ഒറ്റപ്രസവത്തിൽ 10 കുട്ടികൾ. ലോകത്തിലെ ഏറ്റവും വലിയ പ്രസവമായിരിക്കും ഇതെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട്. 37–കാരിയായ ഗോസിയമെ തമാര സിതോളാണ് അപൂർവ നേട്ടത്തിന് ഉടമയായിരിക്കുന്നത്. 37–കാരിയായ ഗോസിയമെ 7 ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് ജന്മം നൽകിയിരിക്കുന്നത. നേരത്തെ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ് ഇവർ.
സിസേറിയനിലൂടെയാണ് 10 കുട്ടികളെയും പുറത്തെടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു വളരെയധികം...
ഒട്ടാവ: കാനഡയില്‍ നാലംഗ മുസ്ലീം കുടുംബത്തെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തി. ദക്ഷിണ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലാണ് സംഭവം. കുടുംബം മുസ്ലീങ്ങളായതിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വൈകുന്നേരം നടക്കാനിറങ്ങിയ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം.
ആസൂത്രിതമായിട്ടാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിരോധമാണ് ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. സംഭവത്തില്‍ 20കാരനായ നതാനിയേല്‍...
പത്തുവര്‍ഷത്തിലേറെയായി ഇസ്രയേല്‍ പ്രധാനമന്ത്രിയായി തുടരുന്ന ബെന്യമിന്‍ നെതന്യാഹുവിന് സ്ഥാനം നഷ്ടമായേക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചതാണ് രണ്ടുവര്‍ഷത്തിനിടെ നാല് ഇലക്ഷനുകള്‍ കണ്ട രാജ്യത്ത് ഭരണമാറ്റത്തിന് വഴിയൊരുക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ പിന്തുണ ലഭിച്ചതായി പ്രതിപക്ഷ നേതാവ് യയ്‌ർ ലപീദ് പ്രസിഡന്റ് റൂവന്‍ റിവ്‌ലിനെ അറിയിച്ചു. തീവ്ര വലതുപക്ഷ യമിന പാർട്ടിയുടെ നേതാവ് നഫ്താലി ബെനറ്റുമായാണ് ലപീദ്...
ഒരു പതിറ്റാണ്ടിലേറെക്കാലം ഇസ്രായേല്‍ ഭരിച്ച ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കി മന്ത്രിസഭ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് പ്രതിപക്ഷം. പുതിയ മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡന്റ് പ്രതിപക്ഷത്തിന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കുകയാണ്. ഇന്ന് അർധരാത്രിക്കകം പ്രതിപക്ഷം പ്രസിഡന്റിനെ കണ്ടിട്ടില്ലെങ്കിൽ ഇസ്രായേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകും. അങ്ങനെവന്നാൽ രണ്ടു വർഷത്തെ അഞ്ചാം തെരഞ്ഞെടുപ്പാകുമിത്.
യായിർ ലാപിഡിന്റെ നേതൃത്വത്തിലാണ് നെതന്യാഹുവിനെ താഴെയിറക്കാനുള്ള...
വാഷിംഗ്ടണ്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സ് കമ്പനിയുടെ ബേബി പൗഡര്‍ കാന്‍സറിന് കാരണമായെന്ന പരാതിയില്‍ വീണ്ടും രോഗികള്‍ക്ക് ഒപ്പം നിന്ന് അമേരിക്കന്‍ കോടതി. പരാതിക്കാരായ സ്ത്രീകള്‍ക്ക് 2.12 ബില്യണ്‍ ഡോളര്‍ (1,55,05,89,20,000 രൂപ ) നഷ്ടപരിഹാരമായി നല്‍കണമെന്ന നേരത്തെയുള്ള കോടതിവിധിക്കെതിരെ കമ്പനി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
22 സ്ത്രീകളായിരുന്നു കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ബേബി...
ലണ്ടന്‍: കോവിഡ് 19നു കാരണമാവുന്ന നോവല്‍ കൊറോണ വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് പഠന ഫലം. ഇതു വവ്വാലുകളില്‍നിന്നു വന്നതാണെന്നു പിന്നീട് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും ബ്രിട്ടിഷ് പ്രൊഫസര്‍ ആഗ്നസ് ദല്‍ഗ്ലെയിഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞ ഡോ. ബിര്‍ഗര്‍ സൊറന്‍സന്‍ എന്നിവരുടെ പഠന ഫലം പറയുന്നു.
വുഹാനിലെ ലാബിലെ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനീസ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചെടുത്തതാണ് കൊറോണ വൈറസ്....
ഷാര്‍ജ: ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന പലസ്തീനിലെ കുട്ടികളുടെ അടിയന്തര മെഡിക്കല്‍, മാനസിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 10 ലക്ഷം ഡോളര്‍(ഏഴ് കോടി രൂപ) സഹായം പ്രഖ്യാപിച്ച് ഷാര്‍ജ. ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയും ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍(ടിബിഎച്ച്എഫ്) ചെയര്‍പേഴ്‌സണുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരമാണ് സഹായം നല്‍കുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം...
ലണ്ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റഡോസ് കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടന്‍. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റഗുലേറ്ററി ഏജന്‍സി(എംഎച്ച്ആര്‍എ) യാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റഡോസ് വാക്‌സിന്‍ യു.കെയുടെ വാക്‌സിനേഷന്‍ പരിപാടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അവകാശപ്പെട്ടു. വിജയകരമായി നടപ്പാക്കിയ വാക്‌സിനേഷന്‍ ദൗത്യം 13,000ത്തിലധികം ജീവനുകള്‍...
ജനീവ: ഇസ്രായേല്‍-ഗാസ സംഘര്‍ഷം അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയുടെ തീരുമാനം. ഗാസയില്‍ ഇസ്രായേല്‍ മനുഷ്യാവകാശ ലംഘനം നടത്തിയോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. അറബ് രാജ്യങ്ങളുടെ മുന്‍കൈയില്‍ കൊണ്ടുവന്ന നിര്‍ദേശം ഒമ്പതിനെതിരെ 24 വോട്ടുകള്‍ക്കാണ് സമിതി അംഗീകരിച്ചത്. വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന അമേരിക്ക, പിന്നീട് ഈ തീരുമാനത്തിന് എതിരെ രംഗത്തുവന്നു. ഇസ്രായേല്‍-ഗാസ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ് തീരുമാനമെന്നാണ്...
ലണ്ടന്‍: യു.കെയിലെ ഈസ്റ്റ് സസക്‌സ് തീരത്ത് 960 കിലോയോളം മയക്കുമരുന്ന് കണ്ടെത്തി. വിപണിയില്‍ ഇതിന് ഏഴുനൂറുകോടിയില്‍ അധികം വിലവരുമെന്നാണ് കണക്കാക്കുന്നത്. തിങ്കളാഴ്ചയാണ് സംഭവം. രണ്ട് പാക്കറ്റുകളിലായി വെള്ളം കടക്കാത്ത വിധത്തില്‍ 'ഭദ്രമായി' പൊതിഞ്ഞുസൂക്ഷിച്ചിരുന്ന നിലയിലാണ് മയക്കുമരുന്ന് തീരത്തേക്ക് അടിഞ്ഞതെന്ന് നാഷണല്‍ ക്രൈം ഏജന്‍സി(എന്‍.സി.എ.) അറിയിച്ചു.
സാമ്പിള്‍ പരിശോധനയില്‍ കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിച്ചെങ്കിലും സമ്പൂര്‍ണ ഫോറന്‍സിക് പരിശോധന...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...