World

കാബൂളിലെ സൈനിക ജയിലും പിടിച്ചെടുത്ത് താലിബാന്‍; ഭീകരരെ സ്വതന്ത്രരാക്കി

കാബൂള്‍ കാബൂളിന് 25 കിലോമീറ്റര്‍ അകലെയുള്ള ബാഗ്രമിലെ സൈനിക ജയില്‍ പിടിച്ചെടുത്ത് ഭീകരരടക്കമുള്ള തടവുകാരെ തുറന്ന് വിട്ട് താലിബാന്‍. ബാഗ്രം എയര്‍ബേസിലെ ജയിലാണ് താലിബാന്‍ പിടിച്ചെടുത്തത്. അഫ്ഗാനിലെ  ഏറ്റവും വലിയ യുഎസ് എയര്‍ബേസായിരുന്നു ബാഗ്രം. യുഎസ് സൈന്യത്തിനായിരുന്നു ജയിലിന്റെ ചുമതല. അഫ്ഗാനില്‍ നിന്ന് യുഎസ് പിന്മാറിയതോടെ ജയിലിന്റെ നിയന്ത്രണം ജൂലൈ ഒന്നിന് അഫ്ഗാന്‍ ഗവണ്‍മെന്റ്...

ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും പിടിച്ചെടുക്കുമെന്ന് താലിബാന്‍

കാബൂള്‍: ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്റെ അധീനതയിലാവുമെന്ന് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് സിഎന്‍എസ് ന്യൂസ്-18 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വ്യാപകമായ ആക്രമണങ്ങളില്‍ താല്‍പര്യമില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ്യ ദൗത്യ സംഘങ്ങളേയും എന്‍ജിഒകളേയും ആക്രമിക്കില്ലെന്നും താലിബാന്‍ പ്രതിനിധി പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ താലിബാന്‍ പിടിച്ചെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍...

ഇത് മലയാളിത്തിളക്കം; ‘ദി വോയ്‌സി’ൽ പാടി വിധികർത്താക്കളെ ഞെട്ടിച്ച് മലയാളി പെൺകുട്ടി (വീഡിയോ)

മെൽബൺ: ഓസ്ട്രേലിയലെ ‘ദി വോയ്സ്’ (The Voice ) എന്ന ലോകപ്രശസ്ത റിയാലിറ്റി ഷോയുടെ ഓഡീഷന്‍ റൗണ്ടിൽ അവിശ്വസനീയമായ പ്രകടനം കാഴ്ചവച്ച് അഭിമാനമായി മാറുകയാണ് മലയാളിയായ ജാനകി ഈശ്വർ. അമേരിക്കൻ ഗായിക ബിലി ഐലിഷിൻറെ ‘ലവ്‌ലി’ എന്ന ഗാനം പാടിയാണ് വിധികർത്താക്കളെ ജാനകി അമ്പരപ്പിച്ചത്. കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ് ഈ പന്ത്രണ്ടു...

വിവാഹ സത്കാരത്തിനെത്തിയ 16 പേര്‍ മിന്നലേറ്റ് മരിച്ചു; വരനും പരിക്കേറ്റു

ധാക്ക: വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ 16 പേര്‍ ബംഗ്ലാദേശില്‍ മിന്നലേറ്റ് മരിച്ചു. വരനും പരിക്കേറ്റു. നദീതീരത്തെ പട്ടണമായ ഷിബ്ഗഞ്ചിലാണ് സംഭവം. വരന്‍ ഉള്‍പ്പെട്ട സംഘം ബോട്ടുകളില്‍ കയറി യാത്രതുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇടിയും മിന്നലും ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. വിവിധ ബോട്ടുകളില്‍ കയറിയവരാണ് നിമിഷങ്ങളുടെ ഇടവേളയില്‍ പലതവണ ഉണ്ടായ മിന്നലുകളേറ്റ് മരിച്ചത്. വധു സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല. ബംഗ്ലാദേശില്‍ അതിശക്തമായ...

ഒരു വര്‍ഷത്തിന് ശേഷം വുഹാനില്‍ വീണ്ടും കൊവിഡ് കേസുകള്‍; മുഴുവന്‍ ജനങ്ങളെയും പരിശോധിക്കാനൊരുങ്ങി ചൈന

ബെയ്ജിംഗ്: ഒരു വര്‍ഷത്തിന് ശേഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വുഹാനിലെ മുഴുവന്‍ ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ചൈന. 2019 ഡിസംബറില്‍ ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലായിരുന്നു. ഒരു വര്‍ഷമായി പ്രദേശത്ത് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന്...

ചരിത്രം പിറന്നു; ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ ഹോക്കി സെമിയിൽ

ടോക്കിയോ∙ ഒളിംപിക് ഹോക്കിയിൽ പുതു ചരിത്രമെഴുതി ഇന്ത്യൻ വനിതാ ടീം സെമി ഫൈനലിൽ. ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്സിൽ കളിക്കുന്ന ഇന്ത്യൻ വനിതകൾ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ മറികടന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. 22–ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ...

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാം മെഡല്‍ ഉറപ്പിച്ചു; ബോക്‌സിങ്ങില്‍ ലവ്‌ലിന സെമിയില്‍

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. 69 കിലോ വനിതാ ബോക്‌സിംഗില്‍ ചൈനീസ് ചായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലീന അസം സ്വദേശിയാണ്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടി. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.

അഫ്ഗാനിസ്ഥാന് പിന്നാലെ ഇറാഖിലും സേനയെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: ഇറാഖില്‍ നിന്നും സേനയെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക. നീണ്ട പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് സൈന്യത്തെ പിന്‍വലിക്കാനുള്ള കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍-ഖദീമിയും ഒപ്പുവെച്ചത്. ഈ വര്‍ഷം അവസാനത്തോടെ സെന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കുമെന്ന് ബൈഡന്‍ അറിയിച്ചു. ഐ.എസ്. ഭീകരരെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സൈന്യത്തെ ഇറാഖില്‍ ഏര്‍പ്പെടുത്തിയതെന്നായിരുന്നു അമേരിക്കയുടെ നിലപാട്. 2003 ലാണ്...

ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം

ടോക്യോ: ടോക്യോ വേദിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം മീരാബായ് ചാനു. ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സില്‍ വെള്ളി നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ചാനു സ്വന്തമാക്കിയത്. 49 കിലോ വിഭാഗത്തിലാണ് താരം ടോക്യോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയത്. 2020 ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ ആദ്യ താരമായ ചാനു കര്‍ണം...

‘ഐഫോൺ സിറ്റി’ വെള്ളത്തിൽ; തകർന്ന് ഡാമുകളും; വിറച്ച് ചൈന; വിഡിയോ

കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ മഹാപ്രളയവും അണക്കെട്ടുകൾ തകർന്നതും ചൈനയെ ദുരന്തഭൂമിയാക്കുകയാണ്. ഐഫോൺ സിറ്റി എന്ന് ലോകമെങ്ങും അറിയപ്പെടുന്ന ഷെങ്സു നഗരത്തിൽ നിന്നും 100,000 പേരെ മാറ്റി പാർപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറി നിലനിൽക്കുന്ന പ്രദേശത്തെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇവിടെ 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു....
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img