കീവ്: റഷ്യൻ അധിനിവേശത്തിനിടെ ഉക്രൈനിലെ ഓരോ പൗരന്മാരും കടുത്ത ചെറുത്തുനിൽപ്പാണ് നടത്തുന്നത്. സ്വന്തം വീട്ടിലേക്ക് ഇരച്ചെത്തിയ റഷ്യൻ സൈനികരെ ധൈര്യപൂർവ്വം നേരിടുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ ലോകത്തിന്റെ തന്നെ മനംകവരുകയാണ്. ഉക്രൈനിലെ മൈക്കോളീവ് ഒബ്ലാസ്റ്റ് പ്രവിശ്യയിലെ വോസ്‌നെസെൻസ്‌ക് ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്.
നാല് റഷ്യൻ സൈനികർ വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറിയതോടെ ധ്യവയസ്‌കനായ ഗൃഹനാഥൻ രോഷത്തോടെ സൈനികർക്ക്...
കീവ്: യുക്രൈന്‍ നഗരമായ മരിയുപോളില്‍ മുസ്ലിം പള്ളിക്ക് നേരെ ഷെല്ലാക്രമണം നടത്തിയ റഷ്യ കുട്ടികളെയടക്കം 80ഓളം പേരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രാലയം. തുറമുഖ നഗരമായ മരിയുപോളില്‍ പള്ളിയില്‍ അഭയം തേടിയ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും യുക്രൈന്‍ വ്യക്തമാക്കി. സുല്‍ത്താന്‍ സുലൈമാന്റെയും ഭാര്യ റോക്‌സോളാനയുടെയും പേരിലുള്ള പള്ളിക്ക് നേരെയാണ് ഷെല്ലാക്രമണം നടത്തിയത്. 34 കുട്ടികളും...
ബെയ്ജിങ്: ഒമ്പത് ദശലക്ഷം ജനങ്ങളുള്ള ചൈനയിലെ വടക്കുകിഴക്കന്‍ പ്രദേശമായ ചാങ്‌ചുനിൽ ആയിരത്തിലധികം പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചാങ്‌ചുന്‍ നിവാസികളോട് വീടുകളിൽ കഴിയാനും മൂന്ന് റൗണ്ട് മാസ്ടെസ്റ്റിന് വിധേയമാകാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്തെ ബിസിനസ് സ്ഥാപനങ്ങളും ഗതാഗതവും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
2020 ൽ കോവിഡ് മഹാമാരി കണ്ടെത്തിയതിന് ശേഷം ഇപ്പോഴാണ്...
ന്യൂയോര്‍ക്ക്: പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവെച്ച ഡേവിഡ് ബെന്നറ്റ്(57) മരിച്ചു. ശസ്ത്രക്രിയ നടത്തിയ മേരിലാന്‍ഡ് ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.പി(അസോസിയേറ്റഡ് പ്രസ്സ്)ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൊവ്വാഴ്ച മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ വെച്ച് ബെന്നറ്റ് മരിച്ചെന്നാണ് എ.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മരണകാരണം എന്താണെന്ന് ആശുപത്രി വ്യക്തമാക്കുന്നില്ല.
പന്നിയില്‍ നിന്ന് ഹൃദയം മാറ്റിവെക്കല്‍...
റഷ്യയില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റേയും ഇറക്കുമതി നിരോധിച്ച് അമേരിക്ക. എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ബൈഡന് കോണ്‍ഗ്രസില്‍ നിന്ന് കടുത്ത സമര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് കടുത്ത പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അഭിപ്രായ ഭിന്നതകളെ മറികടന്ന് ഒടുവില്‍ എണ്ണ ഇറക്കുമതി നിരോധിക്കാന്‍ അമേരിക്ക തീരുമാനമെടുക്കുകയായിരുന്നു.
യുഎസ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി...
കീവ്: യുക്രൈനിലെ കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നീ നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിനാണിത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ഥന മാനിച്ചാണ് റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള നഗരമാണ് സുമി. ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈനില്‍നിന്ന്...
വാർസോ: ഉക്രൈനിലെ യുദ്ധതീരത്തു നിന്നും പോളണ്ടിലേക്ക് ഓടിയെത്തുന്ന ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്ന ഈ മുഖം മലയാളി ഐഎഫ്എസ് ഉദ്യോഗസ്ഥയുടേതാണ്. യുദ്ധമുഖത്തു നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ ഗംഗയെന്ന രക്ഷാദൗത്യത്തിന് പോളണ്ടിൽ നേതൃത്വം നൽകുന്നത് നഗ്മ മുഹമ്മദ് മല്ലിക് ഐഎഫ്എസ് ആണ്.
വെടിയൊച്ചകൾക്കും ഷെല്ലാക്രമണത്തിനും ഇടയിൽ നിന്നും മാതൃരാജ്യത്തേക്ക് തിരികെയെത്താനായി ഓടിയെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പോളണ്ടിൽ അഭയകേന്ദ്രം...
മോസ്കോ: യുക്രൈനിലെ സുമി, ഖാർഖീവ്, ലിവീവ് നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പുറത്ത് എത്തിക്കാൻ വഴി തുറക്കുന്നു. വിവിധ യുക്രൈൻ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്ക് പുറത്തു കടക്കാനായി താത്കാലിക റഷ്യ താത്കാലിക വെടിനിർത്തിൽ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ പത്ത് മണി മുതലാണ്...
ലോകമെങ്ങുമുള്ള കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിലേക്കുള്ള വാതില്‍ തുറന്നുവെച്ച കാലമായിരുന്നു കൊവിഡ് കാലം. അതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഒെക്ക തകിടം മറിച്ച് കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിന്റെ ലോകം തുറന്നുകിട്ടുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ Oമാത്രമല്ല, ലോകത്തെക്കുറിച്ചുള്ള വ്യത്യസ്തമായ അറിവുകള്‍ കിട്ടുന്ന മറ്റ് ഇടങ്ങള്‍ കൂടിയാണ് കുട്ടികള്‍ക്കു മുന്നില്‍ തുറന്നുവന്നത്. പല കുട്ടികളും യൂ ട്യൂബര്‍മാരായ കാലം. മറ്റു ചില കുട്ടികളാവട്ടെ ഗൂഗിളിലൂടെ...
മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് പോർമുഖത്തും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേർപ്പെടുത്തി. തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ തടയാൻ ഇരുപക്ഷവും ആഞ്ഞ് പരിശ്രമിക്കുകയാണ്. അതിനിടെ, റഷ്യയിൽ വാർത്താചാനലുകൾ സംപ്രേഷണം നിർത്തി. ബിബിസിയും സിഎൻഎന്നുമാണ് റഷ്യയിൽ പ്രവർത്തനം നിർത്തിയത്. യുദ്ധവാർത്തകൾക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് നടപടി....
താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ്...