World

സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിന് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയേക്കും

റിയാദ് (www.mediavisionnews.in): സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നീക്കം. വിഷയം അടുത്ത ബുധനാഴ്ച ചേരുന്ന ശൂറാ കൗൺസിൽ ചർച്ച ചെയ്യും. വിദേശികള്‍ അയക്കുന്ന പണത്തിനു നിശ്ചിത ശതമാനം സര്‍ച്ചാർജ് ഏര്‍പ്പെടുത്തണമെന്ന് മുന്‍ ശൂറാ കൗണ്‍സില്‍ അംഗമുൾപ്പെടെ ഉള്ളവർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ വിദേശികളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം രാജ്യത്ത് ചിലവഴിക്കുന്നതിനോ നിക്ഷേപം നടത്താനോ പ്രേരിപ്പിക്കണമെന്നും...

അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മ്യാന്‍മറില്‍ വെള്ളപ്പൊക്കം; നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍; ആറ് പേര്‍ മരിച്ചു

നയ്പിറ്റോ (www.mediavisionnews.in):  അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മ്യാന്‍മറില്‍ വെള്ളപ്പൊക്കം. ആറുപേര്‍ മരിച്ചു. ഒരാളെ കാണാതായി. നൂറോളം ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായത്. അമ്പതിനായിരം പേര്‍ വീടുകള്‍ ഒഴിഞ്ഞു പോയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മാസം മുതല്‍ പെയ്യുന്ന കനത്ത മണ്‍സൂണ്‍ മഴയില്‍ വ്യാപകമായ വെള്ളപൊക്കവും ഉരുള്‍പൊട്ടലുകളും മ്യാന്‍മറിനെ വലയ്ക്കുകയാണ്. ഏകദേശം രണ്ടുലക്ഷത്തോളം പേര്‍ ഭവനരഹിതരായി. തിങ്കളാഴ്ച...

കേരളത്തിന് വേണ്ടി യു.എ.ഇയില്‍ തിരക്കിട്ട ധനസമാഹരണം; 700 കോടിക്കും മുകളില്‍ വരുമെന്ന് സൂചന

ദുബായ്(www.mediavisionnews.in): 700 കോടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കേരളത്തിന് വേണ്ടി യു.എ.ഇയില്‍ തിരിക്കിട്ട ധനസഹായ സമാഹരണം നടക്കുന്നു. 38 കോടി രൂപയാണ് ഒരാഴ്ചയ്ക്കിടെ എമിറേറ്റ്‌സ് റെഡ്ക്രസന്റിന്റെ ദുബായി ശാഖയിലേക്ക് മാത്രം എത്തിയത്. ഒരാഴ്ചയക്കിടെ റെഡ്ക്രസന്റിന്റെ ദുബായി ശാഖയില്‍ മാത്രം എത്തിയത് നാല്‍പത് ടണ്‍ അവശ്യവസ്തുക്കളും, മുപ്പത്തിയെട്ട് കോടി രൂപയുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ...

വിവാദങ്ങള്‍ക്കിടയിലും കേരളത്തെ കൈവിടാതെ യു.എ.ഇ ; ഒമ്പതരക്കോടി സംഭാവന നല്‍കി ദുബൈ ഇസ്‌ലാമിക് ബാങ്ക്

ദുബൈ(www.mediavisionnews.in): പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 5മില്യണ്‍ ദിര്‍ഹം (9,54,84,740.96രൂപ) സംഭാവന നല്‍കി ദുബൈ ഇസ്‌ലാമിക് ബാങ്ക്. എല്ലാ വ്യവസായികളും സംരംഭങ്ങളും കേരളത്തെ സഹായിക്കണമെന്ന ഖലീഫമാരുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് ബാങ്കിന്റെ നടപടി. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റിനാണ് ഈ തുക കൈമാറിയിരിക്കുന്നത്. ‘കേരളത്തിലുള്ള ഞങ്ങളുടെ...

അത്യുത്തര കേരളത്തിന്റെ കാവലാളായിരുന്നു മർഹും ചെർക്കളം അബ്ദുള്ള : എ. കെ. എം.അഷ്റഫ്

ദോഹ (www.mediavisionnews.in): എല്ലാ അര്‍ത്ഥത്തിലും അത്യുത്തര കേരളത്തിന്റെ കവലാൾ തന്നെയായിരുന്നു മർഹും ചെർക്കളം അബ്ദുള്ള സാഹിബെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ.കെ.എം അഷ്റഫ് പ്രസ്താവിച്ചു "ചെർക്കളം അബ്ദുള്ള സാഹിബ് ഉത്തരദേശത്തിന്റെ കവലാൾ" എന്ന ശീര്‍ഷകത്തില്‍ ഖത്തർ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു...

ഉദ്യോഗസ്ഥര്‍ രണ്ട് തരമെന്ന യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു; രണ്ടാമത്തെ തരം കേന്ദ്രസര്‍ക്കാരെന്ന് സോഷ്യല്‍മീഡിയ

കൊച്ചി(www.mediavisionnews.in): കേരളത്തിന് ദുരിതാശ്വാസ സഹായമായി യുഎഇ 700 കോടി പ്രഖ്യാപിച്ചെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും കൊടുമ്പിരി കൊള്ളുകയാണ്. ഇതിനിടെയാണ്  യുഎഇ ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഏറ്റവും പുതിയ ട്വീറ്റ് ശ്രദ്ധേയമാകുന്നത്. രണ്ട് തരം ഉദ്യോഗസ്ഥരുണ്ടെന്ന് വിശദീകരിക്കുന്നതാണ് ട്വീറ്റ്.  ഇതില്‍ രണ്ടാമത്തെ തരം കേന്ദ്രസര്‍ക്കാരിനെ ഉദ്ദേശിച്ചുള്ള പോസ്റ്റാണെന്നാണ് സോഷ്യല്‍മീഡിയ...

ഹജ്ജ് ചടങ്ങുകള്‍ക്കിടെ മസ്ജിദുല്‍ ഹറമില്‍ യുവാവ് ആത്മഹത്യ ചെയ്തു

റിയാദ്(www.mediavisionnews.in): മക്കയിലെ മസ്ജിദുല്‍ ഹറമില്‍ അറബ് പൗരന്‍ ആത്മഹത്യ ചെയ്തു. ഹജ്ജിന്റെ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനാല്‍ ലക്ഷക്കണക്കിന് ഹാജിമാര്‍ മസ്ജിദുല്‍ ഹറമിലുണ്ടായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച ഒരാള്‍ ആത്മഹത്യ ചെയ്തത്. ഹറം പള്ളിയുടെ മുകളിലെ നിലയില്‍ കയറിയ ശേഷം താഴേക്ക് ചാടുകയായിരുന്നുവെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ മറ്റ് രണ്ട് ഹാജിമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും...

ഹജ്ജ് അനുഷ്ഠാനത്തിന് ഇന്ന് സമാപനം; മിനായോട് വിട പറഞ്ഞ് ഹാജിമാര്‍

മക്ക(www.mediavisionnews.in): ഈ വര്‍ഷത്തെ ഹജ്ജ് അനുഷ്ഠാനത്തിന് ഇന്നു സമാപനം. ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമെന്ന പ്രതിജ്ഞയോടെ ഹാജിമാര്‍ ഹജ്ജില്‍ നിന്നും വിടവാങ്ങി തുടങ്ങി. കാല്‍ക്കോടിയോളം ഹാജിമാരാണ് ഹജ്ജില്‍ നിന്നും വിടവാങ്ങുന്നത്. ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര ഈ മാസം 27ന് തുടങ്ങും. പ്രാര്‍ഥനാ നിര്‍ഭരമായിരുന്നു ഇന്ന് പുലര്‍ച്ചെ വരെ മിനാ താഴ്‌വര. ഇന്ത്യക്കാരുള്‍പ്പെടെ ഹാജിമാരെല്ലാം രാവിലെ...

കേരളത്തിന് 700 കോടി ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ; ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍ നടക്കുന്നതേയുള്ളൂ

ദുബൈ(www.mediavisionnews.in): കേരളത്തിന് ദുരിതാശ്വാസ സഹായമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ. യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ഖന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍ നടക്കുന്നതേയുള്ളൂ. കേരളത്തെ സഹായിക്കാന്‍ യുഎഇ ദേശീയ എമര്‍ജന്‍സി കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. ധനസഹായത്തിന് പുറമെ മരുന്നുകളും എത്തിക്കാനാണ് ശ്രമമെന്നും അഹമ്മദ് അല്‍ ഖന്ന അറിയിച്ചു. അതേസമയം, ദുരിതാബാധിതർക്കായുള്ള 175 ടൺ ആവശ്യവസ്തുക്കള്‍...

ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍; കേരളത്തില്‍ പെരുന്നാള്‍ നാളെ

മക്ക(www.mediavisionnews.in):  ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍. മാസപ്പിറവി വൈകിയതിനാല്‍ കേരളത്തില്‍ നാളെയാണ് പെരുന്നാള്‍. ഒമാനടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളും ഇന്ന് പെരുന്നാള്‍ നിറവിലാണ്. പ്രവാചകന്‍ ഇബ്രാഹിമിന്റെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗസ്മരണകളിലാണ് ഇസ്‍ലാമിക സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രധാനകര്‍മങ്ങളെല്ലാം പൂര്‍ത്തിയായതിന്റെ ആഘോഷം കൂടിയാണിത്. പള്ളികളും ഈദ്ഗാഹുകളും പെരുന്നാള്‍ നമസ്കാരത്തിനായി സജ്ജമായി. നാട്ടിലെ പ്രളയകെടുതികളുടെ നൊമ്പരങ്ങള്‍ക്കിടയിലാണ്...
- Advertisement -spot_img

Latest News

നാണംകെട്ട് പടിയിറക്കം; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് സിജെപി പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ...
- Advertisement -spot_img