നാസിയയുടെ പ്രണയകഥയാണ് ഇപ്പോള്‍ പാക്കിസ്താനിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അവര്‍ ഒരു സെലിബ്രിറ്റിയോ, പ്രശസ്ത വ്യക്തിയോ ഒന്നുമല്ല. ഇന്നലെ വരെ ഒരു സാധാരണക്കാരിയായിരുന്ന അവര്‍ ഇന്ന് പ്രശസ്തയായത് തീര്‍ത്തും അസാധാരണമായ അവരുടെ പ്രണയകഥ കൊണ്ടാണ്.
നാസിയ പ്രണയിച്ചത് തന്റെ വീട്ടുവേലക്കാരനെയാണ്. പ്രണയിക്കുക മാത്രമല്ല, വിവാഹവും കഴിച്ചിരിക്കുന്നു അവര്‍. പണത്തിനും പദവിക്കും മുന്നില്‍ സ്‌നേഹത്തിന്റെ തട്ട് പൊങ്ങി...
ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. എച്ച്ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. യു.എന്നിന്‍റെ ഗ്ലോബൽ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലായുണ്ടായ കൊവിഡ് 19 പ്രതിസന്ധിയിൽ എച്ച്‌ഐവിക്കെതിരായ പ്രതിരോധം കുത്തനെ ഇടിഞ്ഞുവെന്നാണ് പഠനം. കൃത്യമായ രോഗപ്രതിരോധത്തിലെ അപാകതകൾ മൂലം...
നോർത്ത് കരോലിനയിൽ നിന്നുള്ള ഒരു സ്ത്രീയ്ക്ക് തന്നെ ചതിച്ച കാമുകനോട് അടങ്ങാത്ത പകയായിരുന്നു. 49 കാരിയായ അവളുടെ പേര് ക്രിസ്റ്റി ലൂയിസ് ജോൺസ്. അയാളെ എങ്ങനെയും കൊല്ലണമെന്ന ചിന്തയായി അവർക്ക്. എങ്ങനെ പ്രതികാരം വീട്ടുമെന്ന് ഓർത്തപ്പോഴാണ് വീടിന് തീയിട്ടാലോ എന്നവൾ ആലോചിച്ചത്. അങ്ങനെ അവൾ നട്ടപ്പാതിരായ്ക്ക് തന്നെ പോയി അയാളുടെ വീടിന് തീയിട്ടു. തീ...
ലോകത്ത് പലയിടത്തും പല വിഭാഗങ്ങൾക്കിടയിലും പലതരത്തിലാണ് വിവാഹത്തിന്റെ ചടങ്ങുകളും ആഘോഷങ്ങളും എല്ലാം. ഇന്ത്യയിൽ തന്നെ പലയിടങ്ങളിലും പലതരത്തിലാണ് അല്ലേ വിവാഹാഘോഷങ്ങൾ നടക്കുന്നത്. ഇത് അതുപോലെ വിവിധ സമൂഹങ്ങൾക്കിടയിൽ നടക്കുന്ന കേട്ടാൽ വിചിത്രമെന്ന് തോന്നുന്ന ചില ആചാരങ്ങളോ ആഘോഷങ്ങളോ ആണ്.
കരയലോട് കരയൽ : വിവാഹം വളരെ സന്തോഷമുള്ള ആഘോഷമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ, ചൈനയുടെ ചില ഭാഗങ്ങളിൽ വിവാഹത്തിന്...
ജനീവ: മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. മങ്കിപോക്സ് ഇതുവരെ സ്ഥിരീകരിച്ചത് 72 രാജ്യങ്ങളിലാണ് . 70 % രോഗികളും യൂറോപ്യൻ രാജ്യങ്ങളിലുള്ളവരാണ്. മങ്കിപോക്സ് അടിയന്തിര ആഗോള പൊതുജനാരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊവിഡ് വൈറസിനെയാണ് ഇതിന് മുന്‍പ് ലോകാരോഗ്യ സംഘടന ആഗോള പകർച്ച വ്യാധിയായി...
ലണ്ടൻ: ലോക പാസ്‌പോർട്ട് റാങ്കിങ്ങിൽ യൂറോപ്പ്യൻ രാജ്യങ്ങളെ പിന്തള്ളി ജപ്പാനും, സിംഗപ്പൂരും, ദക്ഷിണ കൊറിയയും മുന്നിലെത്തി.
ഹെൻലി പാസ്‌പോർട്ട് ഇൻഡെക്‌സ് പ്രകാരമാണ് 193 രാജ്യങ്ങളിൽ സഞ്ചാര സ്വാതന്ത്ര്യമുള്ള ജപ്പാന്റെ പാസ്‌പോർട്ട് ഒന്നാം സ്ഥാനത്തും, 192 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള സിംഗപ്പൂരും, ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനത്തും എത്തിയത്. ജർമനിയാണ് മൂന്നാം സ്ഥാനത്ത്.
187 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി യു.കെ പാസ്‌പോർട്ട്...
ബീജിങ്: സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ മോഷ്ടാവിനെ പിടികൂടിയിരിക്കുകയാണ് ചൈനീസ് പൊലീസ്. ചത്ത കൊതുകിന്റെ രക്തത്തില്‍ നിന്നുള്ള ഡി.എന്‍.എ ഉപയോഗിച്ചാണ് പൊലീസ് മോഷ്ടാവിനെ പിടികൂടിയത്.
മോഷണം നടന്ന വീട്ടില്‍ നിന്നും ചത്ത കൊതുകുകളെ പൊലീസ് കണ്ടെത്തിയിരുന്നു. ഇവയെ മോഷ്ടാവ് കൊന്നതായിരുന്നു. ലിവിങ് റൂമിന്റെ ചുമരിലാണ് രണ്ട് ചത്ത കൊതുകുകളെയും അതിന് സമീപത്തായി രക്തക്കറയും കണ്ടെത്തിയത്.
കൊതുകിനെ അടിച്ചുകൊന്നപ്പോള്‍...
അബുദാബി: ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയില്‍ അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കും ദുബൈ ഫൗണ്ടനും ഇടംപിടിച്ചു. ലക്ഷ്വറി ട്രാവല്‍ കമ്പനിയായ കുവോനി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.
ഏറ്റവും കൂടുതല്‍ ആളുകള്‍ മനോഹരം എന്ന് പറഞ്ഞിരിക്കുന്ന വിവിധ സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. പട്ടികയില്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന് എട്ടാം സ്ഥാനവും ദുബൈ ഫൗണ്ടന്...
കൊളംബോ: ഇന്ധന ക്ഷാമം പരിഹരിക്കാന്‍ ശ്രീലങ്ക വിദേശ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി . റഷ്യയില്‍ നിന്ന് ക്രെഡിറ്റ് അടിസ്ഥാനത്തില്‍ കൂടുതല്‍ ഇന്ധനം എത്തിക്കാനാണ് ശ്രമം. കൂടുതല്‍ ഇന്ധനം വരുംദിവസങ്ങളില്‍ രാജ്യത്ത് എത്തിക്കുമെന്ന് ആക്ടിങ് പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെ പറഞ്ഞു.
ഇതിനിടെ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കാനായി ' നാഷണല്‍ ഫ്യുവല്‍ പാസ് ' ശ്രീലങ്കയില്‍ നിര്‍ബന്ധമാക്കി....
പരിശോധനയില്‍ പിടിച്ചെടുത്ത 1.5 ടണ്‍ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു, പിന്നാലെ ഒഴിപ്പിക്കല്‍. കൊളംബിയയിലെ മെഡലിനിലാണ് സംഭവം. ലഹരിമരുന്ന് വില്‍പനക്കാര്‍ കടത്താന്‍ ശ്രമിച്ച 1.5 ടണ്‍ കഞ്ചാവ് കൊളംബിയന്‍ പൊലീസ് അടുത്തിടെ പിടിച്ചെടുത്തിരുന്നു. എന്നാല്‍ കഞ്ചാവ് കത്തിക്കുന്നതിന് മുന്‍പ് കാലാവസ്ഥാ പരിശോധന നടത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രതീക്ഷിക്കാതെ വന്ന കാറ്റാണ് വിനയായത്. പുക മൂടുന്നത് കണ്ട്...
ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി...