ഓസ്കാർ ചടങ്ങിൽ നിന്ന് വിൽ സ്മിത്തിനെ വിലക്കി അക്കാദമി. 10 വർഷത്തേക്കാണ് ഓസ്‌കാർ ഉൾപ്പെടെയുള്ള എല്ലാ അക്കാദമി പരിപാടികളിൽ നിന്നും വിലക്കിയത്. ഓസ്കാർ വേദിയിൽ അമേരിക്കൻ നടൻ ക്രിസ് റോക്കിനെ തല്ലിയതിന് പിന്നാലെയാണ് നടപടി. അസ്വീകാര്യമായ പെരുമാറ്റമാണ് സ്മിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അക്കാദമി വിലയിരുത്തി.
ലോസ് ഏഞ്ചൽസിൽ ചേർന്ന ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ്...
വാഷിങ്ടൺ: പലതരം ജോലികളെയും ഉയർന്ന ശമ്പളത്തേയും കുറിച്ചും കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ രണ്ട് ബൾബ് മാറ്റിയിടുന്നതിന് 15 ലക്ഷം ശമ്പളം കിട്ടുക എന്ന് പറഞ്ഞാൽ ആരും ഒന്ന് അമ്പരക്കും. അമേരിക്കൻ എഞ്ചിനീയറായ കെവിൻ ഷമ്മിറ്റിന്റെ ജോലിയെ കുറിച്ചുള്ള വിവരണമാണ് ഇപ്പോൾ ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുന്നത്. വർഷത്തിൽ രണ്ടു തവണ മാത്രം ബൾബ് മാറ്റിയിടുന്നതിനാണ് ഈ ഉയർന്ന...
സാന്‍ജോസ് : കോസ്റ്റാറിക്കയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി പിളര്‍ന്നു വീണു. കോസ്റ്റാറിക്കയിലെ സാന്റാമരിയ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡിഎച്ച്എല്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബോയിങ് 757 വിമാനമാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.
വിമാനം പറന്നുയര്‍ന്ന ഉടനെ ഹൈഡ്രോളിക് തകരാര്‍ ഉണ്ടാകുകയും ഉടന്‍ തന്നെ അടിയന്തര ലാന്‍ഡിങ് നടത്തുകയുമായിരുന്നു. ലാന്‍ഡിങ്ങിനിടെ വിമാനം...
ബീജിങ്: കൊവിഡ് വ്യാപനത്തെ തുടർന്ന് ഷാങ്ഹായ് നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന. രോഗവ്യാപനം നിയന്ത്രിക്കാന്‍ വിചിത്രമായ നിർദേശങ്ങളാണ് നൽകിയത്. കൊവിഡ് സാഹചര്യത്തില്‍ ദമ്പതിമാര്‍ ഒരുമിച്ച് കിടന്നുറങ്ങരുത്, ചുംബിക്കരുത്, കെട്ടിപ്പിടിക്കരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിർദേശങ്ങൾ നൽകി. നിർദേശം നൽകുന്ന വീഡിയോ വൈറലായി. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ഷാങ്ഹായ് നഗരത്തിൽ റോബോട്ടുകള്‍ പട്രോളിങ്...
ഭൂമിയിലെ 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഇത് വർഷംതോറും മില്യൺ കണക്കിനാളുകളുടെ മരണത്തിന് കാരണമാകുന്നതായും സംഘടന അറിയിച്ചു. ലോകത്തിന്റെ എല്ലാ ഭാഗവും മലിനവായു നിറഞ്ഞിരിക്കുകയാണെന്നും പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടി യുഎൻ ഏജൻസി വ്യക്തമാക്കി. ദരിദ്ര രാജ്യങ്ങളിലാണ് കൂടുതൽ മലിനീകരണമെന്നും പറഞ്ഞു.
നാലു വർഷം മുമ്പ് നടത്തിയ പഠനത്തിൽ 90 ശതമാനം...
ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറില്‍ തറാവീഹ് നിസ്‌ക്കാരം(റമദാനിലെ പ്രത്യേക പ്രാര്‍ത്ഥന). ന്യൂയോര്‍ക്ക് സിറ്റിയിലെ ഏറ്റവും തിരക്കേറിയ നഗരഭാഗമാണ് ടൈംസ് സ്‌ക്വയറില്‍ നടന്ന തറാവീഹില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രം കൂടിയാണ് ഇവിടം. വര്‍ഷത്തില്‍ 50മില്യണ്‍ വിനോദസഞ്ചാരികളാണ് ഇവിടെ എത്താറ്.
തറാവീഹ് മാത്രമല്ല ഇഫ്താറും സംഘാടകര്‍ ഒരുക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തറാവീഹ് നിസ്‌ക്കാരം...
ബീജിങ്: ചൈനയില്‍ കോവിഡ് നാലാം തരംഗം രൂക്ഷമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ 13,000 കടന്നു. രാജ്യത്ത് 13,146 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 2020 ഫെബ്രുവരിക്കു ശേഷമുണ്ടായ ഏറ്റവും വലിയ കണക്കാണിത്. ഒമൈക്രോണ്‍ വകഭേദമായ ബിഎ 1.1 ആണ് വ്യാപകമായി പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച 12,000 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍...
ജനീവ: രണ്ട് വര്‍ഷത്തിനിപ്പുറവും കൊവിഡില്‍ നിന്ന് മുക്തമായിട്ടില്ല നാം. ലോകമെമ്പാടും മൂന്നാം തരംഗം വിതച്ച നാശത്തില്‍ നിന്ന് കരയറും മുന്‍പേ തന്നെ ചൈനയിലെ ഷാംഗ്ഹായില്‍ നാലാം തരംഗത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു എന്നത് നെഞ്ചിടിപ്പോടെയാണ് ലോകം വായിച്ചറിയുന്നത്. അതിനിടെയാണ് വീണ്ടും അടുത്ത മഹാമാരിയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സിക,...
പാരീസ്: ശതകോടീശ്വര ക്ലബില്‍ ഇടം നേടി ഗൗതം അദാനി. അംബാനിയെയും സുക്കര്‍ബര്‍ഗിനേയും പിന്‍തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. തുറമുഖങ്ങളും ഖനികളും ഹരിത ഊര്‍ജവും ഉള്‍പ്പെടെയുള്ള അദാനി ഗ്രൂപ്പ് ഈ വര്‍ഷം 2400 കോടി രൂപയുടെ അധികവരുമാനമാണ് ഉണ്ടാക്കിയത്. എലോണ്‍ മസ്‌കും ജെഫ് ബെസോസും ഉള്‍പ്പെടെ ഒമ്പത് അംഗങ്ങളാണ് സമ്പന്ന ക്ലബിലുള്ളത്. ഇപ്പോള്‍ ഏറ്റവും വലിയ...
കറാച്ചി: അത്യന്തം നാടകീയമായ നീക്കങ്ങൾക്കൊടുവിൽ പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് ഇമ്രാൻ ഖാൻ. നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. ജനത്തിനോട് തെരഞ്ഞെടുപ്പിനൊരുങ്ങാനാണ് നിർദ്ദേശം. വിദേശ ശക്തികളോ അഴിമതിക്കാരോ അല്ല രാജ്യത്തിന്‍റെ വിധി തീരുമാനിക്കേണ്ടത്, തെരഞ്ഞെടുപ്പ് എത്തും വരെ കാവൽ സർക്കാരുണ്ടാകും, അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇമ്രാൻ രാജ്യത്തോടുള്ള...
തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...