World

ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് വിസ നിരോധനം

കുവൈത്ത് (www.mediavisionnews.in): രാജ്യത്തേക്ക് വിസ അനുവദിക്കുന്നതില്‍ നിയന്ത്രണവുമായി കുവൈറ്റ്. സിറിയ, യമന്‍, പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ബംഗ്‌ളാദേശ് തുടങ്ങി ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസിറ്റിംഗ് വിസക്കും മറ്റു വിസക്കും നിരോധനം ബാധകമാണ്. ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ലെഫ്റ്റനല്‍ ജനറല്‍ ഷെയ്ഖ് ഖാലിദ് അല്‍ ജറയുടെ പ്രത്യേക അനുമതി...

കൊളംബോ സ്‌ഫോടനം; മരിച്ച കാസര്‍കോട് സ്വദേശിയുടെ സംസ്‌കാരം ശ്രീലങ്കയില്‍ നടത്തും

കൊളംബോ(www.mediavisionnews.in): ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ മരിച്ച കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ത്തന്നെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്‌കാരം ശ്രീലങ്കയില്‍ തന്നെ മതിയെന്ന് ബന്ധുക്കള്‍ നിശ്ചയിക്കുകയായിരുന്നു. ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയില്‍...

ശ്രീലങ്കയിലെ സ്‌ഫോടനം: മരിച്ചവരില്‍ കാസർകോട് മോഗ്രാൽപുത്തൂർ സ്വദേശിനിയും

കൊളംബോ:  (www.mediavisionnews.in): : ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയുമെന്ന് സൂചന. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ റസീനയാണ് കൊളംബോയില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. .. ദുബായില്‍ താമസിക്കുന്ന ഇവര്‍ കൊളമ്പോയിലുള്ള ബന്ധുക്കളെ കാണാനായി ശ്രീലങ്കയില്‍ എത്തിയതായിരുന്നു. ഇവരുടെ പിതാവിനും സഹോദരങ്ങള്‍ക്കുമെല്ലാം കൊളമ്പോയില്‍ ബിസിനസുണ്ട്. കൊളമ്പോയിലെ ഹോട്ടലില്‍ താമസിച്ചു...

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളിയിലും ഹോട്ടലിലും സ്‌ഫോടനം

കൊളംബോ(www.mediavisionnews.in): ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം. ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനയ്ക്കിടയൊണ് സ്‌ഫോടനം ഉണ്ടായത്. രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ക്കും ഹോട്ടലിനും സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. കൊച്ചിക്കാടെ സെന്റ് ആന്റണീസ് പള്ളിയ്ക്കുള്ളിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. കൊളംബോയിലെ ഷാന്‍ഗ്രീ ലാ ഹോട്ടലിലും കിങ്‌സ്ബറി ഹോട്ടലിലും സ്‌ഫോടനമുണ്ടായതായി പൊലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ 80 ഓളം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായായി പൊലീസും...

അബുദാബിയില്‍ നിര്‍മ്മിക്കുന്ന ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു

അബുദാബി(www.mediavisionnews.in): അബുദാബിയില്‍ നിര്‍മ്മിക്കുന്ന ആദ്യ ഹിന്ദു പുരാതന ക്ഷേത്രത്തിന് തറക്കല്ലിട്ടു. ന്യൂഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്ര മാതൃകയില്‍ അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിനുള്ള ശില രാജസ്ഥാനില്‍ നിന്നാണ് എത്തിച്ചിരിക്കുന്നത്. അബുദാബി-ദുബായ് പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം വരുന്നത്. യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍,...

പരാതികളുടെ എണ്ണത്തില്‍ കേരളത്തിന് റെക്കോഡ് നേട്ടം; അതിവേഗം പരിഹാരവും, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിച്ചു

മാതൃകാപെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സി-വിജില്‍’ മൊബൈല്‍ ആപ്പ് വഴി ലഭിച്ച പരാതികളുടെ എണ്ണത്തില്‍ കേരളത്തിന് റെക്കോഡ് നേട്ടം. ലഭിച്ച പരാതികളില്‍ 92 ശതമാനവും പരിഹരിച്ച് കേരളം ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലെത്തി. ദേശീയ ശരാശരി 78 ശതമാനമാണ്. മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ...

വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പോകാനെടുത്ത ടിക്കറ്റ് സോഷ്യല്‍ മീഡിയയിലിട്ടു; പ്രവാസിക്ക് കിട്ടിയത് ‘എട്ടിന്റെ പണി’

(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂട് ഇവിടെ മാത്രമല്ല, അങ്ങ് ഗള്‍ഫിലുമുണ്ട്. വോട്ട് ചെയ്യാന്‍ ചില പ്രവാസികള്‍ മുന്‍കൂട്ടി ടിക്കറ്റെടുത്ത് കാത്തിരിപ്പിലാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ആവേശം മൂത്ത്, നാട്ടിലേക്ക് എടുത്ത ടിക്കറ്റ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു പ്രവാസിക്ക് കിട്ടിയതാകട്ടെ വലിയ പണിയും. മംഗളൂരു സ്വദേശിയായ ജോല്‍സന്‍ ലാബു എന്ന ഇരുപത്തിയൊമ്പതുകാരനാണ് ഈ ഓണ്‍ലൈന്‍ പോസ്റ്റ് കാരണം...

സൗദിയില്‍ മുണ്ട് ധരിക്കുന്നത് നിരോധിച്ചോ ?

റിയാദ്(www.mediavisionnews.in): സൗദി അറേബ്യയില്‍ മുണ്ട് ധരിച്ച് പുറത്തിറങ്ങുന്നത് നിരോധിച്ചു എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം. കഴിഞ്ഞ ചൊവ്വാഴ്ച സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ച പൊതുപെരുമാറ്റ സംരക്ഷണ ചട്ടത്തിലെ ചില നിബന്ധനകളെ തെറ്റായി കണ്ടാണ് മലയാളികളടക്കമുള്ളവര്‍ വ്യാജപ്രചാരണം നടത്തിയത്. എംബിസി ചാനലിലെ ഒരു ന്യൂസ് ക്ലിപ്പ് സഹിതം ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയുമാണ്...

സൗദിയിൽ ഒട്ടകങ്ങളെ ഇടിച്ചുണ്ടായ വാഹനാപകടങ്ങളിൽ 44 മരണം

റിയാദ്(www.mediavisionnews.in): സൗദിയിൽ ഒട്ടകങ്ങളെ ഇടിച്ചുണ്ടായ വാഹനാപകടങ്ങളിൽ കഴിഞ്ഞ വർഷം മരിച്ചത് 44 പേര്‍. അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഒട്ടകത്തെ അലക്ഷ്യമായി വിടുന്ന ഉടമകൾക്കെതിരെ പിഴ ചുമത്താൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ ആരംഭിച്ചു. റോഡുകളിലൂടെ അലഞ്ഞു നടന്ന ഒട്ടകങ്ങളെ ഇടിച്ചുണ്ടായ 355 വാഹനാപകടങ്ങളാണ്  കഴിഞ്ഞ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തതതെന്നു സൗദി ഗതാഗത മന്ത്രാലയം അറിയിച്ചു.  ഇത്തരം...

ഉംറ തീര്‍ത്ഥാടനത്തിനെത്തിയവരുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു; 21 മലയാളികളടക്കം 52 തീര്‍ത്ഥാടകര്‍ മക്കയില്‍ കുടുങ്ങി

മക്ക(www.mediavisionnews.in): ഉംറ തീര്‍ത്ഥാടനത്തിനെത്തിയവരുടെ പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് ഭക്തര്‍ മക്കയില്‍ കുടുങ്ങി. 52 പേരടങ്ങുന്ന സംഘത്തിന്റെ പാസ്‌പോര്‍ട്ടുകളാണ് നഷ്ടമായത്. 52ല്‍ 33 പേര്‍ ഇന്ത്യകാരാണ് ഇതില്‍ 21 പേര്‍ മലയാളികളാണ്. ബസ് മാര്‍ഗം കുവൈറ്റില്‍ എത്തിയ സംഘം അതിര്‍ത്തിയില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം എല്ലാ പാസ്‌പോര്‍ട്ടുകളും ഒരുമിച്ച്‌ ഒരു ബാഗില്‍ ഇട്ട് ഹോട്ടല്‍...
- Advertisement -spot_img

Latest News

ഖാംനഈയുടെ മരണം: കർണാടകയിലെ അലിപൂരിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

ബെംഗളൂരു: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ കർണാടകയിലെ ഒരു ചെറിയ പട്ടണം ശോകമൂകമായി. ബെംഗളൂരുവിൽ...
- Advertisement -spot_img