വെനീസ് : തെറ്റായ രോഗനിർണയത്തെ തുടർന്ന് ഡോക്ടർ രോഗിയുടെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി പരാതി. ഇറ്റലിയിലെ ടസ്‌കാനി മേഖലയിലെ അരെസ്സോ മുനിസിപ്പാലിറ്റിയിലുളള രോഗിയ്ക്കാണ് ദുരനുഭവമുണ്ടായത്. മുപ്പതുകാരനായ ഡോക്ടർ രോഗിക്ക് ട്യൂമർ രോഗമാണെന്ന ഉറപ്പിലാണ് ലിംഗം മുറിച്ചുമാറ്റിയത്. എന്നാൽ ഓപ്പറേഷന് ശേഷം വേർപെടുത്തിയ ജനനേന്ദ്രിയ ഭാഗം പരിശോധിച്ചപ്പോഴാണ് ഗുരുതരമായ അസുഖമല്ലെന്ന് കണ്ടെത്തിയത്. മുറിച്ചുമാറ്റാതെ തന്നെ...
ഭക്ഷണപ്രേമികള്‍ക്കായി വ്യത്യസ്തങ്ങളായ രുചികളൊരുക്കി വൈറലാകുന്ന ഫുഡ് വ്‌ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. രുചിക്കൂട്ടൊരുക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളിലും ഫിറോസ് എത്താറുണ്ട്. ഇന്ത്യയില്‍ നിരോധനമുള്ള ജീവികളെ വിദേശങ്ങളില്‍ വച്ച് ഭക്ഷണമാക്കുന്നത് വിവാദമാകാറുണ്ട്.
ഇത്തവണ ഫിറോസ് എത്തിയിരിക്കന്നത് ഭീമന്‍ മുതലയുമായാണ്. 100 കിലോ ഭാരമുള്ള ഒരു ഭീമന്‍ മുതലയെ ഗ്രില്‍ ചെയ്‌തെടുക്കുന്ന വീഡിയോയാണ് ഫിറോസ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്....
ലോകത്തെ നടുക്കിയ തുർക്കി സിറിയ ഭൂകമ്പത്തിന്‍റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷയില്ലെങ്കിലും യഥാവിധി മറവു ചെയ്യുന്നതിന് ശരീരമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലപ്പോഴും തിരച്ചില്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഈ തിരച്ചിലിനിടെ ചിലപ്പോഴൊക്കെ ഏവരെയും ആശ്ചര്യപ്പെടുത്തുന്ന ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഭൂകമ്പം നടന്ന് ആഴ്ചകള്‍ തന്നെ പിന്നിട്ടിട്ടും...
ലണ്ടൻ : മുസ്ലീങ്ങളുടെ പുണ്യമാസമായ റമദാനിൽ ഇസ്രയേലിൽ നിന്നും കയറ്റി അയക്കുന്ന ഈന്തപ്പഴം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി പാലസ്തീൻ അനുകൂല സംഘടനയായ ഫ്രണ്ട്സ് ഒഫ് അൽഅഖ്സ. യൂറോപ്പിലെ ഇസ്ലാം മത വിശ്വാസികളോടാണ് സംഘടനയുടെ ആഹ്വാനം. പാലസ്തീനിൽ ഇസ്രയേൽ നടത്തുന്ന റെയിഡുകൾക്കെതിരെയാണ് ബഹിഷ്‌കരണാഹ്വാനം. ഇതിനായി ചെക് ദ ലേബൽ എന്ന ഹാഷ്ടാഗ് പ്രചരണം സംഘടന ആരംഭിച്ചു. ഈന്തപ്പഴം...
ന്യൂയോർക്ക്: മനുഷ്യരാശിയെ ഏറ്റവും ഭീതിയിലാക്കിയ രോഗാണു ആയിരുന്നു കൊറോണോ വൈറസ്. ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണുമടക്കമുള്ള എല്ലാ വഴികളും പ്രതിരോധത്തിനായി പുറത്തെടുത്തിട്ടും ഓരോ നിമിഷവും എണ്ണമില്ലാത്ത മനുഷ്യ ജീവനുകൾ കൊറോണോ വൈറസ് കവർന്നെടുത്തു. കൊവിഡിന്‍റെ ഭീതിയിൽ നിന്ന് മനുഷ്യൻ ഇന്നും പൂർണമായി പുറത്തുകടന്നിട്ടില്ല. പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് മരണങ്ങൾ നിരവധിയാണ് റിപ്പോർട്ട്...
ബീജിങ്: കമിതാക്കൾക്ക് ദൂരെനിന്നും ചുംബനം സാധ്യമാകുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയതായി ചൈനീസ് സർവകലാശാല. സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി. സിഎൻഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കണ്ടുപിടുത്തത്തിന് ചാങ്‌സോ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാട്രോണിക് ടെക്‌നോളജി പേറ്റന്റ് നേടിയിട്ടുണ്ട്. വിദൂരത്തുള്ള ദമ്പതികൾക്ക് യഥാർഥ ശാരീരിക അടുപ്പം അനുഭവിക്കാൻ സഹായിക്കുന്നതാണെന്നാണ് അവകാശ വാദം.
സിലിക്കൺ ചുണ്ടുകളോടുകൂടിയാണ്...
ടെഹ്റാൻ: ഇറാനിൽ പെൺകുട്ടികൾ സ്കൂളിൽ പോകാതിരിക്കാൻ ക്ലാസ് മുറികളിൽ പെൺകുട്ടികൾക്കു നേരെ വിഷവാതക പ്രയോഗം. വിഷവാതകം പ്രയോഗം നടന്നതായി ഇറാൻ ആരോഗ്യ ഉപമന്ത്രി യോനസ് പനാഹി സ്ഥിരീകരിച്ചു. ക്വാം നഗരത്തിലെ സ്കൂളുകളിൽ ചില വ്യക്തികളാണ് പെൺകുട്ടികൾക്കു നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയതെന്ന് യോനസ് നാഹി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ നവംബർ മാസം നൂറ്...
റോം: ഇറ്റലിയിൽ ബോട്ടപകടത്തിൽ പെട്ട് കുഞ്ഞുങ്ങളുൾപ്പെടെ 59 അഭയാർത്ഥികൾ കൊല്ലപ്പെട്ടു. കൊലാബ്രിയ തീരത്തുവെച്ചാണ് അഭയാർത്ഥികളുമായി വന്നിരുന്ന ബോട്ട് തകർന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. നിരവധി തവണയാണ് ഇറ്റലിയിൽ ബോട്ടപകടം ഉണ്ടാവുന്നത്. പതിനായിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുമുണ്ട്.
കരയ്ക്കെത്താൻ ചെറിയ ദൂരം ഉള്ളപ്പോഴാണ് അപകടമുണ്ടായത്. മോശപ്പെട്ട കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകട കാരണം. അപകടത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ നിരവധി പേരാണ്...
തൻറെ ഭർത്താവിനെ ദത്തെടുക്കാൻ ആവശ്യക്കാരെ തേടി പരസ്യം നൽകിയിരിക്കുകയാണ് ഒരു ഭാര്യ. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. തന്റെ വളർത്തുനായയെ പിരിയാൻ കഴിയാത്തത് കൊണ്ടാണ് സോനാലി എന്ന യുവതി 29 -കാരനായ ഭർത്താവിനെ താൽപര്യമുള്ളവർക്ക് ദത്തെടുക്കാം എന്ന് പരസ്യം നൽകിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെയാണ് വിചിത്രമായ ഈ സംഭവം പുറത്തുവന്നത്. അമിത്...
കൊവിഡ്, ലോകത്തെ ടൂറിസം മേഖലയെ ചെറുതായൊന്നുമല്ല വലച്ചത്. ടൂറിസത്തിൽ നിന്നും പ്രധാനമായി വരുമാനം കിട്ടിക്കൊണ്ടിരുന്ന പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണത്തോടെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചു. എന്നാൽ, കൊവിഡ് കേസുകൾ കുറഞ്ഞ് നിയന്ത്രണങ്ങൾ പലതും പിൻവലിച്ചതോടെ പ്രതിസന്ധികളിൽ നിന്നും കര കയറാനുള്ള ശ്രമത്തിലാണ് അത്തരം രാജ്യങ്ങൾ. ഇപ്പോഴിതാ, വിനോദസഞ്ചാരികളെ സ്വന്തം രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി...
ബർണാല : പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 66-കാരൻ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ബർണാല ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ പാചകവാതക വിതരണം താറുമാറായിരിക്കുകയാണ്. സിലിണ്ടറിനായി...