തെല്‍ അവിവ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരവെ ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ പ്രത്യാക്രമണം. സെൻട്രൽ ഇസ്രായേലും വിശുദ്ധ നഗരമായ ജെറുസലേമും ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടത്. തങ്ങൾ ആക്രമണത്തിന്‍റെ ഭാഗമല്ലെന്നും ഇറാന്‍റെ സുരക്ഷ, പരമാധികാരം എന്നിവ മാനിക്കണമെന്നും ബ്രിട്ടണും ചൈനയും പ്രതികരിച്ചു. നേരത്തെയും ജറുസലേമടക്കം സെന്‍ട്രൽ ഇസ്രായേലിന്‍റെ വിവിധ ഭാഗങ്ങളിൽ ഇറാന്‍റെ റോക്കറ്റുകൾ നേരിട്ട്...
തെഹ്റാൻ/തെൽ അവിവ്: ദക്ഷിണ ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. മിനാബ് നഗരത്തിലെ സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയത്ത് സ്‌കൂളിലുണ്ടായിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.
ഇറാന്റെ തിരിച്ചടിയിൽ ഇസ്രയേലിലെ ഒമ്പത് നിലകളുള്ള...
തെഹ്റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെ ഇസ്റാഈലിന്റെ ശക്തമായ ആക്രമണം. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബിലെ ഒരു പ്രൈമറി സ്കൂളിന് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ അഞ്ച് വിദ്യാർഥിനികൾ കൊല്ലപ്പെട്ടു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ (IRNA) ആണ് ഈ വിവരം പുറത്തുവിട്ടത്.
ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ സ്ഫോടന പരമ്പരകൾ തുടരുകയാണ്. മിനാബിലെ ആക്രമണത്തിന്...
ടെൽ അവീവ്: ഇസ്രയേലിന്റെ ഇറാനു നേരെയുള്ള സൈനിക നടപടിയെ പ്രശംസിച്ച് ഇസ്രയേൽ രഹസ്യാന്വേഷണവിഭാഗമായ മൊസ്സാദ്. ഇറാന്‍റെ പഴയ പ്രതാപകാലം തിരിച്ചുകൊണ്ടുവരുമെന്ന് മൊസ്സാദ് പ്രസ്താവനയിൽ പറഞ്ഞു. ദിവസങ്ങളായുള്ള ആസൂത്രണത്തിനുശേഷം ശനിയാഴ്ച രാവിലെയോടെ ഇസ്രയേലും യു.എസും ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ സന്ദേശം പുറത്തുവന്നത്.
എൻ12 ന്റെ റിപ്പോർട്ട് അനുസരിച്ച്, ഔദ്യോഗിക സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽ പേർഷ്യൻ, ഹീബ്രു ഭാഷകളിലായി മൊസ്സാദ് പോസ്റ്റ്...
മനാമ: യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹറൈൻ, കുവൈത്ത്, അബുദാബി, റിയാദ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. ബഹ്റൈനിൽ അടിയന്തര സൈറൺ മുഴങ്ങിയതായും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ബഹ്റൈനിൽ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തിൽ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബഹ്റൈനിൽ അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി...
തെഹ്റാൻ: ഇസ്രായേലിനെതിരെ പ്രത്യാക്രമണം നടത്തി ഇറാൻ. ഇറാനിൽ നിന്ന് മിസൈലുകൾ ഇസ്രായേലിനെ ലക്ഷ്യമിട്ട് തൊടുത്തതായി ഇസ്രായേൽ പ്രതിരോധസേന സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ അപകട സൈറണുകൾ മുഴങ്ങിയതായി അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളുകളോട് ബങ്കറുകളിലേക്ക് മടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്.
ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പൗരൻമാർ പാലിക്കണമെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു....
ടെൽ അവീവ്/ദോഹ: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടി ഉണ്ടാവുമെന്ന ആശങ്കയിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം. ഇസ്രയേലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരോധിച്ചു. ഖത്തറിലെ ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അമേരിക്ക നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്.
ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇസ്രയേൽ സൈന്യം...
ന്യൂഡൽഹി: ഇന്ന് ലോകമെമ്പാടുമായി 7,000ത്തിലധികം ഭാഷകൾ സംസാരിക്കുന്നു. അവയിൽ കുറഞ്ഞത് 3,000 എണ്ണം, അതായത് 40% ഭാഷകളും വംശനാശ ഭീഷണിയിലാണ്. ഇംഗ്ലീഷ് ആണ് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ. 186 രാജ്യങ്ങളിലായി ഏകദേശം 1.5 ബില്യൺ ആളുകളാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന ഓരോ 10 പേരിൽ രണ്ടുപേർക്കും മാതൃഭാഷയാണ്, ബാക്കിയുള്ള 80 ശതമാനം...
കാൻബറ: പാക്കിസ്ഥാൻ ഹോക്കി ഫെഡറേഷനെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ ദേശീയ ടീം ക്യാപ്റ്റൻ ഷക്കീൽ അഹമ്മദ് ബട്ട്. ഓസ്ട്രേലിയയിൽ മത്സരങ്ങൾക്കായി പോയപ്പോൾ താമസ സൗകര്യം പോലും ലഭിച്ചില്ലെന്നും തെരുവുകളിൽ അലയുകയായിരുന്നെന്നും ഷക്കീൽ ആഞ്ഞടിച്ചു. ഭക്ഷണം കഴിച്ചശേഷം അടുക്കള വൃത്തിയാക്കിയ ശേഷമാണു താരങ്ങൾ മത്സരങ്ങൾക്കു പോകേണ്ടിവന്നതെന്നും ഷക്കീൽ ലഹോർ വിമാനത്താവളത്തിൽവച്ച് മാധ്യമങ്ങളോടു വെളിപ്പെടുത്തി.
ദേശീയ ടീമിന്റെ ഓസ്ട്രേലിയയിലെ ചെലവുകൾക്കായി...
വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധം അവസാനിപ്പിക്കാനായി ഇരുരാജ്യങ്ങൾക്കും 200 ശതമാനം താരിഫ് ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ ശക്തികളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷമുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ച ശേഷം, ആഗോളവേദികളിലടക്കം എൺപതിലേറെ...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത മംഗലാപുരം-രാമേശ്വരം ട്രെയിനിന്റെ സമയക്രവും സ്റ്റോപ്പുകളും സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. മലബാറിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിനിന്...