World

1,800 മുറികളുള്ള കൊട്ടാരം, 7000 ആഡംബര കാറുകള്‍, ഇതു താന്‍ ഡാ സുല്‍ത്താന്‍!

ലോകത്ത് ഇന്നും രാജവാഴ്ച്ച പിന്തുടരുന്ന രാജ്യങ്ങളിലൊന്നാണ് ബ്രുണെ. ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ബോര്‍ണിയോയുടെ വടക്കുകിഴക്കുള്ള കൊച്ചു രാജ്യമാണിത്. വെറും 5,795 ചതുരശ്ര കിലോമീറ്റാണ് അതിന്റെ വിസ്തീര്‍ണം. ഈ ചെറിയ രാജ്യത്ത് താമസിക്കുന്നതാകട്ടെ നാലരലക്ഷം ജനങ്ങളും. എന്നാല്‍ ബ്രുണെയെ ഏറെ പ്രശസ്തമാക്കുന്നത് മറ്റൊന്നാണ്. അത് അവിടത്തെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയയാണ്. ലോകത്തിലെ ഏറ്റവും ധനികനായ ഭരണാധികാരികളില്‍...

റഷ്യന്‍ സൈന്യത്തിന്‍റെ വാഹനവ്യൂഹത്തെ തടയുന്ന യുക്രൈന്‍ യുവാവ്; ധീരതക്ക് സല്യൂട്ടടിച്ച് സോഷ്യല്‍മീഡിയ

കിയവിലേക്കുള്ള റഷ്യൻ സൈനിക വാഹനവ്യൂഹത്തിന്‍റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന യുക്രേനിയൻ യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റഷ്യൻ സൈന്യം യുക്രേനിയൻ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുകയും കനത്ത പോരാട്ടം നടക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. റഷ്യന്‍ പട്ടാളത്തിന്‍റെ വാഹനം കിയവിലേക്ക് കടക്കുമ്പോള്‍ തടഞ്ഞുകൊണ്ടു മുന്നില്‍ നില്‍ക്കുന്ന യുവാവിനെ വീഡിയോയില്‍ കാണാം. പക്ഷെ ഇതൊന്നും വകവയ്ക്കാതെ വാഹനനിര കടന്നുപോകുന്നു....

120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജം; റഷ്യയ്ക്ക് മുന്നറിയിപ്പുമായി നാറ്റോ

അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് നാറ്റോ. യുക്രൈനില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണമെന്നാണ് ആവശ്യം. റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തിരിക്കുകയാണെന്നും ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര നിയമങ്ങള്‍ റഷ്യ ലംഘിച്ചെന്നും 120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ സ്‌റ്റോള്‍ട്ടന്‍ ബര്‍ഗ്...

കിയവിൽ സ്‌ഫോടന പരമ്പര, നഗരം വളഞ്ഞ് റഷ്യൻപട; മൂന്നാംദിനവും ആക്രമണം തുടരുന്നു

യുക്രൈനിൽ റഷ്യൻ ആക്രമണം മൂന്നാംദിവസവും ശക്തമായി തുടരുന്നു. തലസ്ഥാനമായ കിയവ് പിടിച്ചടക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സൈന്യം. കഴിഞ്ഞ മണിക്കൂറുകളിൽ നഗരപ്രാന്തങ്ങളിൽ സഫോടന പരമ്പരകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, താനടക്കം ഭരണത്തലവന്മാർ ആരും കിയവ് വിട്ടുപോയിട്ടില്ലെന്നും നഗരം ആർക്കും വിട്ടുകൊടുക്കില്ലെന്നും യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി വ്യക്തമാക്കി. കിയവിലെ വൈദ്യുതിനിലയത്തിനു സമീപം...

ഉപരോധത്തിലും കുലുങ്ങാത്ത റഷ്യയെ പൂട്ടാൻ അമേരിക്ക ‘ സ്വിഫ്‌ടി’ നെ കരുവാക്കിയേക്കും,​ പുടിനെ പ്രതിരോധത്തിലാക്കുന്ന എന്താണ് സ്വിഫ്ടിലുള്ളത്

മോസ്കോ : ലോകരാജ്യങ്ങളുടെ ഉപരോധത്തിന് മുന്നിലും കുലുങ്ങാത്ത റഷ്യ യുക്രെയിൻ പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ്. സെലൻസ്കി ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളഅട്ടിമറി നടത്താൻ റഷ്യ യുക്രെയിൻ സൈന്യത്തോട് ആഹ്വാനം ചെയ്‌തെന്ന വിവരവും പുറത്തുവന്നു. അതേസമയം റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് പറയുമ്പോഴും 'സ്വിഫ്‌റ്റ്" ബാങ്കിംഗ് സംവിധാനം ഉപയോഗിക്കുന്നതിൽ നിന്ന് റഷ്യയെ വിലക്കിയിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ...

കീവ് വളഞ്ഞ് റഷ്യന്‍ സൈന്യം; യുക്രൈന്‍ ആയുധംവച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്. രാജ്യത്തിന്റെ വടക്ക്, വടക്കുകിഴക്കന്‍ മേഖലകളിലൂടെ റഷ്യന്‍ സേന കീവിലേക്ക് അടുക്കുകയാണെന്ന് യുക്രൈന്‍ സൈന്യം സ്ഥിരീകരിച്ചു. റഷ്യന്‍ സേന ഏതു സമയവും കീവ് പിടിച്ചടക്കിയേക്കാമെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കീവ് ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ നഗരമായ കൊനോടോപ്പില്‍ നിന്നും റഷ്യ...

‘നാറ്റോയാണ് പ്രശ്‌നം’; എന്താണ് റഷ്യ,യുക്രൈന്‍ യുദ്ധത്തിന്റെ കാരണം?, അറിയേണ്ടതെല്ലാം

മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന റഷ്യ,യുക്രൈന്‍ പ്രശ്നം ഒടുവില്‍ യുദ്ധത്തില്‍ കലാശിച്ചിരിക്കുകയാണ്. കര,വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ യുക്രൈനെ വളഞ്ഞു ആക്രമിക്കുകയാണ് റഷ്യ. ഒപ്പം വിമതരും കൂടിയിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെട്ടാല്‍ സൈനിക നീക്കം ശക്തമാക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പറഞ്ഞിരിക്കുന്നത്. യുക്രൈന്‍ ആകട്ടെ, ലോകരാജ്യങ്ങളുടെ സഹായം തേടുന്നു. യുക്രൈന്റെ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ആക്രമിക്കുന്നതെന്ന്...

യുക്രൈന്‍ യുദ്ധം ഇന്ത്യന്‍ അടുക്കളകളേയും പ്രതിസന്ധിയിലാക്കിയേക്കും; ഭക്ഷ്യ എണ്ണവില കുതിച്ചുയരുന്നു

യുക്രൈന്‍ റഷ്യ യുദ്ധം ആഗോളതലത്തില്‍ വലിയ പ്രതിസന്ധിതന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില ഇതിനോടകം ബാരലിന് 100 ഡോളര്‍ പിന്നിട്ടു കഴിഞ്ഞു. അന്താരാഷ്ട്ര ഓഹരിവിപണിയെയും പാടെ തകര്‍ത്തിരിക്കുകയാണ് യൂറോപ്പില്‍ റഷ്യ ഉണ്ടാക്കിയിരിക്കുന്ന യുദ്ധ ഭീതി. എന്നാല്‍ യുക്രൈന്‍ റഷ്യ പ്രതിസന്ധി ഇന്ത്യന്‍ അടുക്കളകളെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യ എണ്ണകളുടെ...

യുദ്ധവെറിക്കിടെ നിസ്സഹായതയുടെ കാഴ്ച, മകളെ കണ്ണീരോടെ യാത്രയാക്കി അച്ഛന്‍ യുദ്ധഭൂമിയിലേക്ക്‌ (വീഡിയോ)

കീവ്: മകളെ സുരക്ഷിതസ്ഥാനത്തേക്ക് അയക്കും മുന്‍പ് കണ്ണീരോടെ ഉമ്മനല്‍കി യാത്രയാക്കുന്ന ഒരു അച്ഛന്‍. മകളുടെ തൊപ്പി നേരെയാക്കി, അവളുടെ കൈകളെടുത്തുപിടിച്ച് നെഞ്ചില്‍ചാരി വിങ്ങിപ്പൊട്ടുകയാണ് അദ്ദേഹം. റഷ്യയുടെ ആക്രമണത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന യുക്രൈനില്‍നിന്നുള്ളതാണ് ഈ വീഡിയോ. മകളെ പൗരന്മാര്‍ക്കുള്ള സുരക്ഷിതസ്ഥാനത്തേക്ക് അയച്ച ശേഷം രാജ്യ സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാകാന്‍ പോവുകയാണ് ഈ അച്ഛന്‍. സ്വതന്ത്ര മാധ്യമമായ ന്യൂ ന്യൂസ്...

രണ്ടാം ദിനത്തില്‍ ആറ് ഉഗ്ര സ്‌ഫോടനങ്ങള്‍; തലസ്ഥാനം നഗരം പിടിക്കാന്‍ റഷ്യ; റഷ്യന്‍ യുദ്ധ വിമാനം തകര്‍ത്തതായി യുക്രൈന്‍

കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണങ്ങള്‍ തുടരുന്നു. യുദ്ധത്തിന്റെ രണ്ടാം ദിനത്തില്‍ കീവിന്റെ നഗരഹൃദയത്തില്‍ ആറ് ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെയോ നാശനഷ്ടങ്ങളുടെയോ കണക്കുകള്‍ ലഭ്യമായിട്ടില്ല. തലസ്ഥാനത്തിന്റെ പൂര്‍ണ നിയന്ത്രണം കൈപ്പിടിയിലാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അതേ സമയം യുക്രൈന്‍ തിരിച്ചടിയും തുടങ്ങിയിട്ടുണ്ട്. ഒരു റഷ്യന്‍ യുദ്ധ വിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍ ആഭ്യന്തരമന്ത്രി...
- Advertisement -spot_img

Latest News

അബൂദബിയിൽ വാഹനത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരാൾ മരിച്ചു

അബൂദബി: അബൂദബിയിലെ അൽ ബാഹിയ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഫലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു. വാഹനത്തിന് മുകളിൽ മിസൈൽ പതിച്ചാണ് അപകടമുണ്ടായതെന്ന് അബൂദബി മീഡിയ ഓഫീസ്...
- Advertisement -spot_img