World

ഖമനയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി നെതന്യാഹുവും ട്രംപും; ആശങ്കയില്‍ ലോകം

ടെഹ്‌റാൻ: അടിച്ചും തിരിച്ചടിച്ചും ഇറാനും ഇസ്രയേലും. ഇറാനില്‍ യുഎസ് പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 201 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 747 പേര്‍ക്ക് പരിക്കേറ്റു. ഇറാനിലെ ഹാര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 85 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇറാനിലെ ജിംനേഷ്യത്തില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍...

വൻ പ്രഹരവുമായി ഇറാൻ, ഹോർമുസ് കടലിടുക്ക് അടച്ചു! ഇന്ത്യക്കും വൻ തിരിച്ചടി, എണ്ണവില കുതിക്കും

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. പെട്രോൾ, ഡീസൽ, പാചകവാതക വില എന്നിവയിൽ വൻ വിലക്കയറ്റം വരുന്ന രീതിയിൽ സാമ്പത്തിക രംഗത്ത് വൻ പ്രഹരമാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിക്കും. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും ഹോർമുസ്...

യുഎസ്- ഇസ്രായേല്‍ ആക്രമണം; ഇറാനില്‍ മരണസംഖ്യ 200 കവിഞ്ഞു

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. സംഘര്‍ഷത്തില്‍ ഇതിനോടകം 200ലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ റെഡ് ക്രസന്റ് അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ സെന്‍ട്രല്‍ ഇസ്രായേലിലേക്ക് ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇറാന്റെ ആണവ പാന്റുകളിലൊന്ന് നിലനില്‍ക്കുന്ന ഇസ്ഫഹാനില്‍ വന്‍ ആക്രമണം നടത്താനാണ് നീക്കം. ആക്രമണം...

ദുബായ് പാം ജുമൈറയിൽ മിസൈലാക്രമണം! ഇറാൻ-ഇസ്രയേൽ വിദേശകാര്യമന്ത്രിമാരുമായി എസ്. ജയശങ്കർ സംസാരിച്ചു

ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിലായിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതമെന്നോണം ദുബായിലെ വിനോദസഞ്ചാര കേന്ദ്രമായ പാം ജുമൈറയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായി. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഇവരെ ഉടൻ മെഡിക്കൽ സൗകര്യങ്ങളിലേക്ക് മാറ്റിയതായും ദുബായ് അധികൃതർ അറിയിച്ചു. ദുബായ് സിവിൽ ഡിഫൻസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. നേരത്തെ,...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: മേഖലയിൽ സംഘർഷം കനക്കുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ചില തൊഴിലാളികൾക്ക് നിസ്സാര പരിക്കുകളും ടെർമിനൽ-1 പാസഞ്ചർ കെട്ടിടത്തിന് ചെറിയ നാശനഷ്ടവും സംഭവിച്ചു. അടിയന്തര നടപടികൾ ഉടൻ ആരംഭിച്ച് സ്ഥലം സുരക്ഷിതമാക്കിയതായി അധികൃതർ വ്യക്തമാക്കി. സ്ഥിതി പൂർണ്ണമായും നിയന്ത്രണത്തിലാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക്...

ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ പ്രത്യാക്രമണം; സെന്‍ട്രല്‍ ഇസ്രായേലും ജെറുസലേമും ലക്ഷ്യമാക്കി മിസൈലുകള്‍

തെല്‍ അവിവ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരവെ ഇസ്രായേലിന് നേരെ വീണ്ടും ഇറാന്‍റെ പ്രത്യാക്രമണം. സെൻട്രൽ ഇസ്രായേലും വിശുദ്ധ നഗരമായ ജെറുസലേമും ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടത്. തങ്ങൾ ആക്രമണത്തിന്‍റെ ഭാഗമല്ലെന്നും ഇറാന്‍റെ സുരക്ഷ, പരമാധികാരം എന്നിവ മാനിക്കണമെന്നും ബ്രിട്ടണും ചൈനയും പ്രതികരിച്ചു. നേരത്തെയും ജറുസലേമടക്കം സെന്‍ട്രൽ ഇസ്രായേലിന്‍റെ വിവിധ ഭാഗങ്ങളിൽ ഇറാന്‍റെ റോക്കറ്റുകൾ നേരിട്ട്...

ഇറാനിൽ സ്‌കൂളിന് നേരെ ഇസ്രായേൽ ആക്രമണം; 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു

തെഹ്റാൻ/തെൽ അവിവ്: ദക്ഷിണ ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. മിനാബ് നഗരത്തിലെ സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയത്ത് സ്‌കൂളിലുണ്ടായിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. ഇറാന്റെ തിരിച്ചടിയിൽ ഇസ്രയേലിലെ ഒമ്പത് നിലകളുള്ള...

ഇസ്രായേൽ ആക്രമണം നടത്തിയത് പ്രൈമറി സ്കൂളിന് നേരെ; അഞ്ച് കുട്ടികൾ മരിച്ചുവെന്ന് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെ ഇസ്റാഈലിന്റെ ശക്തമായ ആക്രമണം. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബിലെ ഒരു പ്രൈമറി സ്‌കൂളിന് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ അഞ്ച് വിദ്യാർഥിനികൾ കൊല്ലപ്പെട്ടു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ (IRNA) ആണ് ഈ വിവരം പുറത്തുവിട്ടത്. ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ സ്ഫോടന പരമ്പരകൾ തുടരുകയാണ്. മിനാബിലെ ആക്രമണത്തിന്...

‘ഞങ്ങൾ ഒപ്പമുണ്ട്, ഇറാന്‍റെ പഴയ പ്രതാപകാലം തിരികെ കൊണ്ടുവരും’,ഇറാൻ ജനതയ്ക്ക് സന്ദേശവുമായി മൊസ്സാദ്

ടെൽ അവീവ്: ഇസ്രയേലിന്റെ ഇറാനു നേരെയുള്ള സൈനിക നടപടിയെ പ്രശംസിച്ച് ഇസ്രയേൽ രഹസ്യാന്വേഷണവിഭാഗമായ മൊസ്സാദ്. ഇറാന്‍റെ പഴയ പ്രതാപകാലം തിരിച്ചുകൊണ്ടുവരുമെന്ന് മൊസ്സാദ് പ്രസ്താവനയിൽ പറഞ്ഞു. ദിവസങ്ങളായുള്ള ആസൂത്രണത്തിനുശേഷം ശനിയാഴ്ച രാവിലെയോടെ ഇസ്രയേലും യു.എസും ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ സന്ദേശം പുറത്തുവന്നത്. എൻ12 ന്റെ റിപ്പോർട്ട് അനുസരിച്ച്, ഔദ്യോഗിക സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽ പേർഷ്യൻ, ഹീബ്രു ഭാഷകളിലായി മൊസ്സാദ് പോസ്റ്റ്...

ബഹ്റൈനിലും കുവൈത്തിലും അബുദാബിയിലും സ്ഫോടനം; വ്യോമപാത അടച്ചു; പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

മനാമ: യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹറൈൻ, കുവൈത്ത്, അബുദാബി, റിയാദ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. ബഹ്റൈനിൽ അടിയന്തര സൈറൺ മുഴങ്ങിയതായും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ബഹ്റൈനിൽ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തിൽ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബഹ്റൈനിൽ അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി...
- Advertisement -spot_img

Latest News

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ...
- Advertisement -spot_img