Sunday, May 11, 2025

World

‘പറ്റാവുന്നത്ര നടക്കും’ ശിഹാബ് ചോറ്റൂര്‍ ഇറാനിൽ, കാല്‍നട സഞ്ചാരത്തിന് അനുമതി ലഭിക്കുന്നതിൽ വ്യക്തതയായില്ല

മലപ്പുറം: ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാന്‍ വഴി ഇറാനിലൂടെയും ഇറാഖിലൂടെയും കുവൈത്തിലൂടെയും നടന്ന് ഹജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാനിലെത്തി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെത്തിയ ശിഹാബ് അവിടെനിന്ന് വിമാനത്തിലാണ് ഇറാനിലേക്ക് തിരിച്ചത്. അതേസമയം, ഇറാനിലും ശിഹാബിന് കാല്‍നടയായി സഞ്ചരിക്കാന്‍ അധികൃതര്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. യാത്രയ്ക്കിടെ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി പറയാന്‍ പലപ്പോഴും...

അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച് ലോകമഹായുദ്ധകാലത്തെ ബോംബ്, വൈറലായി വീഡിയോ

ലോകത്ത് മഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബുകൾ പലയിടത്തും ഉള്ളതായി നമുക്ക് അറിയാം. എന്നാൽ, അപ്രതീക്ഷിതമായി അത് പൊട്ടിയാലോ? അങ്ങനെ സംഭവിച്ചു. നോർഫോക്കിലെ ഗ്രേറ്റ് യാർമൗത്തിലാണ് രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. ഇതിന്റെ വീഡിയോ ക്യാമറയിൽ പതിഞ്ഞു. നോർഫോക്ക് നഗരത്തിലെ ഒരു റിവർ ക്രോസിം​ഗിന് സമീപമായിട്ടാണ് ബോംബ് കണ്ടെത്തിയിരുന്നത്. ഉദ്യോഗസ്ഥർ ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുകയായിരുന്നു എന്നും...

128 മണിക്കൂറുകൾ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍; തുര്‍ക്കിയില്‍ 2 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി

ഹതായ്: തുടര്‍ച്ചയായ ഭൂചലനങ്ങള്‍ മൂലം സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയാണ് തുര്‍ക്കി. നാശത്തിന്‍റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ അത്ഭുതകഥയാണ് തുര്‍ക്കിയില്‍ നിന്ന് പുറത്ത് വരുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തില്‍ നിന്നും 128 മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാസേന ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി. തുർക്കിയിലെ ഹതായിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് രണ്ട് മാസം...

തുര്‍ക്കി-സിറിയ ഭൂകമ്പം; മരണം 28,000 കടന്നു

തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 28,000 കവിഞ്ഞു. ഭൂകമ്പത്തില്‍ കാണാതായ വിജയ് കുമാര്‍(35) എന്ന ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ദുരന്തത്തില്‍ കൊല്ലപ്പെട്ട ഏക ഇന്ത്യക്കാരനാണ് ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാള്‍ സ്വദേശിയായ വിജയ്കുമാര്‍. ഇന്ത്യന്‍ സൈന്യത്തിന്റെ വൈദ്യസഹായ സംഘം തുര്‍ക്കിയിലെ ഇസ്‌കെന്‍ഡെറൂനില്‍ താല്‍ക്കാലിക ആശുപത്രി നിര്‍മിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്. 31,000 രക്ഷാപ്രവര്‍ത്തകരാണ് ദുരന്ത...

ഒരു വർഷമായി കാണാതായ 14 -കാരി ഒരു വീട്ടിലെ അലമാരക്കുള്ളിൽ, കണ്ടെത്തുമ്പോൾ ​ഗർഭിണിയും…

ഒരു വർഷത്തിലേറെയായി കാണാതായ ഒരു പതിനാലുകാരിയെ മിഷി​ഗണിലെ ഒരു വീട്ടിലെ വസ്ത്രങ്ങൾ വച്ചിരിക്കുന്ന അലമാരയിൽ കണ്ടെത്തി. ദത്തെടുത്ത കുടുംബത്തിന്റെ അ‌ടുത്തു നിന്നുമാണ് കുട്ടിയെ കാണാതായത്. എന്നാൽ, ഒരു വർഷത്തിന് ശേഷം കണ്ടെത്തുമ്പോൾ കുട്ടി ​ഗർഭിണിയായിരുന്നു. കുട്ടിയുടെ പെറ്റമ്മയാണ് അവളെ തട്ടിക്കൊണ്ടുപോയത് എന്നാണ് കരുതുന്നത്. പെൺകുട്ടിയെ പാർപ്പിച്ചിരിക്കുന്നതിനെ കുറിച്ച് സൂചനകൾ ലഭിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് യുഎസ്...

തുര്‍ക്കി ഭൂചലനം; ഇന്ത്യക്കാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഡല്‍ഹി: തുര്‍ക്കി ഭൂചലനത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അനറ്റോളിയയിലെ 24 നിലയുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജോലി സംബന്ധമായാണ് വിജയകുമാര്‍ തുര്‍ക്കിയിലെത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ അയച്ചുകൊടുത്ത ഫോട്ടോ പരിശോധിച്ച ബന്ധുക്കള്‍ മൃതദേഹം വിജയകുമാറിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു ഇയാളുടെ കയ്യിലുള്ള ടാറ്റൂ കണ്ടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാര്‍...

ഭൂകമ്പത്തിൽ മരണം 24,000; സിറിയയിൽ 53 ലക്ഷം പേർ ഭവനരഹിതരായെന്ന് ഐക്യരാഷ്ട്രസഭ

ഭൂകമ്പം തകര്‍ത്ത സിറിയയിയിലും തുര്‍ക്കിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദിവസങ്ങള്‍ നീങ്ങുന്നതോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ പേരെ ജീവനോടെ പുറത്തെടുക്കാമെന്ന പ്രതീക്ഷ അസ്തമിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരുകള്‍. അതേസമയം ദുരന്തത്തില്‍ സിറിയയില്‍ മാത്രം 53 ലക്ഷം പേര്‍ ഭവന രഹിതരെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ഇരുരാജ്യങ്ങളിലുമായി മരണം 24,000 കടന്നു. ഭൂകമ്പത്തില്‍...

സൂര്യന്റെ കഷ്ണം വേർപെട്ടു, അമ്പരന്ന് ശാസ്ത്രലോകം-വീഡിയോ

സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരുഭാ​ഗം വേർപെട്ട‌ന്ന് ശാസ്ത്ര ലോകം. സൂര്യന്റെ ഒരു ഭാഗം അതിന്റെ ഉപരിതലത്തിൽ നിന്ന് വിഘടിച്ച് ഉത്തരധ്രുവത്തിന് ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നും വിശകലനം ചെയ്യുകയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ബഹിരാകാശ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. വിഘടിക്കുന്നതിന്റെ ദൃശ്യങ്ങൾ നാസയുടെ ജെയിംസ് വെബ് ദൂരദർശിനി പിടിച്ചെടുത്തതോടെയാണ് സംഭവം...

രക്ഷയുടെ കരങ്ങള്‍ നീണ്ടപ്പോൾ അവൻ ആദ്യം പകച്ചു, പിന്നെ മനസ് നിറഞ്ഞു ചിരിച്ചു; സിറിയയിൽ നിന്ന് ഹൃദയസ്പർശിയായ കാഴ്ച

അങ്കാറ: തുർക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തിൽ 20,000-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ രാവും പകലുമില്ലാതെ പോരാടുകയാണ്. തണുത്തുറഞ്ഞ മഞ്ഞും ഇടക്കിടെ പെയ്യുന്ന മഴയെയും വെല്ലുവിളിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മനുഷ്യന്റെ ആത്മധൈര്യത്തിന്റെയും മരണത്തിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഹൃദയസ്പർശിയായ നിരവധി കഥകൾ ഇതിനോടകം തന്നെ ആ ദുരന്തഭൂമിയിൽ നിന്ന് വന്നു...

‘നൂറ്റാണ്ടിന്റെ ദുരന്തം’; തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണം 20,000 കടന്നു

തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ മരണം 20000 കടന്നു. ഭൂകമ്പം നടന്ന് 100 മണിക്കൂര്‍ പിന്നിടുന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകളും മങ്ങുകയാണ്. അറൂന്നൂറുകളോടം തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേരാണ് ഇനിയും കുടുങ്ങി കിടക്കുന്നത്. ദുരന്തത്തിന്റെ പൂര്‍ണ്ണ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. പാര്‍പ്പിടവും വെള്ളവും ഭക്ഷണവും ഇല്ലാത്ത അവസ്ഥ അതിജീവിച്ച...
- Advertisement -spot_img

Latest News

എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചു; മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്‌ത് ബിജെപി

ബിജെപി കാസർഗോഡ് ജില്ല പ്രസിഡന്റ് എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം കെ...
- Advertisement -spot_img