World

നെതന്യാഹുവിന്റെ ഓഫീസിൽ ഇറാന്റെ മിസൈൽ മഴ; നടുക്കം മാറാതെ ഇസ്രയേൽ

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് സ്ഥിരീകരിച്ചു. ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസിന് പുറമെ ഹൈഫയിലെ സൈനിക കേന്ദ്രങ്ങളും വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവുമാണ് ഇറാൻ ലക്ഷ്യമിട്ടത്. ആക്രമണത്തിനായി അത്യാധുനിക ‘ഖൈബാർ’ മിസൈലുകളാണ് ഉപയോഗിച്ചതെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകൾ തിരിച്ചറിഞ്ഞതായും പ്രതിരോധ...

യുഎസ്-ഇസ്രയേൽ ആക്രമണം: ഇറാനിൽ ആകെ മരണസംഖ്യ 550; കണക്ക് പുറത്തുവിട്ട് റെഡ് ക്രസന്റ്

ടെഹ്റാൻ: പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച് യുദ്ധം കനക്കുന്നു. ഇറാനിലുണ്ടായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ ആകെ മരണസംഖ്യ 555 കടന്നെന്ന് റിപ്പോർട്ട്. ആക്രമണം 131 ഇറാനിയൻ നഗരങ്ങളെ ബാധിച്ചു. റെഡ് ക്രസന്റാണ് കണക്ക് പുറത്ത് വിട്ടത്. റെഡ് ക്രസന്റിന്റെ മാനുഷിക ദൗത്യത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തകർ ദുരിതബാധിത പ്രദേശങ്ങളിൽ സജ്ജമാണ്. യുദ്ധമേഖലയിൽ മാനുഷിക സേവനങ്ങൾ...

‘നെതന്യാഹുവിന് എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല’; ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ സൈന്യം

ടെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഇറാൻ വിപ്ലവ സേന ഐആർജിസിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അവർ പറഞ്ഞു. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റോ എന്ന കാര്യം വ്യക്തമല്ല. ആക്രമണം നടന്നതായി ഇസ്രായേലും സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലിന്റെ പ്രതിരോധ...

ചെങ്കൊടി ഉയർത്തി ഇറാൻ; പ്രതികാരത്തിന്‍റെ പതാക നൽകുന്ന സന്ദേശമെന്ത്?

തെഹ്റാൻ: ഇറാൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതികാരത്തിന്‍റെ പതാക ഉയർത്തി ഇറാൻ. ഖോമിലെ ജംകരാൻ പള്ളിയുടെ താഴികക്കുടത്തിന് മുകളിലാണ് ഇറാൻ ചുവന്ന കൊടി ഉയർത്തിയത്. ഇറാനികളുടെ ആചാരപ്രകാരം നീതി, പ്രതികാരം എന്നിവ സൂചിപ്പിക്കുന്നതിനുള്ളതാണ് ഈ ചെങ്കൊടി. രക്തസാക്ഷിത്വം, കൊടിയ അനീതി എന്നിവയുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരം കൊടികൾ പള്ളിയുടെ താഴികക്കുടത്തിനു മുകളിൽ ഉയർത്തുന്നത്.പശ്ചിമേഷ്യയിൽ...

ഇസ്രായേലിന് കനത്ത തിരിച്ചടി; ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു; മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി

ടെൽഅവീവ്: ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 23 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇറാൻ്റെ മിസൈൽ വീണാണ് മരണം. ജറുസലേമിൽ നിന്ന് 30 കിലോ മീറ്റർ അകലെയാണ് ആക്രമണം.   ആദ്യം നാലു പേർ കൊല്ലപ്പെട്ടു എന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് മരണ സംഖ്യ...

ഗള്‍ഫ് മേഖലയിലെ 27 അമേരിക്കൻ സെെനിക താവളങ്ങൾ ആക്രമിച്ചെന്ന് ഇസ്‌ലാമിക്‌ റവല്യൂഷണറി ഗാർഡ് കോർപ്സ്

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ 27 യുഎസ് സൈനിക കേന്ദ്രങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ റവല്യൂഷണറി ഗാർഡിന്റെ അവകാശവാദം. ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ആറാമത്തെ ആക്രമണ പരമ്പരയാണ് തങ്ങൾ നടത്തുന്നതെന്ന് ഐആർജിസി പറഞ്ഞതായി ഇറാൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലെ ടെൽ നോഫ് എയർ ബേസ്, ഹാകിരിയയിലെ ഇസ്രയേൽ ആർമിയുടെ കമാൻഡന്റ്...

യുദ്ധം രൂക്ഷം; എണ്ണവില കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിലുണ്ടായ യുദ്ധ സാഹചര്യത്തില്‍ എണ്ണവില കുതിച്ചുയരുമെന്ന് വിപണി വിദഗ്ധരുടെ മുന്നറിയിപ്പ്. ഇറാനെതിരെ അമേരിക്ക സൈനിക സന്നാഹം ആരംഭിച്ചപ്പോള്‍ തന്നെ എണ്ണവിലയില്‍ മുന്നേറ്റമുണ്ടായിരുന്നു. യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണ വിലയില്‍ വലിയ വര്‍ധനവുണ്ടായേക്കും. ബ്രെന്റ് ക്രൂഡ് വില മൂന്ന് ശതമാനം വര്‍ധിച്ച് ബാരലിന് 73 ഡോളര്‍ എന്ന...

പാകിസ്താനിൽ യുഎസ് കോൺസുലേറ്റ് ആക്രമിച്ച്‌ തീയിട്ടു; പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്പ്‌, 6 മരണം (വീഡിയോ)

ഇസ്‌ലാമാബാദ്: യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വധിക്കപ്പെട്ടതിന് പിന്നാലെ പാകിസ്താനിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം. കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരേയാണ് പ്രതിഷേധമുണ്ടായത്. കോൺസുലേറ്റ് കെട്ടിടത്തിന്റെ മുൻഭാഗം പ്രതിഷേധക്കാർ തല്ലിത്തകർത്തു. ചിലഭാഗങ്ങൾക്ക് തീയിട്ടു. പ്രതിഷേധത്തിന്റേയും ആക്രമണത്തിന്റേയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇറാൻ ആക്രമണത്തിനെതിരായി പ്രതിഷേധിക്കുന്ന പാക് പൗരന്മാർ...

ലോകത്തെയാകെ ബാധിക്കും; അതിനിർണായക നീക്കവുമായി ഇറാൻ; ‘ഒരൊറ്റ യുഎസ് കപ്പലിനെയും പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിപ്പിക്കില്ല’

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണങ്ങൾക്ക് പിന്നാലെ, യുഎസ് നാവികസേനയ്ക്ക് നേരെ കടുത്ത താക്കീതുമായി മുൻ ഐആർജിസി കമാൻഡറും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനുമായ മൊഹ്‌സൻ റെസായി. പേർഷ്യൻ ഗൾഫിലേക്ക് ഒരു അമേരിക്കൻ യുദ്ധക്കപ്പലിനെയും കപ്പലിനെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സർക്കാർ നിയന്ത്രിത വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് പുറത്തുവിട്ട ടെലിഗ്രാം സന്ദേശത്തിലാണ്...

ട്രംപിനെതിരേ മംദാനിയും കമലാ ഹാരിസും; ‘അമേരിക്കക്കാരുടെ ജീവൻ വെച്ചുള്ള കളിയാണ്’

വാഷിങ്ടൺ: ഇറാനെതിരേ യുഎസ്സും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തെ അപലപിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. അമേരിക്കക്കാർ ഇത് ആഗ്രഹിക്കുന്നില്ലെന്നും അവർക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആശ്വാസമാണ് വേണ്ടതെന്നും മംദാനി പ്രതികരിച്ചു. ഡൊണാൾഡ് ട്രംപ് അമേരിക്കൻ ജനത ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കുകയാണെന്ന് മുൻ യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും...
- Advertisement -spot_img

Latest News

കാസര്‍ഗോഡ്‌ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 8) അവധി

കാസര്‍ഗോഡ്‌: കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ (ഓഗസ്റ്റ് 8) കാസറഗോഡ് ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പും (Orange Alert) പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുട്ടികളുടെ സുരക്ഷ മുൻനിർത്തി...
- Advertisement -spot_img