World

കോവിഡ് 19 ; വിസിറ്റിംഗ് വിസയില്‍ നിലപാട് വ്യക്തമാക്കി യുഎഇ

ദുബായ് (www.mediavisionnews.in): യുഎഇയിലെ സന്ദര്‍ശകര്‍ക്ക് ഏതെങ്കിലും ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സി വഴി പുതിയ വിസിറ്റിംഗിനോ ടൂറിസ്റ്റ് വിസയ്ക്കോ അപേക്ഷിച്ച് രാജ്യത്ത് താമസിക്കാന്‍ കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.കോവിഡ്-19 ന്റെ വ്യാപനം കാരണം രാജ്യത്തിനകത്തുള്ള വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇവിടെ താമസിക്കുന്ന സമയത്ത് പുതിയ വിസയ്ക്ക് അപേക്ഷിച്ച് താമസം നീട്ടാന്‍ കഴിയും. വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും അവരുടെ...

യുഎഇയില്‍ ഇന്ന് ഉച്ച മുതല്‍ പ്രവേശനവിലക്ക്; അവധിക്കെത്തിയവര്‍ക്കും ബാധകം

ദുബായ്: (www.mediavisionnews.in) റസിഡന്‍സി വീസയുള്ളവര്‍ക്ക് ഇന്ന് (വ്യാഴം) ഉച്ചയ്ക്കു 12 മണി മുതല്‍ യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അവധിക്കായി നാട്ടിലെയത്തിയവര്‍ക്ക് ഈ വിലക്ക് പ്രാബല്യത്തിലാകുന്നതു മുതല്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാധുതയുള്ള എല്ലാത്തരം വീസകള്‍ക്കും വിലക്ക് ബാധകമാണ്. സന്ദർശകവീസ, വാണിജ്യവീസ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽപ്പെടുന്നവർക്ക് യു എ ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു....

സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് 15 ദിവസത്തെ അവധി പ്രഖ്യാപിച്ചു

റിയാദ്: (www.mediavisionnews.in) കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യാ സ്വകാര്യ തൊഴില്‍ മേഖലയ്ക്ക് പതിനഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലെ സ്ഥപനങ്ങള്‍ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളു. പള്ളികളില്‍ നിസ്‌കാരം ഉണ്ടാകില്ല. സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നേരത്തെ തന്നെ നിര്‍ത്തി വച്ചിട്ടുണ്ട്....

വിസിറ്റ്​ വിസയില്‍ എത്തിയവര്‍ക്ക്​ യു.എ.ഇയില്‍ ഇറങ്ങാനായില്ല; മലയാളിക​ളെ മടക്കി അയച്ചു

ദുബൈ: (www.mediavisionnews.in) കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിസ നിയ​ന്ത്രണം കര്‍ശനമാക്കിയ യു.എ.ഇയില്‍ ഇന്ത്യയില്‍ നിന്നെത്തിയ യാ​ത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന്​ തിരിച്ചയക്കുന്നു. ഇന്നലെ രാത്രി കൊച്ചി വിമാനത്താവളത്തില്‍ നിന്ന്​ ഇത്തിഹാദ്​ വിമാനത്തില്‍ അബൂദബയില്‍ വന്നിറങ്ങിയ നിരവധി പേര്‍ക്കാണ്​ തിരിച്ചുപോരേണ്ടി വന്നിരിക്കുന്നത്​. നേരത്തേ അനുവദിച്ച സന്ദര്‍ശക വിസകളും അസാധുവാകുന്ന വിവരം മാധ്യമം റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. പുതിയ വിസകള്‍...

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി; കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത് 345 പേർ

ഇറ്റലി: (www.mediavisionnews.in) ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. 1,98,178 പേർ വിവിധ രാജ്യങ്ങളിൽ ചികിത്സയിലുണ്ട്. 81,728 പേര് രോഗത്തിൽ നിന്നും മുക്തരായതായാണ് റിപ്പോർട്ട്. ഇറ്റലിയിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 345 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് മരണം കുതിച്ചുയരുന്ന യൂറോപ്പിൽ സമ്പൂർണ്ണ...

മക്കയിലും മദീനയിലും ഒഴികെ സൗദിയിൽ ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങൾ നിർത്തിവെച്ചു

റിയാദ്​: (www.mediavisionnews.in) മക്കയിലും മദീനയിലും ഒഴികെ സൗദി അറേബ്യയിലെ മുഴുവൻ പള്ളികളിലും വെച്ചുള്ള ജമുഅ, ജമാഅത്ത്​ നമസ്​കാരങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ സൗദി പണ്ഡിത സഭ തീരുമാനിച്ചു. പള്ളികളിൽ ബാങ്ക്​ മാത്രം വിളിക്കും. രാജ്യവാസികൾ സ്വന്തം താമസസ്ഥലങ്ങളിൽ നമസ്​കാരം നിർവഹിക്കാനും പണ്ഡിത സഭ നിർദേശം നൽകി. മക്കയിലെയും മദീനയിലെയും ഹറമുകളിൽ മാത്രം ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങൾ...

വിസ നടപടികള്‍ കടുപ്പിച്ച് യു.എ.ഇ; വിസിറ്റ് വിസകളും റദ്ദാക്കും

ദുബൈ: (www.mediavisionnews.in) ദുബായ്: കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 വരെ വിസിറ്റ് വിസ ലഭ്യമായവര്‍ക്കെല്ലാം അത് അസാധുവാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. എല്ലാവിധ വിസകളുടെയും വിതരണം യു.എ.ഇ നിര്‍ത്തിവെച്ചതിന് പിന്നാലെയാണിത്. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നയതന്ത്രവിസ ഒഴികെയുള്ള വിസകള്‍ നല്‍കില്ല. സന്ദര്‍ശക, ബിസിനസ്, വിനോദസഞ്ചാര, തൊഴില്‍ വിസകള്‍ക്കും...

കോവിഡ് 19; ഖത്തറിൽ പള്ളികൾ അടച്ചു

ദോഹ (www.mediavisionnews.in) : കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഖത്തറിൽ പള്ളികൾ അടച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നമസ്കാരം നടക്കില്ല. ബാങ്ക് വിളി തുടരും. പ്രതിരോധ നടപടികളുടെ ഭാഗമായി മുഴുവൻ രാജ്യക്കാർക്കും ഖത്തറിലേക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് അർദ്ധ രാത്രി മുതൽ നിലവിൽ വരും. ട്രാൻസിറ്റ്, കാർഗോ, ഖത്തർ...

കൊവിഡ്-19 നെതിരെ ആദ്യ വാക്‌സിന്‍ മനുഷ്യ ശരീരത്തില്‍ കുത്തി വെച്ചു; പ്രത്യാശയോടെ ലോകം

വാഷിംഗ്ടണ്‍: (www.mediavisionnews.in) കൊവിഡ്-19 രൂക്ഷമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൊവിഡിനെതിരെയുള്ള ആദ്യ പരീക്ഷണ വാക്‌സിന്‍ മനുഷ്യശരീരത്തില്‍ കുത്തിവെച്ചു. വാഷിംഗ്ടണിലെ സീറ്റിലില്‍ ചികിത്സയിലുള്ള നാലു കൊവിഡ് ബാധിതരിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ കുത്തിവെച്ചത്. mRNA-1273 എന്നാണ് വാക്‌സിന്റെ പേര്. എന്നാല്‍ ഈ വാക്‌സിന്‍ ശരീരത്തില്‍ ഫലിക്കുമോ എന്നറിയാന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. 43 കാരിയായ കൊവിഡ് രോഗിക്കാണ്...

അബുദാബി ബിഗ്‌ ടിക്കറ്റ് കൗണ്ടറുകള്‍ അടച്ചു

അബുദാബി: (www.mediavisionnews.in) അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 ലെ കൗണ്ടറുകള്‍ അടച്ചിടുമെന്ന് ബിഗ് ടിക്കറ്റ് അബുദാബി അറിയിച്ചു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ഒരു ടെർമിനൽ അടച്ചതായി തിങ്കളാഴ്ച അറിയിച്ചിരുന്നു. കോവിഡ് -19 വ്യാപിച്ചതിനെ തുടർന്ന് പല വിമാനക്കമ്പനികളും വിമാനങ്ങൾ നിർത്തിവച്ചതിനെ തുടർന്നാണ് നടപടി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 ലെ അവരുടെ...
- Advertisement -spot_img

Latest News

ഇസ്രായേല്‍-യുഎസ് ആക്രമണം: ഇറാനില്‍ മരണസംഖ്യ 700 കടന്നു

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ആക്രമണത്തില്‍ ഇതിനോടകം ഇറാനില്‍ മാത്രം 787 ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി...
- Advertisement -spot_img