World

കൊവിഡിന്റെ പുതിയ വകഭേദമായ ‘എക്സ് ഇ’ മ്യൂട്ടന്റ് കൂടുതൽ അപകടകാരി; ലോകാരോഗ്യ സംഘടന

കൊവിഡിന്റെ പുതിയ വകഭേദമായ എക്സ് ഇ മ്യൂട്ടന്റ് കൂടുതൽ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന. ഒമിക്‌റോണിന്റെ ബിഎ.2 സബ് വേരിയന്റിനേക്കാൾ പത്ത് ശതമാനം വ്യാപനശേഷി 'എക്സ് ഇ'ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ യുഎസിന്റെ ചില പ്രദേശങ്ങളിലാണ് പുതിയ വകഭേദമായ എക്സ് ഇ വ്യാപിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഭൂരിഭാഗവും ബിഎ.2...

ഓസ്കർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്; വിഡിയോ

ഓസ്കർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്. ഓസ്കർ വേദിയിൽ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. എന്നാൽ ഇത് മുൻകൂട്ടി തീരുമാനിച്ച സ്ക്രിപ്റ്റഡ് സ്കിറ്റ് ആണോ എന്നാണ് ആരാധകരുടെ സംശയം. വിവാദത്തിൽ ഓസ്കർ അധികൃതരും ഔദ്യോഗികമായ വിശദീകരണം നൽകിയിട്ടില്ല. https://twitter.com/ACinPhilly/status/1508270997140615179?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1508270997140615179%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fworld%2F2022%2F03%2F28%2Fwill-smith-punches-chris-rock-at-oscars-venue.html

തമ്മിലടിച്ച് റഷ്യൻ സെെന്യം; സ്വന്തം കമാൻഡറെ ടാങ്കർ കയറ്റി കൊലപ്പെടുത്തി, ഇത് വരെ റഷ്യയ്ക്ക് നഷ്‌ടമായത് 15000 ത്തോളം സെെനികരെ

കീവ്: യുക്രെയിനിൽ ആക്രമണം നടത്തുന്ന റഷ്യയുടെ ഒരു ആ‌‌ർമി കമാൻഡർ സ്വന്തം സൈന്യത്താൽ കൊല്ലപ്പെട്ടു. റഷ്യയുടെ 37-ാമത് മോട്ടോർ റൈഫിൾ ബ്രിഗേഡിലെ കേണൽ മെഡ്‌വെചെക്ക് ആണ് കൊല്ലപ്പെട്ടത്. യൂണിറ്റിലെ അപകടങ്ങളിൽ അസ്വസ്ഥരായ സൈന്യം സ്വന്തം കേണലിനെ കൊലപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സെെന്യം ടാങ്കർ കയറ്റി കമാൻഡറെ കൊന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ടാങ്കർ കയറ്റിയിറക്കിയതോടെ ഇരു...

യുഎസിൽ കൊവിഡ‍് 19ന്റെ ഒമിക്രോൺ ബിഎ2 ഉപവകഭേദം പടരുന്നതായി റിപ്പോർട്ടുകൾ

യുഎസിൽ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ബിഎ.2 (Omicron BA.2) എന്ന ഉപവകഭേദം വ്യാപകമായി പടരുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നടത്തിയ കൊറോണ പരിശോധനാ ഫലങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രതിദിനം ശരാശരി 28,600 കൊവിഡ് കേസുകളാണ് യുഎസിൽ ഇപ്പോൾ രേഖപ്പെടുത്തുന്നത്. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളിൽ 50-70 ശതമാനം പേർക്കും ബാധിച്ചിരിക്കുന്നത് ഒമിക്രോണിന്റെ ഉപവകഭേദമായ...

അനാഥമായി മൃതദേഹങ്ങൾ, തിരിച്ചെടുക്കാതെ റഷ്യ; ചോരയുടെ ഗന്ധം നിറഞ്ഞ് യുക്രെയ്‌ൻ

കീവ് ∙ 2022 മാർച്ച് 24..സാധാരണഗതിയിൽ യുക്രെയ്‌നിൽ വസന്തകാലത്തിന്റെ ആരംഭമാണ്. എന്നാൽ അന്തരീക്ഷത്തിലാകെ ചോരയുടെ മണം തളം കെട്ടി നിൽക്കുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി കുന്നുകൂടി കിടക്കുന്ന റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്‌നിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ലീവ് മേയർ വിറ്റലി കിം പറഞ്ഞത് ഇങ്ങനെ: ‘റഷ്യൻ സൈനികരുടെ...

അപൂർവങ്ങളിൽ അപൂർവം; യെമനിൽ ഒരു കണ്ണുമായി പിറന്ന കുഞ്ഞ് മരിച്ചു

കഴിഞ്ഞ ബുധനാഴ്ചയാണ് യെമനിൽ ഒരു കണ്ണുമായി ആൺ കുഞ്ഞ് പിറന്നത്. ലോകത്തിൽ തന്നെ അത്യപൂർവ്വമായ സംഭവമാണിത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. യെമനിലെ അൽ ബയ്ഡ ഗവർണറേറ്റിലെ ആശുപത്രിയിൽ പിറന്ന കുഞ്ഞ് ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം തന്നെ മരിച്ചു. ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റക്കൽ നെർവുമായാണ്...

റഷ്യയെ വലച്ച് ഉപരോധം; പഞ്ചസാരക്കായി സൂപ്പര്‍മാര്‍ക്കറ്റില്‍ പൊരിഞ്ഞ അടി | വീഡിയോ

മോസ്‌കോ: സൂപ്പര്‍ മാര്‍ക്കറ്റില്‍ പഞ്ചസാരക്ക് വേണ്ടി അടികൂടി റഷ്യക്കാര്‍. പഞ്ചസാര പാക്കറ്റുകള്‍ക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരസ്പരം പോരടിക്കുന്ന റഷ്യക്കാരുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ട്രോളികളില്‍ കൊണ്ടുവെച്ച പഞ്ചസാര പാക്കറ്റുകള്‍ക്കായി ആളുകള്‍ പരസ്പരം വഴക്കിടിക്കുന്നത് വീഡിയോയില്‍ കാണാം. ഒരാള്‍ എടുത്ത പഞ്ചസാര പാക്കറ്റുകള്‍ ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരേയും വീഡിയോയില്‍ ദൃശ്യമാണ്. മോസ്‌കോ: സൂപ്പര്‍ മാര്‍ക്കറ്റില്‍...

മരണം തൊട്ടടുത്തെന്നറിഞ്ഞിട്ടും ജീവിതത്തിലേക്ക് കൂടെകൂട്ടി അവന്‍; വിവാഹത്തിന്റെ പതിനൊന്നാം നാള്‍ ഫഹ്മിദ കാന്‍സറിന് കീഴടങ്ങി

പ്രണയത്തിന്‍റെ പേരില്‍ കൊലകളും ആക്രമണങ്ങളും നടക്കുന്ന കാലത്ത് മാരകരോഗം ബാധിച്ച പ്രണയിനിയെ ചേര്‍ത്തുപിടിച്ച കഥയായിരുന്നു ബംഗ്ലാദേശുകാരനായ മഹ്മൂദുല്‍ ആലമിന്‍റേത്. ഒരുമിച്ചുള്ള ജീവിതം അധിക കാലം ഉണ്ടാവില്ലെന്ന് അറിഞ്ഞിട്ടും ക്യാന്‍സര്‍ ബാധിതയായ കാമുകിയെ ജീവിതത്തിലേക്ക് ക്ഷണിച്ചു മഹ്മൂദുല്‍. എന്നാല്‍ വിവാഹാശംസകളുടെ പുതുമ മാറും മുന്‍പേ ഈ ലോകത്തോടു വിട പറയാനായിരുന്നു പ്രണയിനിയായ ഫഹ്മിദയുടെ വിധി. വിവാഹിതരായി 11...

ചൈനീസ് വിമാനത്തിലുണ്ടായിരുന്ന 132 പേര്‍ എവിടെ? അപകടം നടന്ന് 18 മണിക്കൂറിന് ശേഷവും ആരെയും കണ്ടെത്താനായില്ല

ബീജിംഗ്: തകര്‍ന്നുവീണ ചൈനീസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇതുവരെ കണ്ടെത്താനായില്ല. അപകടം നടന്നിട്ട് പതിനെട്ട് മണിക്കൂര്‍ പിന്നിട്ടു.123 യാത്രക്കാരും ഒമ്ബത് ക്രൂ മെമ്ബേഴ്‌സും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെ ദക്ഷിണ ചൈനയിലെ വനപ്രദേശത്തെ മലയിലാണ് വിമാനം തകര്‍ന്നു...

പെട്രോള്‍ വാങ്ങാന്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ, ശ്രീലങ്കയില്‍ ഓട്ടോ ഡ്രൈവറടക്കം രണ്ട് വൃദ്ധര്‍ കുഴഞ്ഞുവീണു മരിച്ചു

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ടംതിരിയുന്ന ശ്രീലങ്കയില്‍നിന്നും കരളലിയിക്കുന്ന ഒരു വാര്‍ത്ത കൂടി. വണ്ടിയോടിക്കാന്‍ ഒരിറ്റ് ഇന്ധനവും ഇല്ലാത്തതിനെ തുടര്‍ന്ന് മണിക്കൂറുകളോളം പെട്രോള്‍ പമ്പില്‍ ക്യൂനിന്ന രണ്ട് വൃദ്ധര്‍ കുഴഞ്ഞുവീണു മരിച്ചു. 70 വയസ്സ് പ്രായമുള്ള ഒരു ഓട്ടോ ഡ്രൈവറും 72 വയസ്സിലേറെയുള്ള മറ്റൊരു ടാക്സി ഡ്രൈവറുമാണ് മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍നിന്ന് കുഴഞ്ഞുവീണ് മരിച്ചതെന്ന് ഔദ്യോഗിക...
- Advertisement -spot_img

Latest News

കേരളത്തിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റിനും ഇടിമിന്നലിനും മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...
- Advertisement -spot_img