ബെയ്ജിങ്: ചൈനീസ് യാത്രാ വിമാനം തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഗുവാങ്‌സിയില്‍ തകര്‍ന്നുവീണു. ചൈന ഈസ്റ്റേണ്‍ എയര്‍ലെന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ 133 യാത്രക്കാരുണ്ടായിരുന്നു. കുന്മിങില്‍ നിന്ന് ഗുവാങ്‌സുവിലേക്ക് പോയ വിമാനത്തിലെ എത്രപേര്‍ രക്ഷപ്പെട്ടിട്ടുണ്ടാകാം എന്ന് വ്യക്തമല്ല.
വിമാനം തകര്‍ന്നുവീണത് ഗുവാങ്‌സിയിലെ പര്‍വതത്തില്‍ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിമാനം തകരാനിടയായ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ടെന്ന്...
കൊളംബോ: പാൽപ്പൊടി വില കിലോയ്ക്ക് 1945 രൂപ, ചിലയിടത്ത് ഒരു 2000 രൂപ... ഇന്ത്യയുടെ തൊട്ട് അയൽരാജ്യമായ ശ്രീലങ്കയിലെ കാര്യമാണ് പറഞ്ഞു വരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ രാജ്യത്ത് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. നിലനിൽപ്പിനായി രാജ്യത്തെ ഭക്ഷണശാലകൾ എല്ലാം വില വർധിപ്പിച്ചു. ഇവിടെ ഒരു പാൽച്ചായക്ക് ഇപ്പോൾ വില 100 രൂപയാണ്.
പഞ്ചസാരയുടെയും...
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. തുടര്‍ച്ചയായി അഞ്ചാം വട്ടവും ഫിന്‍ലന്‍ഡാണ് ഒന്നാമത്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന നെറ്റ്വര്‍ക്കാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2012ലാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യത്തെ കണ്ടെത്തുന്ന സര്‍വേ തുടങ്ങിയത്. 150 രാജ്യങ്ങളില്‍ സര്‍വേ നടത്തി്. ജിഡിപി, ആളോഹരി വരുമാനം, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യ പിന്തുണ,...
പാമ്പുമായി തമാശ കളിക്കരുത്, കളി കാര്യമാകുമെന്നാണ് അധികൃതര്‍ കൂടെകൂടെ ഓര്‍മ്മിപ്പിക്കുന്ന കാര്യം. അടുത്തിടെ പാമ്പിന്റെ അടുത്ത് അതിസാഹസികത കാണിക്കാന്‍ ശ്രമിച്ച ചിലര്‍ക്ക് ആപത്ത് പിണഞ്ഞതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. വേണ്ട സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാതെ പാമ്പിനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചാല്‍ ജീവന്‍ പോലും നഷ്ടമായേക്കാം എന്നാണ് ഈ വീഡിയോകള്‍ നല്‍കുന്ന പാഠം. ഇപ്പോള്‍ പാമ്പിനെ കൂളായി കൈകാര്യം...
വാഷിങ്ടണ്‍: മാര്‍ച്ച് 15 ഇസ്‌ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാനുള്ള യു.എന്നിന്റെ തീരുമാനത്തിനെതിരെ ഇന്ത്യ. ഒരു മതവിഭാഗത്തോടുള്ള വിദ്വേഷത്തെ രാജ്യാന്തര ദിനമായി ആചരിക്കുന്നതിലാണ് ഇന്ത്യ ആശങ്കയറിയിച്ചത്.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനു വേണ്ടി പാകിസ്താന്‍ കൊണ്ടു വന്ന പ്രമേയം യു.എന്‍ പൊതുസഭ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷവും വിവേചനവും പ്രതിരോധിക്കുന്നതിനായി ബോധവല്‍ക്കരണം നടത്തുകയാണ് ദിനത്തിന്റെ പ്രധാനലക്ഷ്യം.2019ല്‍ ന്യൂസിലാന്‍ഡിലെ...
ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗവ്യാപനത്തിനെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും വരാനിരിക്കുന്ന കൊവിഡ് വ്യാപന തരംഗത്തിന്റെ ചെറിയൊരു അംശം മാത്രമാണിതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
മഞ്ഞുമലയുടെ അറ്റമെന്നാണ് നിലവിലെ രോഗവ്യാപനത്തെ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം ഗെബ്രിയേസസ് വിശേഷിപ്പിച്ചത്. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ, കൂടുതൽ...
കൊളംബോ: ശ്രീലങ്കയിൽ വിദേശനാണയം ഇല്ലാത്തതിനാൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡന്‍റിനെതിരെ കലാപവുമായി തെരുവിൽ. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്‍റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. യുദ്ധകാലത്ത് പോലും കാണാത്ത...
ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊവിഡ് ബാധ കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം 4 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്ന് 4,00,741 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും ഉയർന്ന ദിവസക്കണക്കാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 76 ലക്ഷം കടന്നു.
ചൈനയിലെ...
ബെയ്ജിങ്: ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകളനുസരിച്ച് ചൈനയിലുടനീളം ഏകദേശം മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണിലാണ്. ചൈനയിലെ കോവിഡ് കേസുകള്‍ ദിവസേന ഇരട്ടിക്കുന്നത് ലോകത്താകമാനം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച ചൈനയില്‍ 5,280 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഇരട്ടിയിലധികം വരും ഇത്. ചൈനയുടെ 'സീറോ-കോവിഡ്'...
മോസ്‌കോ: റഷ്യയുടെ സ്‌റ്റേറ്റ് ടെലിവിഷന്‍ ചാനലിലെ ലൈവ് വാര്‍ത്താ പരിപാടിക്കിടെ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ച് ചാനല്‍ ജീവനക്കാരി കൂടിയായ ആന്റി-വാര്‍ പ്രൊട്ടസ്റ്റര്‍.
മരിന ഒവ്‌സ്യാനിക്കോവ എന്ന യുവതിയാണ് ‘ചാനല്‍ വണി’ന്റെ ലൈവ് പരിപാടിക്കിടെ വാര്‍ത്താ അവതാരകക്ക് പിന്നില്‍ പ്രത്യക്ഷപ്പെട്ട് യുദ്ധത്തിനെതിരായ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.
”യുദ്ധം വേണ്ട. യുദ്ധം അവസാനിപ്പിക്കൂ. പ്രൊപ്പഗാണ്ടയില്‍ വിശ്വസിക്കരുത്. അവര്‍ ഇവിടെ നിങ്ങളോട് കള്ളം...
തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...