യുഎഇ: (www.mediavisionnews.in) ഗൾഫ് രാജ്യങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം നൂറു കടന്നു. ബഹ്റൈൻ, കുവൈത്ത്, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളിലായി നൂറ്റിയാറുപേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, സൗദി വിമാനത്താവളങ്ങളിൽ ടൂറിസ്റ്റ് വീസയിലെത്തിയ മലയാളികളടക്കമുള്ളവരെ തിരിച്ചയച്ചു.
ഇറാനിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിൽ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചത്. കുവൈത്തിൽ...
(www.mediavisionnews.in) മരണം മുന്നിൽ കണ്ടുകൊണ്ടൊരു ടിക് ടോക് വീഡിയോ! ലോകപ്രശസ്ത ടിക് ടോക് താരം ജേസൺ ക്ലാർക്ക് ആണ് തലനാരിഴയ്ക്ക് ജീവിത്തിലേക്ക് തിരികെ നീന്തി കയറിയത്. താൻ നേരിട്ട ഭീതി ജനകമായ അനുഭവം ക്ലാർക്ക് തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്. 2.1 കോടി ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. കണ്ടവരെല്ലാം ശ്വാസമടക്കിപ്പിടിച്ചാണ് ജേസൺ...
യുഎഇ: (www.mediavisionnews.in) ഡല്‍ഹി കലാപത്തില്‍ രൂക്ഷവിമര്‍ശവുമായി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. ഇന്ത്യയില്‍ നടക്കുന്നത് വംശീയ കലാപമെന്ന് കുറ്റപ്പെടുത്തിയ ഒ.ഐ.സി കര്‍ശന നടപടി സ്വീകരിക്കണണെന്നും ആവശ്യപ്പെട്ടു. അതേ സമയം പ്രസ്താവന വാസ്തവവിരുദ്ധമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഡല്‍ഹിയില്‍ മുസ്ലിംകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ഒ.ഐ.സി സമാധാനം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര...
സൂപ്പർതാരം ജാക്കി ചാന് കൊറോണ വൈറസ് ബാധിച്ചെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെ സംഭവത്തില്‍ സത്യാവസ്ഥ പുറത്തുവിട്ടുകൊണ്ട് ചാക്കി ചാന്‍ രംഗത്തെത്തിയിരിക്കുകയാണ്.
താന്‍ കൊറോണ നിരീക്ഷണത്തിലല്ലെന്നും ആരോഗ്യവായി സുരക്ഷിതമായിരിക്കുന്നുവെന്നും ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
എന്നെ അറിയുന്നവരും അടുത്ത സുഹൃത്തുക്കളും നിരവധി ആളുകള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. ഞാൻ ആരോഗ്യത്തോടെ ഇരിക്കുന്നു. ലോകം മുഴുവനുള്ള ആരാധകര്‍ സമ്മാനങ്ങളും...
റിയാദ്: (www.mediavisionnews.in) സൗദി രാജകുമാരന്‍ ത്വലാല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ്(68) അന്തരിച്ചു.റോയല്‍ കോര്‍ട്ട് ആണ് പ്രസ്താനയിലൂടെ ഇക്കാര്യം അറിയിച്ചത്. റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാ മസ്ജിദില്‍ ഇന്ന് വൈകിട്ട് അസര്‍ നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരം പൂര്‍ത്തിയാക്കി ഖബറടക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
സൗദി ബാസ്കറ്റ് ബോള്‍ ഫെഡറേഷന്‍...
ജിദ്ദ: (www.mediavisionnews.in) ഉംറ തീര്‍ത്ഥാടന യാത്രയ്ക്കും മദീന സന്ദര്‍ശനത്തിനും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. സൗദി വിദേശ കാര്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് (COVID-19) പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് സൗദി നടപടിയെടുത്തത്. നിലവില്‍ സൗദിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒപ്പം കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക്...
ഷാര്‍ജ (www.mediavisionnews.in) : യു.എ.ഇയില്‍ കുറ്റങ്ങള്‍ ചെയ്താല്‍ ശിക്ഷ വളരെ കഠിനമാണ്. അതിനാല്‍ ഇവരുടെ മാതൃക പലപ്പോഴും മറ്റ് രാജ്യങ്ങള്‍ മാതൃയാക്കാറുണ്ട്. തലവെട്ടല്‍ മുതല്‍ നാടുകടത്തല്‍ വരെ കഠിനമായ ശിക്ഷകളാണ് തെറ്റ് ചെയ്താല്‍ ലഭിക്കുന്നത്. അത്തരത്തില്‍ യു.എ.ഇയില്‍ പൊതു ഇടങ്ങളില്‍ ഇങ്ങനെ ചെയ്താല്‍ നാടുകടത്തലും 30000 ദിര്‍ഹം പിഴയുമാണ് വിധിച്ചിരിക്കുന്നത്. എന്തുചെയാതാല്‍ എന്നല്ലേ, പൊതുഇടങ്ങളില്‍ അനുമതിയില്ലാതെ പരസ്യമോ...
ദുബായ്: (www.mediavisionnews.in) ദുബായ് പൊലീസിന്റെ ലഹരി വിരുദ്ധ വിഭാഗത്തിന്റെ കൃത്യമായ ഇടപെടലിലൂടെ നടത്തിയത് വൻ ലഹരിമരുന്ന് വേട്ട. വലിയ ഇലക്ട്രിക് കേബിളിനുള്ളിൽ ഒളിപ്പിച്ച് കപ്പൽ മാർഗം കടത്താൻ ശ്രമിച്ച 5.6 ടൺ ലഹരി മരുന്നാണ് സംഘം പിടിച്ചത്. ലോകത്തു തന്നെ ഇത്രയും വലിയ ലഹരിവേട്ട ആദ്യമായാണെന്ന് മേജർ ജനറൽ ഖലീൽ അൽ മൻസൂറി പറഞ്ഞു....
റിയാദ് (www.mediavisionnews.in) :സൗദിയിൽ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റം ലളിതമാക്കാൻ തൊഴിൽ മന്ത്രാലയം ചർച്ച തുടങ്ങി. തൊഴിൽ മാറുന്നതിനു വിദേശ തൊഴിലാളികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതിനെ കുറിച്ച് സ്വകാര്യ മേഖല പ്രതിനിധികളുമായാണ് ചർച്ച നടത്തിയത്. വിദേശികൾക്ക് തൊഴിൽ മാറ്റത്തിനും റീ എൻട്രിക്കും ഫൈനൽ എക്സിറ്റിനും പൂർണ സ്വാതന്ത്ര്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലക്ക് കൂടി സ്വീകാര്യമായ തീരുമാനത്തിലെത്താനാണ്...
ദുബായ് (www.mediavisionnews.in) : ശക്തമായ പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം. അബുദാബിയിലും ദുബായിലും ഇന്നു രാവിലെ ശക്തമായ മണല്‍ക്കാറ്റാണ് അനുഭവപ്പെട്ടത്. മണല്‍ക്കാറ്റിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു.
ഭാഗികമായി തെളിഞ്ഞ കാലാവസ്ഥയോടൊപ്പം പൊടിയും മണലും ആകാശം നിറയ്ക്കുമെന്നാണു ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര(എന്‍സിഎം)ത്തിന്റെ മുന്നറിയിപ്പ്. റോഡില്‍ കാഴ്ച കുറയുന്ന സാഹചര്യത്തില്‍ വാഹനയാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. കാഴ്ചയുടെ പരിധി...