World

ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ അവസരം, തടവുകാരെ പോരാളികളാക്കി യുക്രെയ്ൻ

യുക്രെയ്നിൽ റഷ്യൻ സൈന്യം അധിനിവേശം തുടരവെ പോരാടാനുള്ള എല്ലാ അവസരവും ഉപയോഗപ്പെടുത്തുകയാണ് യുക്രെയ്ൻ എന്ന ചെറു രാജ്യം. പട്ടാളക്കാർക്ക് പുറമേ സാധാരണക്കാരായ പൗരൻമാർക്ക് ആയുധങ്ങൾ നൽകുമെന്ന് യുക്രെയ്ൻ നേരത്തേ അറിയിച്ചിരുന്നു. ഇതു പ്രകാരം 37000ലധികം ആളുകളെ പുതിയതായി സൈന്യത്തിൽ ചേർക്കുകയും ചെയ്തിരുന്നു. റഷ്യ അക്രമണം കടുപ്പിച്ചതോടെ കൂടുതൽ ആളുകൾക്ക് ആയുധം നൽകാൻ ഒരുങ്ങുകയാണ് യുക്രെയ്ൻ. വിവിധ...

മൈതാനം പ്രതിഷേധക്കളം, പോര്‍ച്ചുഗലിലും ആരാധകരിരമ്പി; കണ്ണീരണിഞ്ഞ് റൊമാന്‍ യാരെംചുക്- വീഡിയോ

ബെന്‍ഫിക്ക: യുക്രൈന് മേലുള്ള റഷ്യയുടെ അധിനിവേശത്തിനെതിരെ കായിക ലോകത്തും പ്രതിഷേധം പുകയുകയാണ്. വിവിധ ഫുട്ബോള്‍ ലീഗുകളില്‍ കണ്ട പ്രതിഷേധം പോര്‍ച്ചുഗീസ് ലീഗിലും ഇന്നലെ ആരാധകര്‍ കണ്ടു. ബെന്‍ഫിക്കയ്‌ക്കായി കളിക്കുന്ന യുക്രൈന്‍ താരത്തെ എഴുന്നേറ്റുനിന്ന് കയ്യടികളോടെ മൈതാനത്തേക്ക് സ്വാഗതം ചെയ്യുകയായിരുന്നു ആരാധകര്‍. ആരാധകരുടെ സ്‌നേഹം കണ്ട് റൊമാന്‍ യാരെംചുക് കണ്ണുനിറയുന്നതിന്‍റെ മൈതാനം സാക്ഷിയായി. https://youtu.be/2rlboddrWQo കണ്ണീരണിഞ്ഞ് യാരെംചുക്  ഞായറാഴ്‌ച വിറ്റോറിയക്കെതിരായ...

റഷ്യക്കെതിരെ ഫിഫ; മത്സരങ്ങള്‍ അനുവദിക്കില്ല, റഷ്യയെന്ന പേരില്‍ കളിക്കാനാവില്ല

സൂറിച്ച്: യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്ബോളിലും റഷ്യ ഒറ്റപ്പെടുന്നു. റഷ്യക്കെതിരെ ഫിഫ ഉപരോധം ഏർപ്പെടുത്തി. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ല. റഷ്യയെന്ന പേരിലും മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി. അതിനിടെ റഷ്യക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് നിലപാട് എടുത്തു. റഷ്യക്കെതിരെ കായിക മേഖലയുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. വിവിധ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കൊടുവിൽ ഫിഫയും കടുത്ത നിലപാട് സ്വീകരിച്ചു. റഷ്യയിൽ...

രൂക്ഷമായ യുദ്ധത്തിന് സാധ്യത; യുക്രൈനിലെ മൂന്ന് നഗരങ്ങളിൽ പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

രൂക്ഷമായ യുദ്ധത്തിന് സാധ്യതയുള്ളതിനാൽ മൂന്ന് നഗരങ്ങളിൽ പുറത്തിറങ്ങരുതെന്ന് പൗരൻമാർക്ക് യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. കിയവ്, കാർക്കിവ്, സുമി എന്നീ നഗരങ്ങളിലാണ് അതിജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. കർഫ്യൂ കർശനമായി പാലിക്കണം, ജനജീവിതം പുനസ്ഥാപിക്കുന്നത് വരെ പുറത്തിറങ്ങരുത്, റെയിൽവേ സ്റ്റേഷനിൽ പോവരുത് തുടങ്ങിയ നിർദേശങ്ങളാണ് എംബസി നൽകിയിരിക്കുന്നത്. അതിനിടെ റഷ്യയുമായി ചർച്ചക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി...

ഒടുവിൽ വെള്ളക്കൊടി; റഷ്യയുമായി സമാധാന ചർച്ച, സ്ഥിരീകരിച്ച് യുക്രൈൻ

കീവ്: റഷ്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് യുക്രൈൻ.  ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ചർച്ചയ്ക്കായി ബെലാറൂസിലേക്ക് യുക്രൈൻ പ്രതിനിധി സംഘം യാത്ര തുടങ്ങി. ആണവ ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ രം​ഗത്തെത്തിയതിന് പിന്നാലെയാണ് സമാധാന ചർച്ചയെക്കുറിച്ച് യുക്രൈൻ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്....

റഷ്യയ്ക്ക് തിരിച്ചടിയായി സൈബർ ആക്രമണം,​ പുട്ടിന്റെ ഓഫീസ് വെബ്‌സൈറ്റും സർക്കാർ വെബ്‌സൈറ്റുകളും ഹാക്കർമാർ തകർത്തു

മോസ്കോ: റഷ്യ യുക്രൈന്‍ യുദ്ധം കനക്കുന്നതിനിടെ സൈബര്‍ ആക്രമണങ്ങളും ഒരു ഭാഗത്ത് ശക്തിപ്പെടുകയാണ്. റഷ്യന്‍ ഭാഗത്ത് നാശം സൃഷ്ടിച്ച സൈബര്‍ ആക്രമണമാണ് ശനിയാഴ്ച രാത്രിയോടെ സംഭവിച്ചത്. പുതിയ ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് വിവരം. വെബ്‌സൈറ്റ് ക്രെംലിന്‍(Kremlin.ru) ഉള്‍പ്പെടെ ഏഴ് വെബ്‌സൈറ്റുകളാണ് പൂര്‍ണമായും പ്രവര്‍ത്തനഹരിതമായി എന്നാണ് യുക്രൈന്‍ കേന്ദ്രങ്ങളെ...

യുക്രൈനെതിരായ ആക്രമം കടുപ്പിക്കാൻ സൈന്യത്തോട് റഷ്യ; എല്ലാ വശത്ത് നിന്നും ആക്രമിക്കണം

കീവ്: യുക്രൈനിൽ യുദ്ധം കനക്കുന്നു. ആക്രമണം രൂക്ഷമാക്കാൻ റഷ്യ സൈനിക‌‌ർക്ക് നി‌ർദ്ദേശം നൽകി. എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കാനാണ് റഷ്യൻ പ്രതിരോധമന്ത്രാലയം സൈനികർക്ക് നൽകിയിരിക്കുന്ന നി‌‌‌ർദ്ദേശം. കീവിലുള്ള യുക്രൈൻ നേതൃത്വം ച‌ർച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് സൈന്യത്തിന് പുതിയ നി‌‌ർദ്ദേശം നൽകിയിരിക്കുന്നതെന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നത്. ബെലാറസിൽ ചർച്ച നടത്താനുള്ള നിർദ്ദേശം യുക്രൈൻ ലംഘിച്ചുവെന്നാണ് റഷ്യ പറയുന്നത്. സമവായത്തിന്...

‘ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാന്‍ കഴിയില്ല; റഷ്യക്കെതിരേ ഫുട്‌ബോള്‍ കളിക്കില്ലെന്ന് പോളണ്ട്

വാര്‍സോ: യുക്രൈനെതിരെ യുദ്ധം തുടരുന്ന റഷ്യക്കെതിരേ വന്‍ പ്രതിഷേധമാണ് കായികലോകത്ത് നടക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ വേദി റഷ്യയില്‍ നിന്ന് പാരിസിലേക്ക് യുവേഫ മാറ്റിയതിന് പിന്നാലെ റഷ്യക്കെതിരേ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍. മാര്‍ച്ച് 24-ന് മോസ്‌ക്കോയിലാണ് റഷ്യയും പോളണ്ടും തമ്മിലുള്ള യോഗ്യതാ മത്സരം. 'വെറും...

നാല് കോടി വിലവരുന്ന 4000 ജോഡി നൈക്ക് ഷൂ മോഷണം പോയി; അന്വേഷിച്ച് പൊലീസ്

നാല് ലക്ഷം പൗണ്ട് വില മതിക്കുന്ന 4000 ജോഡി നൈക്ക് ഷൂ (Nike Shoes) മോഷണം പോയി. സ്‌കോട്‌ലന്‍ഡിലെ സൗത്ത് ലാനാര്‍ക്ഷെയറിലെ സര്‍വീസ് സ്റ്റേഷനിലെ  ലോറിയില്‍ നിന്നാണ് ഇത്രയധികം ഷൂ മോഷ്ടിക്കപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം എബിംഗ്ഡണ്‍ സര്‍വീസസ് ഇന്റര്‍ചേഞ്ചില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ നിന്നാണ് പാദരക്ഷകള്‍ മോഷ്ടിച്ചത്. മോഷണത്തിനിടെ വാഹനവും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന...

യുക്രൈൻ പൗരന്റെ കാറിന് മുകളിലൂടെ റഷ്യൻ ടാങ്ക് കയറി; ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ

കീവ്: റഷ്യ അധിനിവേശം തുടരുന്ന യുക്രൈയിൻ നിന്ന് നടുക്കുന്ന കാഴ്‌ചകളാണ് പുറത്തുവരുന്നത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളൂടെ റഷ്യയുടെ കൂറ്റന്‍ യുദ്ധ ടാങ്ക് കയറിയിറങ്ങുന്ന വീഡിയോ ആണ് പുറത്തുവന്നത്. റോഡിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലൂടെ എതിർവശത്തുനിന്ന് വരുന്ന കൂറ്റന്‍ യുദ്ധ ടാങ്ക് കയറിയിറങ്ങുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്....
- Advertisement -spot_img

Latest News

എൽപിജി പ്രതിസന്ധി ഏറ്റവും ബാധിക്കുക ഏതൊക്കെ സംസ്ഥാനങ്ങളെ?

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് രൂപപ്പെട്ട ഊർജ പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യയിലെ എൽപിജി ഉപഭോഗവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്. പെട്രോളിയം ആൻഡ് നാചുറൽ ഗ്യാസ് മന്ത്രാലയത്തിന്...
- Advertisement -spot_img