ഹോട്ടലിൽ വിളംബിയ സൂപ്പിൽ ചത്ത എലി. അമേരിക്കയിലെ മാൻഹട്ടനിലെ കൊറിയടൗണ്ട റെസ്റ്ററിന്റിലാണ് സംഭവം. സൂപ്പ് ലഭിച്ച യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ആരോഗ്യവകുപ്പെത്തി ഹോട്ടൽ അടച്ചുപൂട്ടി. ‘അമേരിക്കയിലെ ഒരു റെസ്റ്ററന്റും എലിയെ ഭക്ഷണമായി വിളംബാൻ പാടില്ല. സംഭവം ഞങ്ങൾ അന്വേഷിക്കുകയാണ്’- മേയർ എറിക് ആഡംസിന്റെ വക്താവ് ഫാബിയൻ ലെവി പറഞ്ഞു.
മാർച്ച് 14നായിരുന്നു കേസിനാസ്പദമായ...
സീസണൽ ഇന്‍ഫ്‌ളുവന്‍സ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം കടന്നു വരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്കൽ റയാനാണ് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. പനി പോലെ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലേക്ക് കോവിഡ് മാറുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.
'സീസണൽ ഇൻഫ്ലുവൻസയെ നോക്കുന്ന അതേ രീതിയിൽ കോവിഡ്-19...
ബീജിംഗ്: കൊവിഡ് 19 മഹാമാരിയുടെ ഉത്ഭവ സിദ്ധാന്തങ്ങളിലേക്ക് പുതിയ ഒരു റിപ്പോർട്ട് കൂടി. വുഹാനിലെ ഹ്വനാൻ സീഫുഡ് മാർക്കറ്റിൽ വില്പനയ്ക്ക് വച്ചിരുന്ന റാക്കൂൺ നായകളിൽ നിന്നാണ് കൊവിഡ് വൈറസ് പടർന്നതെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസിനെയും മാർക്കറ്റിലുണ്ടായിരുന്ന റാക്കൂൺ നായകളെയും ബന്ധിപ്പിക്കുന്ന ജനിതക വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതായി ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകർ അവകാശപ്പെട്ടു.
വവ്വാലിൽ നിന്ന്...
ലണ്ടൻ ∙ ജയിലറകൾ ‘മണിയറ’യാക്കിയ 18 വനിതാ ജീവനക്കാരെ ബ്രിട്ടനിൽ ജോലിയിൽനിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. തടവുകാരുമായി ലൈംഗിക ബന്ധം പുലർത്തിയ വനിതാ ജീവനക്കാർ ഉൾപ്പെടെ 18 പേരെയാണ്, ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ റെക്സ്ഹാമിലെ എച്ച്എംപി ബെർവിനിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. ഇതിൽ മൂന്നു പേരെ ജയിലിലടച്ചതായും സംഭവം പുറത്തുകൊണ്ടുവന്ന ‘മിറർ’ റിപ്പോർട്ട് ചെയ്തു. 2019...
ഫ്ലോറിഡ: കവര്‍ച്ചാക്കേസില്‍ 400 വര്‍ഷം ശിക്ഷ ലഭിച്ച് തടവിലിരിക്കെ 57കാരന് ജയില്‍ മോചനം. 30 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെ നടന്ന പുനരന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ജയില്‍ മോചനം. ഫ്ലോറിഡയിലാണ് സംഭവം. ആയുധം ധരിച്ച് കവര്‍ച്ച നടത്തിയെന്ന കുറ്റത്തിന് 400 വര്‍ഷത്തെ ശിക്ഷ ലഭിച്ച സിഡ്നി ഹോംസ് എന്ന 57 കാരനെ തിങ്കളാഴ്ചയാണ്...
മഹ്സൂസിന്‍റെ ആദ്യ "ഗ്യാരണ്ടീഡ്" മില്യണയര്‍ നറുക്കെടുപ്പിൽ AED 1,000,000 സ്വന്തമാക്കി മലയാളി. ദുബായിൽ നടന്ന 119-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ പ്രവാസിയായ ദിപീഷ് ഭാഗ്യശാലിയായി. അബുദാബിയിലാണ് ഗ്രാഫിക് ഡിസൈനറായ ദിപീഷ് താമസിക്കുന്നത്.
പത്ത് ലക്ഷം ദിര്‍ഹം ലഭിച്ച വിവരം മഹ്‍സൂസ് ഇ-മെയിൽ വഴിയാണ് ദിപീഷ് അറിഞ്ഞത്. വൈകീട്ട് സാധാരണപോലെ ഇ-മെയിൽ പരിശോധിച്ച ദിപീഷ് ഞെട്ടി. ആദ്യം ഇ-മെയിൽ വിശ്വസിക്കാതിരുന്ന...
ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ ഫുട്ബോളര്‍ മുഹമ്മദ് സലായുടെ വീട്ടില്‍ മോഷണം. സലായുടെ ഈജിപ്തിലെ കെയ്‌റോയിലുള്ള വില്ലയിലാണ് മോഷണം നടന്നത്. ഈജിപ്ത് പൊലീസ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. കേസെടുത്ത പൊലീസ് അന്വേഷണവും ആരംഭിച്ചു.
മോഷണത്തില്‍ കാര്യമായ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. താരത്തിന്‍റെ വില്ലയില്‍ നിന്ന് കേബിള്‍ ടി.വി റിസീവറുകള്‍ മാത്രമാണ് മോഷ്ടാക്കള്‍ക്ക് അപഹരിക്കാനായത്. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട്...
മലപ്പുറം: കാൽനടയായി ഹജ്ജ് യാത്ര തുടങ്ങിയ കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂർ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാൽ സൗദിയിലേക്ക് കടക്കാൻ കഴിയും. ഇതോടെ കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്.
ഇറാഖിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കർബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളിൽ...
സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമാണ് മലാല യൂസഫ്സായി. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസം അടക്കം അനേകം സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് മലാല ആശയങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
ഓസ്‌കര്‍ വേദിയില്‍ ഫാഷനിലൂടേയും നിലപാടുകളിലൂടേയും ആണ് മലാല തിളങ്ങിയത്. റെഡ് കാര്‍പറ്റില്‍ താരങ്ങള്‍ക്കൊപ്പം ചുവടുവെച്ച മലാല സില്‍വര്‍ ഗൗണ്‍ ധരിച്ചാണെത്തിയത്.റാല്‍ഫ് ലോറന്റെ കളക്ഷനില്‍ നിന്നുള്ള...
ടോക്കിയോ : പെണ്ണുങ്ങള്‍ ഇല്ലാതെ തന്നെ രണ്ടു പുരുഷന്‍മാര്‍ ചേര്‍ന്ന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയുമോ? തല്‍ക്കാലത്തേക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയില്ലെന്നായിരുക്കും ഉത്തരം. എന്നാല്‍ അതിനുള്ള സാധ്യതയിലേക്കാണ് ഇപ്പോള്‍ ശാസ്ത്രലോകം എത്തിയിരിക്കുന്നത്. പുരുഷ കോശങ്ങളില്‍ സ്ത്രീയുടെ അണ്ഡം ഉത്പാദിപ്പിച്ച് ഇതിന് കഴിയുമെന്നാണ് എലികളില്‍ നടത്തിയ വിജയകരമായ പരീക്ഷണം തെളിയിക്കുന്നത്. പെണ്‍ എലിയില്ലാതെ രണ്ട് ജീവശാസ്ത്രപരമായ പിതാക്കളില്‍...
കാസര്‍കോട്: സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ വി.ഡി. സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എ.എന്‍. ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി....