World

യുക്രെയ്​നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്​ റഷ്യ

മോസ്‌കോ: യുക്രൈനിലെ സുമി, ഖാർഖീവ്, ലിവീവ് നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പുറത്ത് എത്തിക്കാൻ വഴി തുറക്കുന്നു. വിവിധ യുക്രൈൻ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്ക് പുറത്തു കടക്കാനായി താത്കാലിക റഷ്യ താത്കാലിക വെടിനിർത്തിൽ പ്രഖ്യാപിച്ചു.  പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ പത്ത് മണി മുതലാണ്...

സഹായമായത് ഗൂഗിള്‍, 9 വയസ്സുകാരന്‍ വിമാനത്തില്‍ ഒളിച്ചുകടന്ന് സഞ്ചരിച്ചത് 2,700 കിലോമീറ്റര്‍!

ലോകമെങ്ങുമുള്ള കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിലേക്കുള്ള വാതില്‍ തുറന്നുവെച്ച കാലമായിരുന്നു കൊവിഡ്  കാലം. അതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഒെക്ക തകിടം മറിച്ച് കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിന്റെ ലോകം തുറന്നുകിട്ടുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ Oമാത്രമല്ല, ലോകത്തെക്കുറിച്ചുള്ള വ്യത്യസ്തമായ അറിവുകള്‍ കിട്ടുന്ന മറ്റ് ഇടങ്ങള്‍ കൂടിയാണ് കുട്ടികള്‍ക്കു മുന്നില്‍ തുറന്നുവന്നത്. പല കുട്ടികളും യൂ ട്യൂബര്‍മാരായ കാലം. മറ്റു ചില കുട്ടികളാവട്ടെ ഗൂഗിളിലൂടെ...

ഇന്റർനെറ്റ് പോർമുഖത്തും പോരാട്ടം;റഷ്യയിൽ ട്വിറ്ററിനും യൂട്യൂബിനും ഫേസ്ബുക്കിനും വിലക്ക്

മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് പോർമുഖത്തും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേർപ്പെടുത്തി. തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ തടയാൻ ഇരുപക്ഷവും ആഞ്ഞ് പരിശ്രമിക്കുകയാണ്. അതിനിടെ, റഷ്യയിൽ വാർത്താചാനലുകൾ സംപ്രേഷണം നിർത്തി. ബിബിസിയും സിഎൻഎന്നുമാണ് റഷ്യയിൽ പ്രവർത്തനം നിർത്തിയത്. യുദ്ധവാർത്തകൾക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് നടപടി....

കീഴടങ്ങി റഷ്യൻ സൈനികൻ; ഭക്ഷണം നല്‍കി യുക്രേയിനികൾ; അമ്മയെ വിളിച്ച് കാണിച്ചു; ഹൃദ്യം (വീഡിയോ)

റഷ്യൻ സൈനികനെ ഭക്ഷണവും ചായയും ഉൾപ്പെടെ നൽകി സഹായിക്കുന്ന യുക്രേയിനിയക്കാരുടെ ഹൃദയസ്പർശിയായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒരു മിനിറ്റും 42 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോയിൽ ഒരു യുവ റഷ്യൻ സൈനികൻ ചായ കുടിക്കുന്നതും ലഘുഭക്ഷണം കഴിക്കുന്നതും കാണാം. സൈനികന് അരികിൽ നിൽക്കുന്ന ഒരു സ്ത്രീ അയാൾക്ക് മുന്നിൽ വീഡിയോ കോൾ ചെയ്യാൻ അവരുടെ ഫോൺ...

കിഴക്കന്‍ യുക്രൈനില്‍ കുടുങ്ങി മലയാളികളടക്കം ആയിരങ്ങൾ, റഷ്യ വഴിയുള്ള ഒഴിപ്പിക്കലിന് സാധ്യത

ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ ഗംഗ (Operation Ganga) ദൗത്യം പുരോഗമിക്കുമ്പോഴും കിഴക്കന്‍ യുക്രൈനിലെ (Ukraine)നഗരങ്ങളില്‍ മലയാളികളടക്കം നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു. യുക്രൈൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോള്‍ കര്‍ഖീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ യുക്രൈന്‍ നഗരങ്ങളിലാണ് കൂടുതൽ പേരും കുടുങ്ങിക്കിടക്കുന്നത്. സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്ക്. പിസോച്ചിനിലും രക്ഷാകരത്തിനായി...

‘ഇത് നിങ്ങളുടെ വീട്’; യുക്രൈന്‍ വിടുന്ന ജൂതരെ ക്ഷണിച്ച് ഇസ്രയേല്‍

റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് യുക്രൈന്‍ വിടുന്ന ജൂതരെ ഇസ്രയേലേയ്ക്ക് ക്ഷണിച്ച് നഫ്താലി ബെന്നറ്റ് ഭരണകൂടം. പലസ്തീന്‍ ജനതയ്ക്കുമുകളില്‍ ആധിപത്യം ഉറപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നീക്കം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥ തലത്തിലുള്ള കടമ്പകള്‍ ഇസ്രയേല്‍ ഭരണകൂടം ഒഴിവാക്കിയിട്ടുണ്ട്. യുക്രൈനിലെ ജൂതരോട് ഇസ്രയേലിലേയ്ക്ക് കുടിയേറാന്‍ ആവശ്യപ്പെട്ടുകൊണ്ടു, റഷ്യന്‍ ആക്രമണത്തിന്റെ രണ്ടാം ദിവസം തന്നെ ഇസ്രയേല്‍ കുടിയേറ്റ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇത്...

സൈനികനെ ഇടിച്ച ധീരയായ പെൺകുട്ടി യുക്രെയ്​നിയല്ല; ഇവൾ ഫലസ്​തീനിലെ പെൺപുലി -വീഡിയോ

നിറതോക്കുകളുമായി നിൽക്കുന്ന സൈനികനെ മുഷ്ടി ചുരുട്ടി ഇടിക്കുന്ന കൊച്ചു പെൺകുട്ടി. ഇടിക്കുന്നതിന്​ പുറമെ അയാളോട്​ തനിക്കാവുന്ന ഉച്ചത്തിൽ ആക്രോശിക്കുകയും ചെയ്യുന്നുണ്ട്​ ആ ​കൊച്ചു പെൺപുലി. യുക്രെയ്​നിലെ ബാലികയുടെ വിഡിയോ എന്ന പേരിലാണ്​ ഈ ദൃശ്യം ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്​. എന്നാൽ, ഈ കുരുന്ന്​ ഫലസ്തീനി​ലെ പെൺപുലിയായ അഹദ് തമീമിയാണെന്ന്​ ആൾട്ട്​ ന്യൂസ്​ റിപ്പോർട്ട്​...

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം ആക്രമിച്ച് റഷ്യ; തകർന്നാൽ വൻ ദുരന്തമെന്ന് യുക്രൈൻ

കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ(Russia)  ആക്രമണം നടത്തിയെന്ന് യുക്രൈന്‍. യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ (Enerhaodar) നഗരത്തിലെ സേപോര്‍സെയിയ (Zaporizhzhia) ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു. അസോസിയേറ്റഡ് പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. https://twitter.com/iameurmishvili/status/1499566572221911042?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1499566572221911042%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fiameurmishvili%2Fstatus%2F1499566572221911042%3Fref_src%3Dtwsrc5Etfw റഷ്യന്‍ സൈന്യം ആണവനിലയത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും...

യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു

യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. കേന്ദ്രമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വെടിയേറ്റ വിദ്യാത്ഥി പാതിവഴിയിൽ തിരികെ പോയെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വന്നിട്ടില്ല. വിദ്യാർത്ഥിയെ അതിർത്തിയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. https://twitter.com/ANI/status/1499563088278061057?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1499563088278061057%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F03%2F04%2Findian-student-shot-at-ukraine.html കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ...

കുതിച്ചുകയറി എണ്ണവില, 120 ഡോളറിലേക്ക്; എട്ടുവര്‍ഷത്തെ ഉയര്‍ന്നനിലയില്‍

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന പ്രവണത തുടരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളര്‍ കടന്നു. 2013 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്. അമേരിക്കന്‍ എണ്ണവില 113 ഡോളര്‍ കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതാണ് വിപണിയെ സ്വാധീനിക്കുന്നത്. യുദ്ധം എണ്ണവിതരണത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കകളാണ്...
- Advertisement -spot_img

Latest News

‘ഹജ്ജിനായി കേന്ദ്രം ഒരു രൂപ പോലും നല്‍കില്ല’: കിരണ്‍ റിജിജുവിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: ഹജ്ജ് തീത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശം ചര്‍ച്ചയില്‍. ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാന ടിക്കറ്റ് നിരക്കിലെ...
- Advertisement -spot_img