ഒരു കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ സിംഗപ്പൂരിൽ ഇന്ത്യൻ വംശജനെ തൂക്കിലേറ്റി. തങ്കരാജു സുപ്പയ്യ എന്ന 46 -കാരനെ ബുധനാഴ്ചയാണ് സിംഗപ്പൂർ തൂക്കിലേറ്റിയത്. 2014 -ലാണ് ഒരു കിലോ കഞ്ചാവ് കടത്തിയതിന് സുപ്പയ്യ അറസ്റ്റിലാവുന്നത്. 2018 -ൽ ഇയാൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
എന്നാൽ, യുഎൻ മനുഷ്യാവകാശ സംഘടനയും വിവിധ രാജ്യങ്ങളും സംഘടനകളും വധശിക്ഷ...
ഭക്ഷണത്തെ ചൊല്ലിയുള്ള പരാതികള്‍ പലരും ഫോട്ടോയോ വീഡിയോയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇങ്ങനെ പങ്കുവയ്ക്കുന്ന അനുഭവങ്ങളാകട്ടെ, വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്.
ഇത്തരത്തില്‍ ശ്രദ്ധേയമാവുകയാണിപ്പോള്‍ ഒരു റെസ്റ്റോറന്‍റില്‍ നിന്ന് പകര്‍ത്തിയ വീഡിയോ. പൊരിച്ച ചിക്കന്‍റെ അകത്ത് നുരയ്ക്കുന്ന ജീവനുള്ള പുഴുക്കളാണ് വീഡിയോയില്‍ കാണുന്നത്.
ഒരു മലേഷ്യൻ റെസ്റ്റോറന്‍റിലാണ് അറപ്പുളവാക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. പൊരിച്ച ചിക്കൻ വാങ്ങി...
നമ്മൾ എല്ലാവരും പ്രഷർ കുക്കർ വീട്ടിൽ ഉപയോഗിക്കാറുണ്ട്. പ്രഷർ കുക്കർ ഉപയോഗിക്കുന്നതിലെ സുരക്ഷിതത്വത്തെക്കുറിച്ച് ചർച്ചകൾ ഉയരാറുണ്ട്. ചില ചെറിയ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തിയാൽ പ്രഷർ കുക്കർ മൂലമുള്ള അപകടങ്ങളെ ഒഴിവാക്കാവുന്നതാണ്. ആറ് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന കാനഡ സ്വദേശിയായ കാലേബ് ഫ്രീസെൺ ഒറ്റക്കൈ കൊണ്ട് നിസാരമായി കുക്കർ തുറന്നക്കുന്ന വീഡിയോ വെെറലായിരിക്കുകയാണ്.
'ആറ് വർഷത്തോളം...
സൻആ: ആഭ്യന്തര യുദ്ധക്കെടുതി അനുഭവിക്കുന്ന യമനിൽ തിക്കിലും തിരക്കിലുംപെട്ട് 85 പേർ മരിച്ചു. ഹൂതി നിയന്ത്രണത്തിലുള്ള സൻആയിലെ ഒരു സർക്കാർ സ്‌കൂളില്‍ ഇന്നലെ രാത്രിയാണ് സംഭവം. റമദാനിന്റെ അവസാനദിനങ്ങളിലുള്ള ധനസഹായ വിതരണത്തിനിടെയാണ് വൻദുരന്തമുണ്ടായത്.
ഒരു ചാരിറ്റി സംഘടനയാണ് ദരിദ്രർക്ക് ധനസഹായം വിതരണം ചെയ്തത്. ഇതു സ്വീകരിക്കാനായി ആയിരക്കണക്കിനുപേരാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. തിരക്ക് നിയന്ത്രിക്കാനായി ഹൂതി സൈന്യം...
ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം പേർ കൂടുതലുള്ള ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86 കോടി തൊട്ട് ഇന്ത്യ മുന്നിലാണ്.
1950കളിൽ ലോക ജനസംഖ്യ കണക്കുകൾ യു.എൻ പുറത്തുവിടാൻ തുടങ്ങിയ...
ലണ്ടന്‍: സാധാരണ ജീവിതത്തെ മാറ്റി മറിച്ച കോവിഡ് മഹാമാരി എത്തിയിട്ട് മൂന്ന് കൊല്ലം പിന്നിടുന്നു. ഇപ്പോഴിതാ ദശാബ്ദത്തിനകം കോവിഡ് സമാനമായ മറ്റൊരു മഹാമാരിയുടെ സാധ്യത കൂടി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പ്രെഡിക്ടിവ് ഹെല്‍ത്ത് അനലറ്റിക്സ് സ്ഥാപനം എയര്‍ഫിനിറ്റി . മറ്റൊരു മഹാമാരിയുടെ കടന്നുവരവിന് ഏകദേശം 27.5 ശതമാനം സാധ്യതയുണ്ടെന്നാണ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍.
ഭാവിയിൽ ഇത്തരം രോഗങ്ങള്‍ പല തീവ്രതയിൽ ഉണ്ടാകാനുള്ള...
ചില കലാസൃഷ്ടികള്‍ നമ്മളെ അത്രയേറെ ആകര്‍ഷിച്ചിട്ടുണ്ടെങ്കില്‍ 'അതില്‍പ്പെട്ട് പോയെന്ന്' നമ്മള്‍ ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു യുവാവ് ഒരു ഇന്‍സ്റ്റലേഷനുള്ളില്‍പ്പെട്ട് പോയി. ഒടുവില്‍ ഇയാളെ പുറത്തെത്തിക്കാന്‍ അഗ്നിശമനാ സേനാ വകുപ്പ് തന്നെ വേണ്ടിവന്നു. കാനഡയിലെ എഡ്മണ്ടണിലെ ഒരു പൊതു കലാസൃഷ്ടിയിലാണ് 26 കാരനായ ഒരു യുവാവ് കുടുങ്ങിപ്പോയത്. ഒടുവില്‍ ആ...
നെയ്റോബി: 'യേശുവിനെ കാണാൻ' കാട്ടിൽ പോയി പട്ടിണി കിടന്നാൽ മതിയെന്ന സുവിശേഷകന്റെ വാക്ക് കേട്ട് പോയ സംഘത്തിലെ നാല് പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെനിയയിലെ കിലിഫി കൗണ്ടിയിലാണ് സംഭവം. വിവാദമായ അനാചാരത്തിന്റെ ഭാഗമായി ജീവൻ നഷ്ടമായ നാല് പേരെ വനത്തിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമത്തിലെ...
വളരെ അപകടകാരികളായ നായ ഇനമാണ് പിറ്റ്ബുൾ. ലോകത്തിന്റെ പല ഭാഗത്ത് നിന്നുമായി പിറ്റ്ബുൾ അക്രമത്തിൽ ജീവൻ നഷ്‌ടപ്പെട്ടതടക്കം അനേകം വാർത്തകളാണ് വരുന്നത്. അതിനാൽ തന്നെ പലർക്കും പിറ്റ്ബുള്ളിനോട് ഭയവും ഉണ്ട്. ഏത് സമയത്താണ് അവ അക്രമകാരിയാകുന്നത് എന്ന് പറയാൻ സാധിക്കില്ല. അതുപോലെ ഒരാളുടെ സ്വകാര്യഭാഗത്ത് പിറ്റ്ബുൾ കടിച്ചു. പിന്നാലെ നാട്ടുകാർ നായയെ തല്ലിക്കൊന്നു.
ഹരിയാനയിലെ കർണാൽ...
ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പങ്കെടുത്ത പരിപാടിയിലേക്ക് ബോംബെറിഞ്ഞു. പ്രധാനമന്ത്രി പ്രസംഗിക്കവെ വേദിയിലിലേക്ക് പൈപ്പ് പോലുള്ള വസ്തു അജ്ഞാതൻ എറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ശനിയാഴ്ച വഖയാമയിൽ വെച്ച് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് സ്ഫോടനം പോലുള്ള ശബ്ദം കേട്ടതായിയാണ് റിപ്പോർട്ട്. ആർക്കും സംഭവത്തിൽ പരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപതെരഞ്ഞെടുപ്പിന്റെ...
കാസര്‍കോട്: സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ വി.ഡി. സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എ.എന്‍. ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി....