World

യുക്രൈനില്‍ കടന്നുകയറിയ റഷ്യന്‍ സൈനിക വാഹനങ്ങളില്‍ എല്ലാം “Z’; എന്താണ് ഇത്.!

കീവ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശം ദിവസങ്ങള്‍ പിന്നിടുകയാണ്. റഷ്യന്‍ മുന്നേറ്റവും, യുക്രൈന്‍ ജനതയുടെ പ്രതിരോധവും ഒരുപോലെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ബെലറൂസില്‍ സമാധാന ചര്‍ച്ചകളുടെ ഒന്നാംഘട്ടം അഞ്ചര മണിക്കൂറാണ് നീണ്ടത്. അതേ സമയം ആക്രമണം ഇന്നും അരങ്ങേറുന്നു എന്നാണ് വിവരങ്ങള്‍. റഷ്യന്‍ മുന്നേറ്റത്തിന്‍റെ വിവിധ വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതില്‍ എല്ലാം ശ്രദ്ധേയമായത്...

യുക്രെയിനികൾ വേറെ ലെവലാണ്! ട്രാക്ടർ ഉപയോഗിച്ച് റഷ്യൻ ടാങ്ക് കടത്തി കർഷകൻ, വീഡിയോ

കീവ്: റഷ്യ ആക്രമണം കടുപ്പിച്ചതോടെ പൗരൻമാരും രാജ്യത്തെ സംരക്ഷിക്കുന്നതിനായി അണിനിരക്കണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സ്ത്രീകളും പ്രായമായവരുമടക്കം നിരവധി പേരാണ് തോക്കും മറ്റുമായി നാടിനുവേണ്ടി പോരാടാൻ ഇറങ്ങിതിരിച്ചത്. ഇപ്പോഴിതാ തന്നാലാവും വിധം എന്നപോലെ കർഷകൻ തന്റെ ട്രാക്ടർ ഉപയോഗിച്ച് ഒരു റഷ്യൻ ടാങ്ക് കടത്തികൊണ്ട് പോകുന്ന വീഡിയോയാണ് വ്യാപകമായി...

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭാര്യ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു: കോടതി വിവാഹമോചനം അനുവദിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഭാര്യ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് വിവാഹമോചനം തേടി യുവാവ്. സൗദി സ്വദേശിയാണ് വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. വിവാഹ മോചന കേസ് ഫയല്‍ ചെയ്ത സൗദി യുവാവിന് അനുകൂലമായാണ് ജിദ്ദ സിവില്‍ കോടതി വിധി...

റഷ്യ വാക്വം ബോംബ് ഉപയോഗിച്ചു: യു.എസിലെ ഉക്രൈന്‍ അംബാസിഡര്‍

വാഷിംഗ്ടണ്‍: റഷ്യ തങ്ങളുടെ രാജ്യത്ത് വാക്വം ബോംബ് ഉപയോഗിച്ചു എന്ന ആരോപണവുമായി ഉക്രൈന്‍. യു.എസ് കോണ്‍ഗ്രസ് അംഗങ്ങളോട് സഹായത്തിനായി അഭ്യര്‍ത്ഥിക്കവേ ഉക്രൈന്റെ യു.എസ് അംബാസിഡറായ ഒക്‌സാന മാര്‍ക്കറോവയാണ് ഇക്കാര്യം പറഞ്ഞത്. ‘ഇന്നവര്‍ വാക്വം ബോംബ് ഉപയോഗിച്ചു. റഷ്യ ഉക്രൈനില്‍ വരുത്താന്‍ ശ്രമിക്കുന്ന നാശം വളരെ വലുതാണ്,’ മര്‍ക്കറോവ പറഞ്ഞു. ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് ഉയര്‍ന്ന...

കൗതുകം ലേശം കൂടുതലാ; ലിംഗത്തിനുള‌ളിൽ ബാറ്ററി കടത്തി പരീക്ഷണം നടത്തി കുടുങ്ങി 49കാരൻ

ടെഹ്‌റാൻ: പരീക്ഷണമായി ലിംഗത്തിൽ എഎ സൈസ് ബാറ്ററി തിരുകിക്കയറ്റിയ 49കാരന് സംഭവിച്ചത് മാസങ്ങൾ നീണ്ടുനിന്ന കുഴപ്പങ്ങൾ. ഇറാനിലെ ടെഹ്‌റാനിലാണ് സംഭവം. പരീക്ഷണം പാളിയതോടെ ഇയാളുടെ ലിംഗത്തിനുള‌ളിൽ 24 മണിക്കൂറോളം ബാറ്ററി കുടുങ്ങി. ഓപറേഷൻ കൂടാതെ ബാറ്ററി പുറത്തെടുക്കാൻ സാധിച്ചതോടെ ഇയാളെ ഡിസ്‌ചാർജ് ചെയ്‌തു. 2021 ഏപ്രിലിലെ ഈ സംഭവത്തിന് ശേഷം ആറ് മാസം കഴിഞ്ഞ് നേരെ...

‘യുക്രെയ്ൻ ആക്രമണത്തിനു പിന്നിൽ പുട്ടിന്റെ ആ ലക്ഷ്യവും; ഇന്ത്യ കരുതലോടെ നീങ്ങണം’

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തുണ്ടായ ഏറ്റവും വലിയ ആക്രമണമായിട്ടാണ് യുക്രെയ്നു നേരെയുള്ള റഷ്യൻ ആക്രമണം വിലയിരുത്തപ്പെടുന്നത്. പഴയ സോവിയറ്റ് സാമ്രാജ്യത്വത്തിന്റെ പുനഃസ്ഥാപനം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ലക്ഷ്യമിടുന്നുണ്ടോയെന്നു ചിന്തിക്കുന്ന വലിയൊരു വിഭാഗമുണ്ട്. എന്നാൽ അത് എളുപ്പമാകില്ലെന്നാണ് വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയവും സംസ്കാരവും സൂക്ഷ്മമായി വിലയിരുത്തുകയും തന്റെ നോവലുകളിൽ അവ പശ്ചാത്തലമാക്കുകയും ചെയ്ത നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ...

ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ അവസരം, തടവുകാരെ പോരാളികളാക്കി യുക്രെയ്ൻ

യുക്രെയ്നിൽ റഷ്യൻ സൈന്യം അധിനിവേശം തുടരവെ പോരാടാനുള്ള എല്ലാ അവസരവും ഉപയോഗപ്പെടുത്തുകയാണ് യുക്രെയ്ൻ എന്ന ചെറു രാജ്യം. പട്ടാളക്കാർക്ക് പുറമേ സാധാരണക്കാരായ പൗരൻമാർക്ക് ആയുധങ്ങൾ നൽകുമെന്ന് യുക്രെയ്ൻ നേരത്തേ അറിയിച്ചിരുന്നു. ഇതു പ്രകാരം 37000ലധികം ആളുകളെ പുതിയതായി സൈന്യത്തിൽ ചേർക്കുകയും ചെയ്തിരുന്നു. റഷ്യ അക്രമണം കടുപ്പിച്ചതോടെ കൂടുതൽ ആളുകൾക്ക് ആയുധം നൽകാൻ ഒരുങ്ങുകയാണ് യുക്രെയ്ൻ. വിവിധ...

മൈതാനം പ്രതിഷേധക്കളം, പോര്‍ച്ചുഗലിലും ആരാധകരിരമ്പി; കണ്ണീരണിഞ്ഞ് റൊമാന്‍ യാരെംചുക്- വീഡിയോ

ബെന്‍ഫിക്ക: യുക്രൈന് മേലുള്ള റഷ്യയുടെ അധിനിവേശത്തിനെതിരെ കായിക ലോകത്തും പ്രതിഷേധം പുകയുകയാണ്. വിവിധ ഫുട്ബോള്‍ ലീഗുകളില്‍ കണ്ട പ്രതിഷേധം പോര്‍ച്ചുഗീസ് ലീഗിലും ഇന്നലെ ആരാധകര്‍ കണ്ടു. ബെന്‍ഫിക്കയ്‌ക്കായി കളിക്കുന്ന യുക്രൈന്‍ താരത്തെ എഴുന്നേറ്റുനിന്ന് കയ്യടികളോടെ മൈതാനത്തേക്ക് സ്വാഗതം ചെയ്യുകയായിരുന്നു ആരാധകര്‍. ആരാധകരുടെ സ്‌നേഹം കണ്ട് റൊമാന്‍ യാരെംചുക് കണ്ണുനിറയുന്നതിന്‍റെ മൈതാനം സാക്ഷിയായി. https://youtu.be/2rlboddrWQo കണ്ണീരണിഞ്ഞ് യാരെംചുക്  ഞായറാഴ്‌ച വിറ്റോറിയക്കെതിരായ...

റഷ്യക്കെതിരെ ഫിഫ; മത്സരങ്ങള്‍ അനുവദിക്കില്ല, റഷ്യയെന്ന പേരില്‍ കളിക്കാനാവില്ല

സൂറിച്ച്: യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്ബോളിലും റഷ്യ ഒറ്റപ്പെടുന്നു. റഷ്യക്കെതിരെ ഫിഫ ഉപരോധം ഏർപ്പെടുത്തി. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ല. റഷ്യയെന്ന പേരിലും മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി. അതിനിടെ റഷ്യക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് നിലപാട് എടുത്തു. റഷ്യക്കെതിരെ കായിക മേഖലയുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. വിവിധ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കൊടുവിൽ ഫിഫയും കടുത്ത നിലപാട് സ്വീകരിച്ചു. റഷ്യയിൽ...

രൂക്ഷമായ യുദ്ധത്തിന് സാധ്യത; യുക്രൈനിലെ മൂന്ന് നഗരങ്ങളിൽ പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

രൂക്ഷമായ യുദ്ധത്തിന് സാധ്യതയുള്ളതിനാൽ മൂന്ന് നഗരങ്ങളിൽ പുറത്തിറങ്ങരുതെന്ന് പൗരൻമാർക്ക് യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. കിയവ്, കാർക്കിവ്, സുമി എന്നീ നഗരങ്ങളിലാണ് അതിജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. കർഫ്യൂ കർശനമായി പാലിക്കണം, ജനജീവിതം പുനസ്ഥാപിക്കുന്നത് വരെ പുറത്തിറങ്ങരുത്, റെയിൽവേ സ്റ്റേഷനിൽ പോവരുത് തുടങ്ങിയ നിർദേശങ്ങളാണ് എംബസി നൽകിയിരിക്കുന്നത്. അതിനിടെ റഷ്യയുമായി ചർച്ചക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img