World

മിന്നലേറ്റു, പൊട്ടിത്തെറിയും, അത്ഭുതകരമായി രക്ഷപ്പെട്ട് സെക്യൂരിറ്റിജീവനക്കാരൻ, വീഡിയോ

മിന്നലാക്രമണത്തിൽ നിന്ന് ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ട ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് സംഭവം. പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ജക്കാർത്തയിലെ ഹെവി മെഷിനറികൾ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയുടെ കാവൽക്കാരനാണ് മിന്നലേറ്റത്. 35 -കാരനായ ഇയാൾ ആ സമയം ഡ്യൂട്ടിയിലായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിൽ, മഴയത്ത് കുടയുമായി ഇയാൾ തുറസ്സായ...

നബിയെ അപമാനിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമായി കണാനാകില്ലെന്ന് ​​വ്‌ലാഡിമിര്‍ പുടിന്‍

മോസ്കോ:പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യം ആയി കണക്കാക്കാനാകില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. വാര്‍ഷിക സമ്മേളനത്തിനിടെയായിരുന്നു പ്രസിഡണ്ടിന്റെ പ്രതികരണം. പ്രവാചക നിന്ദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പാരീസിലെ ഒരു മാഗസിന്‍ ഓഫീസിനുനേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം ഉണ്ടായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് പുടന്‍ ഇക്കാര്യം പറഞ്ഞത്. കലാപരമായ സ്വാതന്ത്ര്യങ്ങള്‍ എല്ലാം അംഗീകരിക്കാവുന്നതാണ് പക്ഷേ അത് മറ്റു സ്വാതന്ത്ര്യങ്ങളെ...

മുൻ ഭാര്യയ്‌ക്ക് കൊട്ടാരങ്ങളും ആഭരണങ്ങളും നോക്കി നടത്താൻ ദുബായ് ഭരണാധികാരി നൽകേണ്ടത് 700 മില്യൺ ഡോളറിലധികം; റെക്കാഡ് തുക വിധിച്ച് കോടതി

ലണ്ടൻ: ദുബായ് ഭരണാധികാരി ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂമും മുൻ ഭാര്യയും തമ്മിലുള‌ള കേസിൽ റെക്കാ‌ഡ് തുക വിധിയുമായി ലണ്ടനിലെ കോടതി. സ്വത്തിന്റെ അവകാശത്തിന്റെ പേരിലെ കേസിൽ ഷെയ്‌ഖ് മുഹമ്മദിന്റെ ആറാം ഭാര്യയായിരുന്ന ഹയ ബിൻത് അൽ ഹുസൈൻ രാജകുമാരിക്ക് 554 മില്യൺ പൗണ്ട് (ഏകദേശം 733 മില്യൺ ഡോളർ) ഷെയ്‌ഖ്...

കാമുകൻ സംസാരം നിർത്തുന്നില്ല, നാരങ്ങാവെള്ളത്തിൽ വിഷം കലക്കി നൽകിയെന്ന് കാമുകി

കാമുകന്‍ സംസാരിക്കുന്നത് നിര്‍ത്തുന്നില്ല, സഹികെട്ട്  അയാള്‍ക്ക് വിഷം നല്‍കിയെന്ന് കാമുകി. യുഎസ്സിലെ ഫ്ലോറിഡയിലാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച്, 54 -കാരിയായ ആൽവിസ് പാരിഷ് ഡിസംബര്‍ ഏഴിന് കാമുകൻ വില്യം കാർട്ടറിന്റെ നാരങ്ങാവെള്ളത്തിൽ സെറോക്വൽ എന്ന സൈക്കോട്ടിക് മയക്കുമരുന്ന് കലർത്തി. തുടർന്ന് അവൾ തന്നെ പൊലീസിനെ വിളിച്ചതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. പാരിഷ് കഴിഞ്ഞയാഴ്ച തന്റെ...

ചുവന്ന അടിവസ്ത്രം മാസ്ക്കാക്കി; യുവാവിനെ വിമാനത്തിൽ നിന്ന് പുറത്താക്കി

കൊവിഡ് 19 വന്നതോടെ മാസ്ക് ധരിക്കുന്നത് പ്രധാനമായി മാറിയിരിക്കുകയാണ്. വ്യത്യസ്ത തരത്തിലുള്ള മാസ്ക്കുകൾ ഇന്ന് വിപണിയിലുണ്ട്. അടിവസ്ത്രം തന്നെ മാസ്ക്കാക്കി മാറ്റിയ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. മാസ്ക്കിന് പകരം അടിവസ്ത്രം കൊണ്ട് മുഖം മറച്ച യാത്രക്കാരനെ വിമാനത്തിൽ നിന്ന് പുറത്താക്കി. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ ആഡം ജെന്നിയാണ് സ്ത്രീകളുടെ ഡിസൈനർ അടിവസ്ത്രം...

ആരും ചിരിക്കരുത്; മുന്‍ ഭരണാധികാരിയുടെ ചരമവാര്‍ഷിക ദിനത്തില്‍ 10 ദിവസത്തേക്ക് ചിരിക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര കൊറിയ

സോള്‍: മുന്‍ ഭരണാധികാരിയുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്ത് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരകൊറിയ. മദ്യം കുടിക്കാനോ, ചിരിക്കാനോ, ആഘോഷങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്നാണ് ഉത്തരകൊറിയയിലെ ജനങ്ങളോട് ഭരണകൂടം പറഞ്ഞിരിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണം വന്നിട്ടില്ല. കിം ജോംഗ് ഇല്ലിന്റെ ചരമവാര്‍ഷിക ദിനമാണ് ഡിസംബര്‍ 17. 69-ാമത്തെ വയസിലാണ് കിം ജോംഗ് ഇല്‍...

ഇന്തോനേഷ്യയിൽ വൻ ഭൂകമ്പം​​​​​​​; സുനാമി മുന്നറിയിപ്പ്, 2004ലെ ഭീകരത ആവർത്തിക്കുമോയെന്ന ഭീതിയിൽ ലോകം

ജക്കാർത്ത: കിഴക്കൻ ഇന്ത്യോനേഷ്യയിൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം ഉണ്ടായതായി യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അപകടകരമായ സുനാമിയ്ക്ക് സാദ്ധ്യതയുള്ളതായും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മോമേറെ നഗരത്തിന് നൂറ് കിലോമീറ്റർ വടക്കായി 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂകമ്പ ബാധിത പ്രദേശത്തിന് ആയിരം കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ അപകടകരമായ തിരമാലകൾക്ക്...

‘പ്രേത ബാധ’; 9 വര്‍ഷത്തിന് ശേഷം ഔദ്യോഗിക വസതിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി കിടന്നുറങ്ങി,സംഭവിച്ചത്..

ടോകിയോ: ഒമ്പത് വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു ജപ്പാന്‍ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയില്‍ കിടന്നുറങ്ങി. പ്രേതങ്ങളാല്‍ വേട്ടയാടപ്പെടുന്നുവെന്ന് പ്രചാരണമുള്ള ഔദ്യോഗിക വസതിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫുമ്യോ കുഷിദ കഴിഞ്ഞ രാത്രി ചെലവഴിച്ചു. ഒന്നും സംഭവിച്ചില്ല. സുഖമായി കിടന്നുറങ്ങിയെന്ന് കുഷിദ തിങ്കളാഴ്ച രാവിലെ പറഞ്ഞു. കിഷിദയുടെ മുന്‍ഗാമികളായ യോഷിഹിഡെ സുഗയുടേയും ഷിന്‍സോ ആബെയുടേയും കാലഘട്ടത്തില്‍ സെന്‍ട്രല്‍...

60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് ആശ്വാസം; വിസ താത്കാലികമായി നീട്ടി നല്‍കിയേക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമാവാത്ത സാഹചര്യത്തില്‍ താത്കാലികമായി വിസാ കാലാവധി നീട്ടി നല്‍കിയേക്കും. ഇത് സംബന്ധിച്ച നടപടികള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ പുരോഗമിക്കുകയാണെന്ന് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈസ്‍കൂള്‍ വിദ്യാഭ്യാസമില്ലാത്തവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് ഇതുവരെ...

‘ഒരു മിനിറ്റില്‍ വേദനയില്ലാത്ത മരണം’; 3ഡി പ്രിന്‍റഡ് ആത്മഹത്യാ മെഷീന് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിയമസാധുത

ബേണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ആത്മഹത്യാ മെഷീന് നിയമസാധുത. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് വേദനയില്ലാത്ത മരണമാണ് 3ഡി ആത്മഹത്യാ മെഷീന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ശവപ്പെട്ടിയുമായി രൂപസാദൃശ്യമുള്ളതാണ് മെഷീന്‍. മെഷീന് നിയമസാധുത ലഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. മെഷീനുള്ളില്‍ ഓക്‌സിജന്റെ അളവ് കുറച്ചുകൊണ്ടാണ് ഉള്ളിലുള്ള വ്യക്തിയ്ക്ക് വേദനയില്ലാത്ത മരണം ഉറപ്പുവരുത്തുന്നത്. ഉള്ളില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് മെഷീന്‍ തയാറാക്കിയിരിക്കുന്നത്. അഥവാ മെഷീനുള്ളില്‍...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img