World

റഷ്യയെ വലച്ച് ഉപരോധം; പഞ്ചസാരക്കായി സൂപ്പര്‍മാര്‍ക്കറ്റില്‍ പൊരിഞ്ഞ അടി | വീഡിയോ

മോസ്‌കോ: സൂപ്പര്‍ മാര്‍ക്കറ്റില്‍ പഞ്ചസാരക്ക് വേണ്ടി അടികൂടി റഷ്യക്കാര്‍. പഞ്ചസാര പാക്കറ്റുകള്‍ക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരസ്പരം പോരടിക്കുന്ന റഷ്യക്കാരുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ട്രോളികളില്‍ കൊണ്ടുവെച്ച പഞ്ചസാര പാക്കറ്റുകള്‍ക്കായി ആളുകള്‍ പരസ്പരം വഴക്കിടിക്കുന്നത് വീഡിയോയില്‍ കാണാം. ഒരാള്‍ എടുത്ത പഞ്ചസാര പാക്കറ്റുകള്‍ ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരേയും വീഡിയോയില്‍ ദൃശ്യമാണ്. മോസ്‌കോ: സൂപ്പര്‍ മാര്‍ക്കറ്റില്‍...

മരണം തൊട്ടടുത്തെന്നറിഞ്ഞിട്ടും ജീവിതത്തിലേക്ക് കൂടെകൂട്ടി അവന്‍; വിവാഹത്തിന്റെ പതിനൊന്നാം നാള്‍ ഫഹ്മിദ കാന്‍സറിന് കീഴടങ്ങി

പ്രണയത്തിന്‍റെ പേരില്‍ കൊലകളും ആക്രമണങ്ങളും നടക്കുന്ന കാലത്ത് മാരകരോഗം ബാധിച്ച പ്രണയിനിയെ ചേര്‍ത്തുപിടിച്ച കഥയായിരുന്നു ബംഗ്ലാദേശുകാരനായ മഹ്മൂദുല്‍ ആലമിന്‍റേത്. ഒരുമിച്ചുള്ള ജീവിതം അധിക കാലം ഉണ്ടാവില്ലെന്ന് അറിഞ്ഞിട്ടും ക്യാന്‍സര്‍ ബാധിതയായ കാമുകിയെ ജീവിതത്തിലേക്ക് ക്ഷണിച്ചു മഹ്മൂദുല്‍. എന്നാല്‍ വിവാഹാശംസകളുടെ പുതുമ മാറും മുന്‍പേ ഈ ലോകത്തോടു വിട പറയാനായിരുന്നു പ്രണയിനിയായ ഫഹ്മിദയുടെ വിധി. വിവാഹിതരായി 11...

ചൈനീസ് വിമാനത്തിലുണ്ടായിരുന്ന 132 പേര്‍ എവിടെ? അപകടം നടന്ന് 18 മണിക്കൂറിന് ശേഷവും ആരെയും കണ്ടെത്താനായില്ല

ബീജിംഗ്: തകര്‍ന്നുവീണ ചൈനീസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇതുവരെ കണ്ടെത്താനായില്ല. അപകടം നടന്നിട്ട് പതിനെട്ട് മണിക്കൂര്‍ പിന്നിട്ടു.123 യാത്രക്കാരും ഒമ്ബത് ക്രൂ മെമ്ബേഴ്‌സും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെ ദക്ഷിണ ചൈനയിലെ വനപ്രദേശത്തെ മലയിലാണ് വിമാനം തകര്‍ന്നു...

പെട്രോള്‍ വാങ്ങാന്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ, ശ്രീലങ്കയില്‍ ഓട്ടോ ഡ്രൈവറടക്കം രണ്ട് വൃദ്ധര്‍ കുഴഞ്ഞുവീണു മരിച്ചു

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ടംതിരിയുന്ന ശ്രീലങ്കയില്‍നിന്നും കരളലിയിക്കുന്ന ഒരു വാര്‍ത്ത കൂടി. വണ്ടിയോടിക്കാന്‍ ഒരിറ്റ് ഇന്ധനവും ഇല്ലാത്തതിനെ തുടര്‍ന്ന് മണിക്കൂറുകളോളം പെട്രോള്‍ പമ്പില്‍ ക്യൂനിന്ന രണ്ട് വൃദ്ധര്‍ കുഴഞ്ഞുവീണു മരിച്ചു. 70 വയസ്സ് പ്രായമുള്ള ഒരു ഓട്ടോ ഡ്രൈവറും 72 വയസ്സിലേറെയുള്ള മറ്റൊരു ടാക്സി ഡ്രൈവറുമാണ് മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍നിന്ന് കുഴഞ്ഞുവീണ് മരിച്ചതെന്ന് ഔദ്യോഗിക...

133 യാത്രക്കാരുമായി പറന്ന ചൈനീസ് വിമാനം തകര്‍ന്നുവീണു

ബെയ്ജിങ്: ചൈനീസ് യാത്രാ വിമാനം തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഗുവാങ്‌സിയില്‍ തകര്‍ന്നുവീണു. ചൈന ഈസ്റ്റേണ്‍ എയര്‍ലെന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ 133 യാത്രക്കാരുണ്ടായിരുന്നു. കുന്മിങില്‍ നിന്ന് ഗുവാങ്‌സുവിലേക്ക് പോയ വിമാനത്തിലെ എത്രപേര്‍ രക്ഷപ്പെട്ടിട്ടുണ്ടാകാം എന്ന് വ്യക്തമല്ല. വിമാനം തകര്‍ന്നുവീണത് ഗുവാങ്‌സിയിലെ പര്‍വതത്തില്‍ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനം തകരാനിടയായ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ടെന്ന്...

പാൽച്ചായക്ക് 100 രൂപ, പാൽപ്പൊടിക്ക് 2000; തൊട്ടതിനും പിടിച്ചതിനും തീവില, ഇന്ത്യയുടെ അയൽക്കാർക്ക് ദുരിത കാലം

കൊളംബോ: പാൽപ്പൊടി വില കിലോയ്ക്ക് 1945 രൂപ, ചിലയിടത്ത് ഒരു 2000 രൂപ... ഇന്ത്യയുടെ തൊട്ട് അയൽരാജ്യമായ ശ്രീലങ്കയിലെ കാര്യമാണ് പറഞ്ഞു വരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ രാജ്യത്ത് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. നിലനിൽപ്പിനായി രാജ്യത്തെ ഭക്ഷണശാലകൾ എല്ലാം വില വർധിപ്പിച്ചു. ഇവിടെ ഒരു പാൽച്ചായക്ക് ഇപ്പോൾ വില 100 രൂപയാണ്. പഞ്ചസാരയുടെയും...

ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്, ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും പിന്നില്‍

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. തുടര്‍ച്ചയായി അഞ്ചാം വട്ടവും ഫിന്‍ലന്‍ഡാണ് ഒന്നാമത്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന നെറ്റ്വര്‍ക്കാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2012ലാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യത്തെ കണ്ടെത്തുന്ന സര്‍വേ തുടങ്ങിയത്. 150 രാജ്യങ്ങളില്‍ സര്‍വേ നടത്തി്. ജിഡിപി, ആളോഹരി വരുമാനം, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യ പിന്തുണ,...

റോഡിന് നടുവില്‍ വിഷമുള്ള പാമ്പ്, സിഗരറ്റ് വലിച്ച് കൂളായി യുവതി അരികിലേക്ക്; പിന്നെ സംഭവിച്ചത്- വീഡിയോ

പാമ്പുമായി തമാശ കളിക്കരുത്, കളി കാര്യമാകുമെന്നാണ് അധികൃതര്‍ കൂടെകൂടെ ഓര്‍മ്മിപ്പിക്കുന്ന കാര്യം. അടുത്തിടെ പാമ്പിന്റെ അടുത്ത് അതിസാഹസികത കാണിക്കാന്‍ ശ്രമിച്ച ചിലര്‍ക്ക് ആപത്ത് പിണഞ്ഞതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. വേണ്ട സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാതെ പാമ്പിനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചാല്‍ ജീവന്‍ പോലും നഷ്ടമായേക്കാം എന്നാണ് ഈ വീഡിയോകള്‍ നല്‍കുന്ന പാഠം. ഇപ്പോള്‍ പാമ്പിനെ കൂളായി കൈകാര്യം...

മാര്‍ച്ച് 15 ഇസ്‌ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാന്‍ യു.എന്‍; എതിര്‍പ്പുമായി ഇന്ത്യ

വാഷിങ്ടണ്‍: മാര്‍ച്ച് 15 ഇസ്‌ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാനുള്ള യു.എന്നിന്റെ തീരുമാനത്തിനെതിരെ ഇന്ത്യ. ഒരു മതവിഭാഗത്തോടുള്ള വിദ്വേഷത്തെ രാജ്യാന്തര ദിനമായി ആചരിക്കുന്നതിലാണ് ഇന്ത്യ ആശങ്കയറിയിച്ചത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനു വേണ്ടി പാകിസ്താന്‍ കൊണ്ടു വന്ന പ്രമേയം യു.എന്‍ പൊതുസഭ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷവും വിവേചനവും പ്രതിരോധിക്കുന്നതിനായി ബോധവല്‍ക്കരണം നടത്തുകയാണ് ദിനത്തിന്റെ പ്രധാനലക്ഷ്യം.2019ല്‍ ന്യൂസിലാന്‍ഡിലെ...

‘മഞ്ഞുമലയുടെ അറ്റം മാത്രം’; വീണ്ടും കൊവിഡ് വ്യാപിക്കുന്നതിനെക്കുറിച്ച് ലോകാരോ​ഗ്യ സംഘടന

ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. രോ​ഗവ്യാപനത്തിനെതിരെ രാജ്യങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും വരാനിരിക്കുന്ന കൊവിഡ് വ്യാപന തരം​ഗത്തിന്റെ ചെറിയൊരു അംശം മാത്രമാണിതെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി. മഞ്ഞുമലയുടെ അറ്റമെന്നാണ് നിലവിലെ രോ​ഗവ്യാപനത്തെ ലോകാരോ​ഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം ​ഗെബ്രിയേസസ് വിശേഷിപ്പിച്ചത്. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ, കൂടുതൽ...
- Advertisement -spot_img

Latest News

‘എന്റെ വിരലുകൾ എണ്ണിക്കോളൂ’! കത്തിക്കയറിയ പ്രചാരണങ്ങൾക്കിടെ നെതന്യാഹുവിന്റെ പുതിയ വീഡിയോ

താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ്...
- Advertisement -spot_img