ദുബൈ: (www.mediavisionnews.in) ദുബൈയില്‍ മണിചെയിന്‍ തട്ടിപ്പിന് ഇരയായി പ്രവാസി മലയാളികള്‍ക്ക് നഷ്ടമായത് ലക്ഷകണക്കിന് രൂപ. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എന്ന പേരില്‍ നടക്കുന്ന ഇടപാടില്‍ തട്ടിപ്പ് നടന്നുവെന്ന് സമ്മതിച്ച് ക്യുനെറ്റ് എന്ന കമ്പനി തന്നെ പത്രത്തില്‍ പരസ്യം നല്‍കിയതോടെ പണം മുടക്കിയവരും, ഇതിലേക്ക് ആളെ ചേര്‍ത്തവരും കുടുങ്ങിയിരിക്കുകയാണ്.
തട്ടിപ്പ് നടത്തിയതിന് 400ലേറെ പ്രതിനിധികളെ പുറത്താക്കി എന്ന് ചൂണ്ടിക്കാട്ടി...
മക്ക: (www.mediavisionnews.in) കൊറോണ വൈറസിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി മക്ക മദീന ഹറമുകളില്‍ അണുവിമുക്തമാക്കാന്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഇശാ നിസ്കാര ശേഷം അടച്ചു. സുബ്ഹിക്ക് ഒരു മണിക്കൂർ മുമ്പ് തുറക്കും.
അണുവിമുക്തമാക്കുന്ന നടപടികളുട ഭാഗമായാണ് പുതിയ തീരുമാനം. പ്രാര്‍ഥനാ സമയങ്ങളിലൊഴികെ ശക്തമായ അണു പ്രതിരോധ നടപടി ശക്തമാക്കുന്നതിന്‍റെ...
ദുബൈ (www.mediavisionnews.in) : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യു.എ.ഇയിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം പത്തു മിനിറ്റായി ചുരുക്കാൻ തീരുമാനം.
ഈ വെള്ളിയാഴ്ച പള്ളികളിൽ ഖുതുബ,നിസ്കാരം എന്നിവയെല്ലാം ബാങ്ക് വിളിച്ചു പത്ത് മിനിറ്റ് കൊണ്ട് അവസാനിപ്പിക്കാനാണ് ജനറൽ അതോറിറ്റി ഒാഫ് ഇസ്ലാമിക് അഫയേഴ്സ് ആൻറ് എൻഡോവ്മെൻറ്സ് (ഒൗഖാഫ്) നിർദേശം. രണ്ട് ഖുർആൻ ആയത്തുകൾ ഒാതി ചുരുങ്ങിയ വാക്കുകളിൽ...
അബുദാബി: (www.mediavisionnews.in) അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് ഒന്നാം സമ്മാനം. സൗദി അറേബ്യയില്‍ താമസിക്കുന്ന മോഹന്‍ ചന്ദ്രദാസാണ് മാര്‍ച്ച് മൂന്നിന് നടന്ന നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹത്തിന് (19 കോടിയിലധികം ഇന്ത്യന്‍ രൂപ) അര്‍ഹനായത്.
കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊതുചടങ്ങ് ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടത്തിയത്. എന്നാല്‍ സാമൂഹിക...
ജിദ്ദ: (www.mediavisionnews.in) മക്ക മദീന ഹറമുകളിലേക്ക് മുഴുവന്‍ ആളുകള്‍ക്കും പ്രവേശനം നിയന്ത്രിച്ച് സൌദി അറേബ്യ. കോവിഡ് 19 വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് നടപടി. സൌദിയിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ഹറമിലേക്ക് ഉംറക്ക് പ്രവേശനം ഉണ്ടാകില്ല.
നിയന്ത്രണം നീക്കും വരെ ഉംറക്കാര്‍ക്ക് മദീനയിലെ പ്രവാചകന്‍റെ പള്ളിയിലേക്കും പ്രവേശനം ഉണ്ടാകില്ല. വിദേശകാര്യ മന്ത്രാലയമാണ് നിയന്ത്രണം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
https://twitter.com/KSAmofaEN/status/1235185715488714758
ദുബായ്: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ പള്ളികളിലെ നിസ്ക്കാരം, വെള്ളിയാഴ്ച നിസ്ക്കാരം, ഈദ് നമസ്ക്കാരം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി യുഎഇയുടെ ശരീഅത്ത് കൗൺസിൽ ചൊവ്വാഴ്ച ഫത്‌വ പുറപ്പെടുവിച്ചു. രോഗാണുക്കളും വൈറസും പടരാതിരിക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും മൂടുക എന്നതുൾപ്പെടെയുള്ള അധികാരികൾ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും...
കുവൈത്ത് സിറ്റി: (www.mediavisionnews.in) കുവൈത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ഇല്ലെന്ന് ഉറപ്പു വരുത്തുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു.
കൊറോണ വൈറസ് ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇന്ത്യയിലെ കുവൈത്ത് എംബസ്സിയില്‍ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് എട്ട് മുതലാണ്...
തെഹ്‌രാന്‍: (www.mediavisionnews.in) ദല്‍ഹി കലാപത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളെ ഇറാന്‍ അപലപിക്കുന്നു എന്നാണ് വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം വിവേകമില്ലാത്ത ആക്രമണങ്ങളെ പ്രത്സാഹിപ്പിക്കരുതെന്നും ജാവേദ് സരീഫ് കൂട്ടിച്ചേര്‍ത്തു.
‘ ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണത്തെ ഇറാന്‍ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇറാന്‍ ഇന്ത്യയുടെ...
സൗദി: (www.mediavisionnews.in) സൗദി അറേബ്യയില്‍ കൊറോണ വൈറസായ കോവിഡ്-19 സ്ഥിരീകരിച്ചു. ഇറാനില് നിന്നും ബഹ്റൈന്‍ വഴി സൌദിയിലെത്തിയ പൗരനാണ് കൊറോണ സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ കൊറോണ സംശയിച്ച് പരിശോധനക്കയച്ച മുന്നൂറോളം കേസുകളുടേയും ഫലം നെഗറ്റീവാണെന്ന് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൗരന് കൊറോണ സ്ഥിരീകരിച്ചു.
ഇറാനില്‍ എവിടെ...
റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിൽ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡൻസി കാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. സൗദി പ്രീമിയം റസിഡൻസി സെന്റർ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു. സൗദി അറേബ്യയിൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് വിദേശികൾക്ക് സ്ഥിരതാമസത്തിനുള്ള അനുമതി സൗദി...