ലോകത്തിലെ ഏറ്റവും നീളമുള്ള മൂക്ക് ഇതാണോ? ലോകറെക്കോഡുമായി ടർക്കിഷ് പൗരൻ

0
256

ഒരാളുടെ മുഖത്തിന് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു അവയവമാണ് മൂക്ക്. പല പ്രശസ്ത നടികളും മൂക്കിന്റെ ഭംഗി കൂട്ടാൻ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുള്ളവരാണ്. എന്നാൽ, മൂക്കിന്റെ വലിപ്പം കൊണ്ട് ഒരു ടർക്കിഷ് പൗരൻ ഇപ്പോൾ ശ്രദ്ധേയനായി തീർന്നിരിക്കയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂക്ക് എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കയാണ് മെഹ്മെറ്റ് ഒസുരെക.

ഇത് ആദ്യമായല്ല അദ്ദേഹം ഈ റെക്കോർഡ് സ്വന്തമാക്കുന്നത്. 2010 -ൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ മൂക്കിന്റെ ഉടമ എന്ന ഗിന്നസ് ലോക റെക്കോർഡ് അദ്ദേഹം നേടിയിരുന്നു. കഴിഞ്ഞ ദിവസം റോമിലെ ലോ ഷോ ഡീ റെക്കോർഡ് എന്ന ഇറ്റാലിയൻ ടിവി ഷോയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അവിടെ വച്ച് അവർ അദ്ദേഹത്തിന്റെ മൂക്കിന്റെ നീളം ഒരിക്കൽ കൂടി അവർ അളന്നു. തുടർന്ന്, അദ്ദേഹത്തിന്റെ മൂക്കിന് 8.8 സെന്റീമീറ്റർ നീളമുണ്ടെന്ന് അവർ കണ്ടെത്തി. അങ്ങനെ ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന്റെ ഉടമയാണ് താനെന്ന് അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചു.

അദ്ദേഹത്തിന്റെ മൂക്ക് നിരന്തരം വളരുകയും കാലക്രമേണ വലുപ്പം വയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇനിയും ഈ 71 -കാരന് തന്റെ റെക്കോർഡ് തകർക്കാൻ അവസരമുണ്ട്. അദ്ദേഹത്തിന്റെ മൂക്ക് ഇങ്ങനെ വലുപ്പം വയ്ക്കാൻ കാരണം റൈനോഫിമ എന്ന രോഗമാണ്. അതേസമയം, ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ മൂക്ക് അദ്ദേഹത്തിന്റേതാണെങ്കിലും, ചരിത്രത്തിൽ ഏറ്റവും വലിയ മൂക്ക് അദ്ദേഹത്തിന്റേതല്ല.

റിപ്പോർട്ടുകൾ അനുസരിച്ച്, ഏറ്റവും നീളമുള്ള മൂക്ക് 18 -ാം നൂറ്റാണ്ടിൽ യോർക്ക്ഷെയറിൽ ജീവിച്ചിരുന്ന ഒരു സർക്കസ് പ്രകടനക്കാരന്റേതായിരുന്നു. അദ്ദേഹത്തിന്റെ പേര് തോമസ് വാഡ്ഹൗസ്. വെഡ്ഡേഴ്സിന്റെ മൂക്കിന് 19 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ലോകത്തിലെ ഏറ്റവും വലിയ മൂക്കിന്റെ ഉടമയായ വാഡേഴ്സിന് മരണാനന്തര റെക്കോർഡ് പോലും നൽകിയിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ മെഴുക് പ്രതിമ റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here