World

വാട്ടര്‍ സ്ലൈഡ് ഇടയ്ക്ക് വെച്ച് പൊട്ടി : 30 അടി താഴ്ചയിലേക്ക് വീണ് ആളുകള്‍ക്ക് പരിക്ക്, വീഡിയോ

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ കെഞ്ചെരന്‍ പാര്‍ക്കില്‍ വാട്ടര്‍ സ്ലൈഡ് പൊട്ടി ആളുകള്‍ക്ക് പരിക്ക്. 30 അടിയോളം താഴ്ചയിലേക്ക് വീണ പലരുടെയും എല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നാണ് വിവരം. ഇന്തോനേഷ്യയിലെ സുരബയ സിറ്റിയിലുള്ള പാര്‍ക്കില്‍ മെയ് 7നായിരുന്നു സംഭവം. പാര്‍ക്കിലെ ട്യൂബ് സ്ലൈഡിന്റെ ഒരു ഭാഗം പൊട്ടുന്നതും ആളുകള്‍ കോണ്‍ക്രീറ്റ് തറയിലേക്ക് പതിയ്ക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഭയചകിതരായ...

ഒരു വര്‍ഷത്തിനുള്ളില്‍ പേരക്കുട്ടി ജനിക്കണം, അല്ലെങ്കില്‍ 5 കോടി നഷ്ടപരിഹാരം; വിചിത്ര പരാതിയുമായി മാതാപിതാക്കള്‍

ഡെറാഡൂൺ: ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് ഒരു പേരക്കുട്ടിയെ നൽകണം എന്നും ഇല്ലെങ്കിൽ 5 കോടി രൂപ നഷ്ട പരിഹാരം നൽകണം എന്നും ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയിൽ. മകനും മരുമകൾക്കുമെതിരെയാണ് മാതാപിതാക്കളുടെ വിചിത്ര പരാതി. ഉത്തരാഖണ്ഡിലാണു സംഭവം. എസ്ആർപ്രസാദ് എന്നയാളാണ് ഭാര്യയ്ക്കൊപ്പം കോടതിയെ സമീപിച്ചത്. മകനെ അമേരിക്കയിൽ വിട്ടു പഠിപ്പിക്കാനും വീടു വയ്ക്കാനുമെല്ലാമായി പണം ചെലവായി. ബാങ്കിൽ...

പറന്നുയരും മുമ്പ് വിമാനത്തിന് തീ പിടിച്ചു;പുറത്തേക്ക് ഓടി യാത്രക്കാര്‍-വിഡിയോ

ചോങ്​ക്വിങ്∙ ചൈനയിലെ വിമാനത്താവളത്തില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറിയ ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനു തീപിടിച്ചു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. 113 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാവിലെ എട്ടു മണിയോടെയാണ് സംഭവം. ചോങ്​ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോഴാണ് സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടത്. അപ്പോഴേക്കും വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി...

പൊട്ടിപ്പൊളിഞ്ഞ പഴഞ്ചന്‍ ഷൂ, വില 48000, ഞെട്ടി ഉപഭോക്താക്കള്‍

പഴഞ്ചന്‍ ലുക്കിലിറങ്ങിയ ബെലന്‍സിയാഗയുടെ ‘പാരീസ് സ്നീക്കേഴ്സിന്റെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം. ആഡംബര ബ്രാന്‍ഡായ ബെലന്‍സിയാഗ പുറത്തിറക്കിയ പുതിയ ഷൂ കളക്ഷന്‍ കണ്ട് ലോകത്താകമാനമുള്ളവര്‍ ഞെട്ടി. വര്‍ഷങ്ങളോളം ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ഷൂ പോലെയാണ് ഇപ്പോള്‍ പുറത്തിറക്കിയ മോഡലെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. ഷൂവിന്റെ വിലയോ, ഏകദേശം 48000 ഇന്ത്യന്‍ രൂപ. അതായത്...

28 ഭാര്യമാരും 35 മക്കളും 126 കൊച്ചുമക്കളും സാക്ഷി; വയോധികന് 35ാം വിവാഹം; വൈറല്‍ വിഡിയോ

28 ഭാര്യമാരു‌‌ടെയും 35 മക്കളു‌െയും 126 കൊച്ചുമക്കളു‌െയും സാന്നിധ്യത്തില്‍ 37-ാമതും വിവാഹിതനായി വയോധികന്‍. വിവാഹത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഐപിഎശ് ഉദ്യോഗസ്ഥന്‍ രൂപിന്‍ ശര്‍മയാണ് ഈ വിഡിയോ ‌‌ട്വിറ്ററില്‍ പങ്കുവെച്ചത്. ജിവിച്ചിരിക്കുന്ന ഏറ്റവും വലിയ ധൈര്യശാലി എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചത്. എപ്പോള്‍ എവി‌ടെ വെച്ച് ചിത്രീകരിച്ച വിഡിയോ ആണ് ഇതെന്ന് വ്യക്തമല്ല....

രാജിവച്ച പ്രധാനമന്ത്രി രജപക്‌സെയുടെ വീടിന് തീയിട്ടു; കലാപം വ്യാപിക്കുന്നു, ശ്രീലങ്കയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ വീട് പ്രതിഷേധക്കാര്‍ തീയിട്ടു. കുരുനഗലയിലെ വീടിനാണ് ജനം തീയിട്ടത്. പ്രതിഷേധക്കാരൈ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. രാജിവച്ച മന്ത്രിമാരുടെയും എംപിമാരുടെയും വീടുകള്‍ക്ക് നേരെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. രജപക്‌സെ...

ശ്രീലങ്കയില്‍ എം.പി വെടിയേറ്റ് മരിച്ചു; സംഘര്‍ഷം

കൊളംബോ: ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ ഭരണകക്ഷി എം പി അമരകീർത്തി അത്തുകോറള വെടിയേറ്റ് മരിച്ചു. തന്റെ കാർ തടഞ്ഞ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത ശേഷം അമരകീർത്തി ഒരു കെട്ടിടത്തിൽ അഭയം തേടിയിരുന്നു. ഇവിടെ നിന്നുമാണ് അദ്ദേഹത്തെ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എംപിയുടെ വെടിയേറ്റ് പ്രതിഷേധക്കാരിൽ ഒരാൾ...

17 ലക്ഷം ഭര്‍ത്താവ് ഒളിപ്പിച്ചത് ഗ്യാസ് സ്റ്റൗവില്‍; ഇതറിയാതെ തീകൊളുത്തി ഭാര്യ; നഷ്ടമായത് ലക്ഷങ്ങള്‍

17 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കടുത്ത് മൂല്യമുള്ള ഈജിപ്ത്യന്‍ പൗണ്ട് ഗ്യാസ് സ്റ്റൗവിനുള്ളില്‍ ഒളിപ്പിച്ചത് മൂലം ഈജിപ്തുകാരന് നഷ്ടമായത് ലക്ഷങ്ങള്‍. കുക്കറില്‍ പണമുണ്ടെന്നറിയാതെ ഭാര്യ ഗ്യാസിന് തീകൊടുത്തതോടെയാണ് പണം നഷ്ടമായത്. 420,000 ഈജിപ്ത്യന്‍ പൗണ്ടായിരുന്നു ഇയാള്‍ സ്റ്റൗവിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. ഈ പണം ഭാഗികമായി കത്തിക്കരിഞ്ഞതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഈജിപ്തിലെ പ്രമുഖ പത്രമായ അല്‍ വതനാണ്...

ശവപ്പെട്ടിയില്‍ നിന്ന് ഞരക്കം; പെട്ടി തുറന്നപ്പോള്‍ കണ്ണുതുറന്ന് യുവതി

മരിച്ചെന്നു കരുതി സംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്നതിനിടെ യുവതിക്ക് പുനര്‍ജന്മം. സംസ്‌കാരത്തിനായി ശവപ്പെട്ടി എടുക്കുമ്പോഴാണ് പെട്ടിക്കകത്ത് നിന്ന് ഞരക്കം കേട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ പെട്ടി തുറന്നു നോക്കിയപ്പോള്‍ യുവതിക്ക് ജീവനുണ്ടെന്ന് മനസ്സിലാകുകയായിരുന്നു. പെറുവിലാണ് സംഭവം. റോസ ഇസബെല്‍ സെസ്‌പെഡസ് സെല്ലാക്ക എന്ന യുവതിക്കാണ് പുനര്‍ജന്മം ലഭിച്ചത്. വാഹനപകടത്തെ തുടര്‍ന്ന് റോസ മരിച്ചെന്നാണ് ബന്ധുക്കള്‍ കരുതിയത്. തുടര്‍ന്ന് സംസ്‌കാരത്തിനായുള്ള...

പന്നിയിൽ നിന്ന് ഹൃദയം സ്വീകരിച്ച് മരിച്ചയാളിൽ മൃഗങ്ങളിൽ കാണുന്ന വൈറസ് കണ്ടെത്തി

പന്നിയിൽ നിന്ന് ഹൃദയം സ്വീകരിച്ച് മാധ്യമശ്രദ്ധ നേടിയ ഡേവിഡ് ബെന്നറ്റ് ഈ മാസം മാർച്ചിലാണ് മരിച്ചത്. മരണത്തിനു ശേഷം നടത്തിയ പരിശോധനയിൽ മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരം വൈറസ് ബെന്നറ്റിൻ്റെ ശരീരത്തിൽ കണ്ടെത്തിയെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ, ഇതാണോ അദ്ദേഹത്തിൻ്റെ മരണത്തിനു കാരണമായത് എന്നതിൽ വ്യക്തതയില്ല. മേരിലൻഡ് സർവകലാശായിലെ ഡോക്ടർമാരാണ് വൈറസ് കണ്ടെത്തിയത്. ഭാവിയിൽ ഇങ്ങനെ...
- Advertisement -spot_img

Latest News

കേരളത്തിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റിനും ഇടിമിന്നലിനും മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...
- Advertisement -spot_img