Monday, December 15, 2025

World

‘എന്താ കല്യാണം കഴിക്കാത്തെ?’ നിരന്തരം ചോദിച്ചുകൊണ്ടിരുന്ന അയൽക്കാരനെ 45കാരൻ മർദ്ദിച്ചുകൊന്നു

ജക്കാർത്ത: കല്യാണമൊന്നുമായില്ലേ എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി. വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്. സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച അസ്ഗിം ഇരിയാന്‍റോയെ, പാർലിന്ദുഗൻ സിരേഗർ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു...

‘പ്രിയനേ, ഗസ്സയുടെ രക്തസാക്ഷികളോടെല്ലാം എന്റെ സലാം പറയുക’-ഹനിയ്യയുടെ അന്ത്യയാത്രയില്‍ ഭാര്യ

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് അമാല്‍ പ്രിയതമന്‍ ഇസ്മാഈല്‍ ഹനിയ്യയെ അവസാനമായൊരു നോക്കുകണ്ടത്. ഹനിയ്യയുടെ ചേതനയറ്റ ശരീരത്തിനരികെ നില്‍ക്കുമ്പോഴും അവരുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നില്ല. തേങ്ങലടക്കാനാകാതെ നിയന്ത്രണംവിട്ടുകരയുന്ന ജീവിതപങ്കാളിയെയുമല്ല നമ്മള്‍ അവിടെ കണ്ടത്. മനക്കരുത്തും നിശ്ചയദാര്‍ഢ്യവും സ്ഫുരിക്കുന്ന ശബ്ദത്തില്‍ ഹനിയ്യയോട് അവസാനമായൊരു ആഗ്രഹം കൂടിയവര്‍ പറഞ്ഞു, അതൊട്ടും വ്യക്തിപരമായിരുന്നില്ല: ''ഗസ്സയുടെ രക്തസാക്ഷികളോടെല്ലാം എന്റെ സലാം പറയുക!'' ഇന്നലെയാണ്,...

വിയറ്റ്നാമിൽ ഇന്ത്യക്കാരൻ ജീവനുള്ള മത്സ്യത്തെ മലദ്വാരത്തിലൂടെ ഉള്ളിലിട്ടു; അവയവങ്ങൾ കടിച്ചുമുറിച്ചു

തികച്ചും അസംഭവ്യമെന്ന് തോന്നാമെങ്കിലും ഇത്തരമൊരു സംഭവം നടന്നുവെന്നാണ് വിയറ്റ്‌നാമില്‍ നിന്നുള്ള ഈ വാര്‍ത്ത വ്യക്തമാക്കുന്നത്. വയറുവേദനയേത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇന്ത്യക്കാരനായ യുവാവിന്റെ വേദനയ്ക്കുപിന്നില്‍ ഒരു ഈല്‍ മത്സ്യമായിരുന്നുവെന്നതാണ് ആശ്ചര്യകരമായ സംഗതി. തന്റെ മലദ്വാരത്തിലൂടെ മുപ്പത്തിയൊന്നുകാരന്‍ തന്നെ ഈലിനെ ഉള്ളില്‍ കടത്തുകയായിരുന്നുവെന്നതാണ് അതിലും അമ്പരപ്പിക്കുന്ന കാര്യം. ജൂലായ് 27നാണ് അതികഠിനമായ വേദനയുമായി 'സാഹസികനായ' യുവാവ് ഹനോയിലെ ആശുപത്രിയിലെത്തിയത്. അതേദിവസംതന്നെയാണ്...

‘ഹനിയ്യയുടെ രക്തം ഒരിക്കലും പാഴാകില്ല’; ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ. അദ്ദേഹത്തിന്റെ രക്തം ഒരിക്കലും പാഴാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് നാസർ ഖനാനി പറഞ്ഞു. ഹനിയ്യയുടെ തെഹ്റാനിലെ രക്തസാക്ഷിത്വം ഇറാനും ഫലസ്തീനും അവരുടെ ചെറുത്തുനിൽപ്പും തമ്മിലുള്ള അഭേദ്യമായ ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹനിയ്യയുടെ കൊലപാതകത്തിൽ ഇസ്രായേൽ...

അണക്കെട്ട് തകർന്ന് കൊല്ലപ്പെട്ടത് ആയിരങ്ങൾ, ലിബിയയിൽ 12 ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ

ബെംഗാസി: ലിബിയയിൽ അണക്കെട്ട് തകർന്നുണ്ടായ പ്രളയത്തിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 12 ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ. കഴിഞ്ഞ വർഷമാണ് ലിബിയയിലെ ദേർണയിൽ നിരവധി അണക്കെട്ടുകൾ തകർന്ന് ദുരന്തമുണ്ടായത്. രാജ്യത്തെ അണക്കെട്ടുകളുടെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് 9 മുതൽ 27 വർഷം വരെ ശിക്ഷ വിധിച്ചത്.  കേസിൽ നാല് പേരെ കോടതി വെറുതെ വിട്ടു. ലിബിയയിലെ തീരമേഖലയിലെ...

ഫലസ്തീനെതിരായ ആക്രമണം വെച്ചുപുറപ്പിക്കില്ല മുന്നറിയിപ്പുമായി: മായി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

അങ്കാറ: ഫലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇസ്രായേലില്‍ ഇടപെടുമെന്നും മുന്നറിയിപ്പ് നല്‍കി തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. മുന്‍കാലങ്ങളില്‍ ലിബിയയിലും നഗോര്‍ണോ-കറാബാക്കിലും ചെയ്തതുപോലെ തുര്‍ക്കിയ ഇസ്രായേലിലും ഇടപെടുമെന്നാണ് ഉര്‍ദുഗാന്‍ പറഞ്ഞത്. എന്നാല്‍, ഏത് തരത്തിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഗസ്സയില്‍ ആക്രമണം തുടങ്ങിയതുമുതല്‍ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് തുര്‍ക്കിയ. ഇരുരാജ്യങ്ങളും തമ്മിലുള്ള...

പിറന്നുവീണ കുഞ്ഞാവ ചിരിച്ചു, വായിൽ 32 പല്ലുകൾ! അറിയണം ഈ അവസ്ഥയെ, വീഡിയോ പങ്കുവെച്ച് അമ്മ

കുഞ്ഞുവാവകളുടെ മോണകാട്ടിയുള്ള പാല്‍പുഞ്ചിരി ഇഷ്ടപ്പെടാത്തവരുണ്ടോ കാണുന്നവരുടെ മനസ്സിനെ അലിയിപ്പിക്കുന്ന കുഞ്ഞാവ ചിരികള്‍ നാമെത്ര കണ്ടിട്ടുണ്ട്. എന്നാല്‍ വായില്‍ നിറയെ പല്ലുകളുമായി നവജാതശിശു ചിരിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള ഈ വീഡിയോ കണ്ടാല്‍ മതി. സാധാരണയായി കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ പല്ലുകള്‍ ഉണ്ടാകാറില്ല. പതിയെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പാല്‍പ്പല്ലുകള്‍ മുളയ്ക്കുകയും അവ കൊഴിഞ്ഞ്...

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്​പോർട്ടുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്; ആദ്യ പത്തിൽ പോലും ഇന്ത്യയില്ല

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഹെൻലി പാസ്​പോർട്ട് ഇൻഡക്സ് പ്രകാരം 195 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന സിംഗപ്പൂർ പാസ്​പോർട്ടാണ് പട്ടികയിൽ ഒന്നാമത്. 58 വിദേശ സ്ഥലങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ഇന്ത്യൻ പാസ്​പോർട്ടിന് പട്ടികയിൽ 82ാം സ്ഥാനമാണുള്ളത്. ഇന്തോനേഷ്യ, മാലദ്വീപ്, തായ്‍ലൻഡ് തുടങ്ങിയ ഏറ്റവും ജനകീയമായ...

കൂട്ടക്കുരുതിക്ക് കൂട്ടു നില്‍ക്കുന്നു; പാര്‍ലമെന്‍റില്‍ കൊക്കക്കോളയെ വിലക്കി തുര്‍ക്കി

അങ്കാറ: പാർലമെന്റ് അങ്കണത്തിലെ റെസ്റ്റോറന്റുകളില്‍ കൊക്കക്കോളയും നെസ്‍‍ലേയുടെ ഉത്പന്നങ്ങളും വിലക്കി തുർക്കി ഭരണകൂടം. ഫലസ്തീനിലെ കൂട്ടക്കുരുതികളിൽ ഈ കമ്പനികള്‍ ഇസ്രായേലിനെ പിന്തുണക്കുന്നു എന്നാരോപിച്ചാണ് നടപടി. ''ഇസ്രായേലിനെ പിന്തുണക്കുന്ന ഒരു കമ്പനിയുടേയും ഉത്പന്നങ്ങൾ പാർലമെന്റ് അങ്കണത്തിലെ റസ്‌റ്റോറന്‍റുകളിലോ, കഫ്റ്റീരിയകളിലോ, ടീ ഹൗസുകളിലോ വിൽക്കാൻ അനുവദിക്കില്ല''- തുർക്കിഷ് പാർലമെന്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. സ്പീക്കർ നുഅ്മാൻ കുർത്തുൽമുസാണ് തീരുമാനം അറിയിച്ചത്....

ഇസ്രായേലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണം: സ്പെയിന്‍

മാഡ്രിഡ്: ഗസ്സയില്‍ ആസൂത്രിത വംശഹത്യ നടത്തുന്ന ഇസ്രായേലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് സ്പെയിന്‍. അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്പാനിഷ് സാമൂഹികാവകാശ മന്ത്രിയും തീവ്ര ഇടതുപക്ഷ പോഡെമോസ് പാർട്ടിയുടെ നേതാവുമായ അയോൺ ബെലാറ ഇക്കാര്യം ആവശ്യപ്പെട്ടത്. ''യുക്രൈനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഫലസ്തീന്‍റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഫലസ്തീൻ ജനതയ്‌ക്കെതിരായ ഈ ആസൂത്രിത വംശഹത്യ ഇസ്രായേൽ ഭരണകൂടം...
- Advertisement -spot_img

Latest News

‘യുവാക്കളുടെ പെട്ടന്നുള്ള മരണവും കോവിഡ് വാക്‌സിനും തമ്മിൽ ബന്ധമുണ്ടോ?’; എയിംസ് പഠനം പറയുന്നതിങ്ങനെ

ന്യൂഡൽഹി:കോവിഡ്-19 വാക്‌സിനേഷനും ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിലാണ്...
- Advertisement -spot_img