World

ആശ്വാസ വാർത്ത;ഇറ്റലിയില്‍ 101കാരന്‍ കോവിഡ് രോഗവിമുക്തനായി

റോം (www.mediavisionnews.in) :കോവിഡ് 19 ലോകമെമ്പാടും അഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് പടര്‍ന്നുപിടിച്ചിരിക്കുകയും 25,000ത്തോളം ആളുകള്‍ മരിക്കുകയും ചെയ്തു. ഇറ്റലിയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യം. ഈ ഒരു അവസരത്തില്‍, 101 വയസുകാരനായ ഒരു ഇറ്റലിക്കാരന്‍ കോവിഡ് 19 രോഗവിമുക്തനായിരിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് 1919ല്‍ ജനിച്ച പി എന്നയാള്‍ കോവിഡ് 19 പോസിറ്റീവ് ആയി ആശുപത്രിയില്‍...

സൗദിക്കകത്ത് ഇഖാമയും റീഎന്‍ട്രിയും എക്സിറ്റ് വിസയും തീരാനായവര്‍ക്ക് സൗജന്യമായി പുതുക്കി നല്‍കുമെന്ന് ജവാസാത്ത് വിഭാഗം

സൗദി: (www.mediavisionnews.in) നിലവില്‍ സൌദിക്കകത്തുള്ള വിദേശികളുടെ ഇഖാമയും റീ എൻട്രിയും ഫൈനൽ എക്‌സിറ്റും നീട്ടി നല്‍കുമെന്ന് സൌദി ജവാസാത്ത് വിഭാഗം അറിയിച്ചു. ഇതിനായി ജവാസാത്തില്‍ പോവുകയോ ഏതെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കുകയോ വേണ്ട. തനിയേ പുതുങ്ങുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതേ സമയം വിദേശത്ത് നിലവിലുള്ളവരുടെ ഇഖാമ, റീ എന്‍ട്രി കാലവധി സംബന്ധിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്നും...

ലോകത്ത് അഞ്ച് ലക്ഷം കൊറോണ രോഗികള്‍, മരണം 24,000 കടന്നു

ന്യൂയോര്‍ക്ക്: (www.mediavisionnews.in) ലോകത്തൊട്ടാകെ കൊറോണവൈറസ് മഹാമാരി ബാധിതരുടെ എണ്ണം 5,31,337 ആയി. 24,058 പേര്‍ മരിക്കുകയും ചെയ്തു. ഏറ്റവും കൂടൂതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ അമേരിക്ക മുന്നിലെത്തി. 86,197 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയേയും ഇറ്റലിയേയും മറികടന്നാണ് അമേരിക്ക മുന്നിലെത്തിയത്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 16,841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1195 പേര്‍...

യു.എ.ഇയില്‍ ഇന്ന്​ രാത്രി മുതല്‍ അണുനശീകരണ പ്രവര്‍ത്തനം: പുറത്തിറങ്ങിയാല്‍ അകത്താവും

ദുബൈ: (www.mediavisionnews.in) യു.എ.ഇയിലെമ്പാടും ദേശീയ അണുനശീകരണ പ്രവര്‍ത്തനം വ്യാഴാഴ്​ച രാത്രി എട്ടു മണിക്ക്​​ ആരംഭിക്കും. ഞായറാഴ്​ച രാവിലെ വരെ രാജ്യത്തെ പൊതുവാഹനങ്ങള്‍, താമസ ഇടങ്ങള്‍, പൊതുസ്​ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അനുനാശന പ്രവര്‍ത്തനം നടത്തും. ഇൗ സമയം രാജ്യത്തെ താമസക്കാര്‍ക്ക്​ അതീവ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ അനുവാദമില്ല എന്ന്​ അധികൃതര്‍ വ്യക്​തമാക്കി. ഭക്ഷണം, മരുന്ന്​ എന്നിവ വാങ്ങുന്നതിനല്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക്​ ജയിലും...

കൊറോണയില്‍ വിറച്ച് ലോകം: മരണം 21,000 കടന്നു, രോഗബാധിതര്‍ നാലരലക്ഷം കവിഞ്ഞു

ബെയ്ജിങ്: ചൈനയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോള്‍ ലോകത്താകമാനം കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറില്‍ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്.  ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്- 7503. 24 മണിക്കൂറില്‍ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്. മരണനിരക്കില്‍ ചൈനയേയും മറികടന്നു സ്‌പെയിന്‍....

കോവിഡിൽ മരണം 18,891; ഇറ്റലിയിൽ 24 മണിക്കൂറിൽ 743 മരണം, അമേരിക്ക അടുത്ത ദുരന്തഭൂമിയാകാമെന്ന്‌ മുന്നറിയിപ്പ്‌

റോം (www.mediavisionnews.in): പ്രതീക്ഷകള്‍ക്ക് ഇടംനല്‍കി കഴിഞ്ഞ രണ്ടു ദിവസങ്ങളായി കുറഞ്ഞ് വന്നിരുന്ന ഇറ്റലിയിലെ മരണനിരക്ക് ചൊവ്വാഴ്ച വീണ്ടും വര്‍ധിച്ചു. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 743 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 6,820 ആയി.ശനിയാഴ്ച റെക്കോര്‍ഡ് മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ഞായാറാഴ്ചയും തിങ്കളാഴ്ചയും...

കൊറോണ; ലോകത്ത് മരണസംഖ്യ ഉയരുന്നു, ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത് 18804 പേര്‍; രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു

വാഷിങ്ടണ്‍: (www.mediavisionnews.in) ലോകത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. 18804 പേരാണ് ഇതുവരെ വൈറസ് ബാധിച്ച്‌ മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 743 പേരാണ്. 197 രാജ്യങ്ങളിലായി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 4 ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി പതിമൂവായിരത്തിലധികം ആളുകളാണ് രോഗം...

സൗദിയില്‍ കോവിഡ് ബാധിച്ച് ആദ്യ മരണം: ഇന്ന് 205 പേര്‍ക്ക് സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 767 ആയി

റിയാദ് (www.mediavisionnews.in) : സൗദിയില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചു. ഇന്ന് 205 പേര്‍ക്കാണ് സൗദിയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 767 ആയി. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ 51 കാരനാണ് ഇന്ന് മദീനയില്‍ വെച്ച് മരിച്ചത്. ഇത് സൌദിയില്‍ രേഖപ്പെടുത്തുന്ന ആദ്യ കോവി‍ഡ് മരണമാണ്. ഇന്നത്തെ പുതിയ കേസുകള്‍...

കോവിഡ് ബാധിച്ച് റയൽ മുൻ പ്രസിഡന്റ് മരിച്ചു; ഡിബാലയ്ക്കും മാൾഡീനിക്കും രോഗബാധ

ടൂറിൻ: (www.mediavisionnews.in) കായികരംഗത്ത് കനത്ത അനിശ്ചിതത്വവും പരിഭ്രാന്തിയും വിതച്ച് കൊറോണ വൈറസ് കൂടുതൽ താരങ്ങളിലേക്ക് പടരുന്നു. സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിന്റെ മുൻ പ്രസിഡന്റ് ലോറെൻസോ സാൻസ് വൈറസ് ബാധിച്ച് ശനിയാഴ്ച മരിച്ചു. കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് 76കാരനായ സാൻസിന്റെ അന്ത്യം. 1995–2000 കാലഘട്ടത്തിൽ റയൽ മഡ്രിഡ്...

കൊവിഡ് മരണം 13,000 കടന്നു; രോ​ഗബാധിതരുടെ എണ്ണം 304,900 പിന്നിട്ടു, ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 793 പേർ

ന്യൂഡൽഹി: (www.mediavisionnews.in) ലോകത്ത് കൊറോണ വെെറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,000 കടന്നു. മൂന്ന് ലക്ഷത്തോളം പേരെയാണ് ഇതുവരെ രോഗം ബാധിച്ചത്. അയ്യായിരത്തിലേറെ പേരാണ് യൂറോപ്പിൽ മാത്രം മരിച്ചത്. രോഗവ്യാപനം നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ് ഇറ്റലി. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 793 പേരാണ്. ഇറ്റലിയുടെ വടക്കൻ മേഖലയായ ലൊമ്പാർഡിയിൽ മാത്രം മരിച്ചത് 546 പേരാണ്. ഇതേ തുടർന്ന്...
- Advertisement -spot_img

Latest News

മൂസ ഹാജി ആൾവായി സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ മൂന്നാം ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ് 4ന്

ഉപ്പള:വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരേതനായ മൂസ ഹാജി ആൾവായിയുടെ സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ്...
- Advertisement -spot_img