World

ഭാര്യയില്‍നിന്നും രക്ഷിക്കാന്‍ തന്നെ ജയിലിലടക്കണമെന്ന് യുവാവ്

ഭാര്യയില്‍നിന്നും മാറി ജീവിക്കുന്നതിനായി തന്നെ ജയിലിലടക്കണമെന്ന് യുവാവ്. മയക്കുമരുന്ന് കേസുകളില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന 30 -കാരനാണ് ഈ ആവശ്യം ഉന്നയിച്ച് അധികൃതരെ സമീച്ചതെന്ന് സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലാണ് സംഭവം. അല്‍ബേനിയന്‍ വംശജനായ യുവാവ് ഇറ്റലിയിലെ ഗിഡോണിയ മോണ്ടിസെല്ലിയിലാണ് താമസിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ആഴ്ച ഇയാളെ വീട്ടുതടങ്കലിലാക്കിയത്. തന്നെ വീട്ടുതടങ്കലില്‍നിന്നും മോചിപ്പിച്ച്...

‘ഒരേ നാമം, ഒരേ നമ്പര്‍ പുതിയ കാലം’; ഷഹീന്‍ അഫ്രീദിയെ ഷാഹിദ് അഫ്രീദിയോട് ചേര്‍ത്തു വെച്ച് ഐ.സി.സി

ഇസ്‌ലാമാബാദ്: ക്രിക്കറ്റ് ആരാധകര്‍ എന്നും ഹൃദയത്തോട് ചേര്‍ത്തു വെച്ചിട്ടുള്ള നാമമാണ് അഫ്രീദി. ഭൂംഭൂം അഫ്രീദി എന്ന ഷാഹിദ് അഫ്രീദിയെ അത്രമേല്‍ പ്രിയമായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ക്ക്. ഇപ്പോഴിതാ. മറ്റൊരു അഫ്രീദി കൂടി ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുന്നു. ഷഹീന്‍ അഫ്രീദി. ട20യില്‍ പാകിസ്താന്‍ ഇന്ത്യന്‍ പുലികളെ വീഴ്ത്തിയെന്നൊരു ചരിത്രമെഴുതുമ്പോള്‍ അതില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെടും ഷഹീന്‍ അഫ്രീദി എന്ന...

സ്വന്തം ഉപയോഗത്തിന് വീട്ടില്‍ നാല് കഞ്ചാവുചെടികള്‍ വരെ വളര്‍ത്താം, അനുമതിക്കുള്ള ഒരുക്കത്തില്‍ ലക്സംബര്‍ഗ്

നിയമപ്രകാരം കഞ്ചാവ് വീട്ടില്‍ വളര്‍ത്താനും ഉപയോഗിക്കാനും അനുമതിയുള്ള രാജ്യമാകാനുള്ള ഒരുക്കത്തിൽ ലക്സംബര്‍ഗ്. ലക്‌സംബർഗിലെ പ്രായപൂര്‍ത്തിയായവര്‍ക്ക് അവരുടെ വീടുകളിലോ തോട്ടങ്ങളിലോ നാല് കഞ്ചാവ് ചെടികൾ വരെ വളര്‍ത്താന്‍ ഇതുവഴി അനുമതി ലഭിക്കും. ലക്സംബർഗ് ഗവൺമെന്റിന്റെ വെള്ളിയാഴ്ചത്തെ പ്രഖ്യാപനം കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട രാജ്യത്തിന്‍റെ സമീപനങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങളുണ്ടാക്കും എന്നാണ് കരുതുന്നത്. ഇത് പ്രകാരം പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് സ്വന്തം...

ഉള്ളിയാണ് ‘വില്ലൻ‘- കോവിഡിന് പിന്നാലെ സാൽമൊണല്ല പടരുന്നു; ഭീതിയിൽ അമേരിക്ക

വാഷിങ്ടൻ: കോവിഡിനു പിന്നാലെ അമേരിക്കയിൽ സാൽമൊണല്ല രോഗ ഭീതിയും. അണുബാധയെ തുടർന്ന് യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറു കണക്കിനു പേരാണു രോഗ ബാധിതരായത്. ഉള്ളിയിൽ നിന്നാണ് സാൽമൊണല്ല രോ​ഗാണു പടരുന്നത്. മെക്സിക്കോയിലെ ചിഹുവാഹുവായിൽ നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗണുവിന്റെ ഉറവിടം കണ്ടെത്തിയതെന്നു സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറഞ്ഞു. രോഗ വ്യാപന...

ഇന്ത്യ അടക്കം 11 രാജ്യങ്ങള്‍ കുടുങ്ങും; കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഞെട്ടിക്കുന്ന യുഎസ് റിപ്പോര്‍ട്ട്

കാലാവസ്ഥാ വ്യതിയാനം ഈ വഴിക്ക് തുടര്‍ന്നാല്‍ ഇന്ത്യ അടക്കം 11 രാജ്യങ്ങളും രണ്ട് മേഖലകളും ഗുരുതര പ്രതിസന്ധിയിലാവുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം േദശീയ സുരക്ഷയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന വിഷയത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ശൃംഖലയിലെ 18 ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കാലാവസ്ഥാ വ്യതിയാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍...

ലോകരാജ്യങ്ങളുടെ പാസ്പോർട്ട് പവർ; ഇന്ത്യയുടെ സ്ഥാനം പിന്നെയും പിറകോട്ട്…

ലോകരാജ്യങ്ങളുടെ പവർ അനുസരിച്ച്, യാത്രാ സൗഹൃദ പാസ്‌പോർട്ടുകൾ പട്ടികപ്പെടുത്തിയ ഹെൻലി പാസ്‌പോർട്ട് സൂചികയുടെ 2021 ലെ റിപ്പോർട് പുറത്തുവിട്ടു. റിപ്പോർട് പ്രകാരം ഇന്ത്യയുടെ റാങ്ക് കഴിഞ്ഞ വർഷത്തേക്കാൾ പിറകോട്ടാണ്. ഇപ്പോൾ 90 ാം സ്ഥാനമാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ടു റാങ്കുകള്‍ പിന്നിലാണ് ഈ വർഷത്തെ ഇന്ത്യയുടെ സ്ഥാനം. ഇന്ത്യൻ പാസ്പോർട്ട്...

വരന്‍റെ വീട്ടുകാരുടെ വിവാഹസമ്മാനം; 60 കിലോ സ്വര്‍ണ്ണമണിഞ്ഞ് അനങ്ങാന്‍ പോലുമാകാതെ ഒരു കല്യാണപ്പെണ്ണ്

സ്വര്‍ണ്ണത്തോടുള്ള ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഭ്രമം കുപ്രസിദ്ധമാണ്. വിവാഹദിവസം വധുവിനെ സ്വര്‍ണ്ണം കൊണ്ട് മൂടുന്നത് തങ്ങളുടെ അന്തസ്സിന്‍റെ പ്രതീകമായി പല കുടുംബങ്ങളും കാണുന്നു. വിവാഹ ദിവസത്തിലെ അതിരുവിടുന്ന ഈ സ്വര്‍ണ്ണാഭരണ പ്രദര്‍ശനം പല കോണുകളില്‍ നിന്നും വിമര്‍ശനത്തിനും കാരണമാകാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മലയാളികളെയും കടത്തി വെട്ടി ചൈനയിലെ ഒരു വധു കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍...

വാഴ മറിഞ്ഞ് ദേഹത്തുവീണ് തൊഴിലാളിക്ക് പരിക്കേറ്റു, നാലുകോടി നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

ഓസ്ട്രേലിയയിലെ ഒരു വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. കെയർസ് പോസ്റ്റിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, കുക്ക് ടൗണിനടുത്തുള്ള ഒരു ഫാമിലാണ് സംഭവം. ജെയിം ലോംഗ്ബോട്ടം എന്നയാൾ ഒരു വാഴത്തോട്ടത്തിൽ കൂലിവേല ചെയ്യുകയായിരുന്നു. എൽ & ആർ കോളിൻസ് ഫാം എന്നാണ്...

നല്ലകാലം തീരുന്നോ; സ്മാര്‍ട്ട്ഫോണ്‍ വില കുത്തനെ കൂടിയേക്കും, വഴിവച്ചത് ഈ കാര്യം.!

ന്യൂയോര്‍ക്ക്: ലോക ഇലക്ട്രോണിക് വിപണിയില്‍ ഇപ്പോള്‍ ചിപ്പുകളുടെ  ക്ഷാമം വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇതിന്‍റെ അന്ത്യന്തികമായ പ്രശ്നം ഉപയോക്താവിനെ ബാധിക്കാന്‍ തുടങ്ങുന്നു എന്നാണ് പുതിയ സൂചനകള്‍. നേരത്തെ സെമി കണ്ടക്ടര്‍ ക്ഷാമം ഏറ്റവും കൂടുതല്‍ ബാധിച്ചത് കാര്‍ വിപണിയെ ആണെങ്കില്‍ മൊബൈല്‍ ഫോണ്‍ രംഗത്തേക്കും അത് വ്യാപിക്കുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. കൌണ്ടര്‍ പൊയിന്‍റ് നടത്തിയ...

ലോകത്തിലെ ഏറ്റവും നീളമുള്ള മൂക്ക് ഇതാണോ? ലോകറെക്കോഡുമായി ടർക്കിഷ് പൗരൻ

ഒരാളുടെ മുഖത്തിന് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു അവയവമാണ് മൂക്ക്. പല പ്രശസ്ത നടികളും മൂക്കിന്റെ ഭംഗി കൂട്ടാൻ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുള്ളവരാണ്. എന്നാൽ, മൂക്കിന്റെ വലിപ്പം കൊണ്ട് ഒരു ടർക്കിഷ് പൗരൻ ഇപ്പോൾ ശ്രദ്ധേയനായി തീർന്നിരിക്കയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂക്ക് എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കയാണ് മെഹ്മെറ്റ് ഒസുരെക. ഇത് ആദ്യമായല്ല...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img