമി ഫൈനല്‍ ചിലപ്പോള്‍ കൊല്‍ക്കത്തയിലാകും, കാരണം അറിയാം

മുംബൈ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരെങ്കിലും ഇന്ത്യ സെമി കളിക്കുക മുംബൈയിലോ കൊല്‍ക്കത്തിയിലോ എന്നറിയാന്‍ കാത്തിരിക്കണം. കാരണം, ഇന്ത്യയുടെ സെമിയിലെ എതിരാളികള്‍ ആരെന്നറിഞ്ഞാലെ ഇന്ത്യയുടെ സെമി വേദി തീരുമാനമാകു. ന്യൂസിലന്‍ഡോ അഫ്ഗാനിസ്ഥാനോ ആണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികളെങ്കില്‍ ഇന്ത്യ മുംബൈയില്‍ തന്നെ സെമി ഫൈനല്‍ കളിക്കും. എന്നാല്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ സെമിയിലെ എതിരാളികളാകുന്നതെങ്കില്‍...

വാങ്കഡെയിൽ മാക്സ്‌വെലിന്റെ ഒറ്റയാൾ പോരാട്ടം (201*); അഫ്ഗാനെ 3 വിക്കറ്റിന് കീഴടക്കി ഓസീസ് സെമിയിൽ

മുംബൈ: അവിശ്വസനീയമെന്ന് പറയാതെ വയ്യ. അഫ്ഗാനെ ഒറ്റയ്ക്ക് തകര്‍ത്ത് ഗ്ലെന്‍ മാക്‌സ്‌വെല്‍. ഏഴിന് 91 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കെ മാക്‌സ്‌വെല്‍ പുറത്താവാതെ നേടിയ ഇരട്ട സെഞ്ചുറിയാണ് (201) ഓസീസിനെ അട്ടമിറിയില്‍ നിന്ന് രക്ഷിച്ചത്. മറ്റൊരാളും 25നപ്പുറമുള്ള സ്‌കോര്‍ നേടിയിട്ടില്ലെന്ന് ഓര്‍ക്കുമ്പോള്‍ മാക്‌സവെല്ലിന്റെ ഇന്നിംഗ്‌സിന്റെ മഹത്വം മനസിലാവും. അതും ഓടാന്‍ പോലും...

കൈ കൊടുക്കാൻ പോലും നിന്നില്ല, അതൊക്കെ അർഹിക്കുന്നവർക്കെന്ന്; അതൃപ്തി വ്യക്തമാക്കി ശ്രീലങ്ക

ഡൽഹി: ടൈംഡ് ഔട്ട് സൃഷ്ടിച്ച 'പ്രകമ്പനം' ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലെ മത്സരത്തിലുടനീളം പ്രകടമായി. മത്സര ശേഷം സാധാരണ എല്ലാ ടീം അംഗങ്ങളും പരസ്പരം കൈ കൊടുക്കും. എന്നാല്‍ അതിന് പോലും ശ്രീലങ്കൻ കളിക്കാർ മുതിർന്നില്ല. ഇതുസംബന്ധിച്ചുളള ചോദ്യത്തോട് അർഹിക്കുന്നവർക്കെ ബഹുമാനം കൊടുക്കൂ എന്ന മട്ടിലായിരുന്നു എയ്ഞ്ചലോ മാത്യൂസിന്റെ പ്രതികരണം. സംഭവത്തിൽ രൂക്ഷമായ പ്രതികരണവും മാത്യൂസ് നടത്തി....

ഏകദിന ലോകകപ്പ്: തനിഗുണം കാണിച്ച് ബംഗ്ലാദേശ്, മാത്യൂസ് ‘ടൈംഡ് ഔട്ട്’, അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം

അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ലോകകപ്പിലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ് ‘ടൈംഡ് ഔട്ട്’ ആയി പുറത്തായി. ക്രിക്കറ്റില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പുറത്താകലാണിത്. തെറ്റായ ഹെല്‍മറ്റ് ധരിച്ച് ബാറ്റിംഗിന് ഇറങ്ങിയതാണ് മാത്യൂസിന് തിരിച്ചടിയായത്. ഒരു ബാറ്റര്‍ പുറത്തായതിന് ശേഷം രണ്ട്...

വീണ്ടും വിചിത്ര പരാമർശവുമായി ഹസൻ റാസ ; ഇന്ത്യ ഡിആർഎസിൽ കൃത്രിമത്വം കാണിക്കുന്നു

ഇന്ത്യ ഡിആര്‍എസില്‍ കൃത്രിമത്വം കാണിക്കുകയാണെന്ന് പാകിസ്താന്‍ മുന്‍ താരം ഹസന്‍ റാസ. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ കൂറ്റന്‍ മാര്‍ജിനില്‍ വിജയിച്ചതിനു പിന്നാലെ പാകിസ്താനില്‍ നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെയാണ് ഹസന്‍ റാസയുടെ വിചിത്ര പരാമര്‍ശം. മുന്‍പും ഇന്ത്യക്കെതിരെ ഹസന്‍ റാസ രംഗത്തുവന്നിരുന്നു. ലങ്കക്കെതിരായ ഇന്ത്യയുടെ മത്സരത്തിനു പിന്നാലെയായിരുന്നു ഹസന്‍ റാസയുടെ ആദ്യ ആരോപണം.ടിവി ഷോ അവതാരകന്റെ ചോദ്യത്തോട്...

ഏകദിന ലോകകപ്പ്: ഇഷാന്‍ വഴി രോഹിത് കൈമാറിയ സന്ദേശം എന്ത്?; വെളിപ്പെടുത്തി ശ്രേയസ് അയ്യര്‍

ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വിരാട് കോഹ്‌ലിക്കൊപ്പം ചേര്‍ന്ന് മികച്ച പ്രകടനമാണ് യുവതാരം ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചത്. 87 പന്ത് നേരിട്ട് ഏഴ്് ഫോറും 2 സിക്സും ഉള്‍പ്പെടെ 77 റണ്‍സാണ് ശ്രേയസ് നേടിയത്. ആദ്യം നിരവധി ഡോട്ട്ബോളുകള്‍ വരുത്തി സമ്മര്‍ദ്ദത്തോടെയാണ് ശ്രേയസ് ബാറ്റിംഗ് തുടങ്ങിയതെങ്കിലും പിന്നീട് കത്തിക്കയറുകയായിരുന്നു. മത്സരത്തിന്റെ ഇടവേളക്കിടെ ഇഷാന്‍ കിഷനിലൂടെ നായകന്‍ രോഹിത്...

ഏകദിന ലോകകപ്പ്: ശ്രീലങ്ക- ബംഗ്ലാദേശ് മത്സരം പ്രതിസന്ധിയില്‍, അവസാന നിമിഷം റദ്ദാക്കാന്‍ സാധ്യത

ഏകദിന ലോകകപ്പിലെ ശ്രീലങ്ക- ബംഗ്ലാദേശ് മത്സരം ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരിക്കെ അപ്രതീക്ഷിത പ്രതിസന്ധി. ഡല്‍ഹിയിലെ വായു മലിനീകരണ തോത് ഉയര്‍ന്നിരിക്കുന്നതാണ് ആശങ്കകള്‍ വഴിതുറന്നിരിക്കുന്നത്. പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശ് അവരുടെ പരിശീലന സെഷന്‍ റദ്ദാക്കിയതോടെ സ്ഥിതിഗതികള്‍ വഷളായി. മലിനീകരണ പ്രശ്നത്തിനിടയില്‍ ഡല്‍ഹിയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ശ്രീലങ്കയും ആശങ്ക പ്രകടിപ്പിച്ചു. ഈ ആശങ്കകള്‍ക്കിടയിലും, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും...
- Advertisement -spot_img

Latest News

മൂന്ന് ദിവസങ്ങൾ മാത്രം; മാർച്ച് 31 ന് മുൻപ് ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങൾ

നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളു, പല സാമ്പത്തിക കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് മാർച്ച് മാസം. മാർച്ച് മാസത്തിൽ ചെയ്ത്...
- Advertisement -spot_img