റിയാദ് (www.mediavisionnews.in) : സൗദിയില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചു. ഇന്ന് 205 പേര്‍ക്കാണ് സൗദിയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 767 ആയി. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ 51 കാരനാണ് ഇന്ന് മദീനയില്‍ വെച്ച് മരിച്ചത്. ഇത് സൌദിയില്‍ രേഖപ്പെടുത്തുന്ന ആദ്യ കോവിഡ് മരണമാണ്.
ഇന്നത്തെ പുതിയ കേസുകള്‍...
ടൂറിൻ: (www.mediavisionnews.in) കായികരംഗത്ത് കനത്ത അനിശ്ചിതത്വവും പരിഭ്രാന്തിയും വിതച്ച് കൊറോണ വൈറസ് കൂടുതൽ താരങ്ങളിലേക്ക് പടരുന്നു. സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിന്റെ മുൻ പ്രസിഡന്റ് ലോറെൻസോ സാൻസ് വൈറസ് ബാധിച്ച് ശനിയാഴ്ച മരിച്ചു. കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് 76കാരനായ സാൻസിന്റെ അന്ത്യം. 1995–2000 കാലഘട്ടത്തിൽ റയൽ മഡ്രിഡ്...
ന്യൂഡൽഹി: (www.mediavisionnews.in) ലോകത്ത് കൊറോണ വെെറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,000 കടന്നു. മൂന്ന് ലക്ഷത്തോളം പേരെയാണ് ഇതുവരെ രോഗം ബാധിച്ചത്. അയ്യായിരത്തിലേറെ പേരാണ് യൂറോപ്പിൽ മാത്രം മരിച്ചത്. രോഗവ്യാപനം നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ് ഇറ്റലി. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 793 പേരാണ്.
ഇറ്റലിയുടെ വടക്കൻ മേഖലയായ ലൊമ്പാർഡിയിൽ മാത്രം മരിച്ചത് 546 പേരാണ്. ഇതേ തുടർന്ന്...
ദുബൈ (www.mediavisionnews.in) :ഗൾഫിൽ എവിടെയും ജുമുഅ നമസ്കാരം നടക്കാത്ത വെള്ളിയാഴ്ചയാണ് ഇന്ന് കടന്നുപോയത്. ചരിത്രത്തിൽ ആദ്യമായല്ല പകർച്ചവ്യാധി മൂലം ഒരു രാജ്യത്തെ ജുമുഅ മുടങ്ങുന്നതെന്ന് ചരിത്ര പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. ഹിജ്റ 448 ൽ മാസങ്ങളോളം പള്ളികൾ അടച്ചിട്ടുണ്ട്.
700 വർഷം മുമ്പ് അതായത് ക്രിസ്തുവർഷം 1340കളിൽ എഴുതപ്പെട്ട ഗ്രന്ഥമാണിത്. പേര് സിയറു അങ്ലാമിൻ നുബ്‍ല. അക്കാലത്തെ...
കാസർകോട്: (www.mediavisionnews.in) കാസർകോട് സ്വദേശിയായ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട്ട് നിന്ന് ദുബായിലേക്ക് പോയ ആൾക്കാണ് രോഗം സ്ഥരീകരിച്ചത്. അമ്പലത്തറ പാറപ്പള്ളി സ്വദേശിയാണ് ഇയാൾ. 13-ാം തീയതിയാണ് ഇയാൾ ദുബായിലേക്ക് പോയത്. ഇയാളുടെ റൂമിലുള്ള മറ്റുള്ളവർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ ജില്ലയിൽ ആറ് പേർക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു, ഇതിനിടെ ജില്ലിയിൽ...
ജനീവ: (www.mediavisionnews.in) കൊവിഡ് വൈറസ് ബാധ മൂലം ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് ലോകാരോഗ്യസംഘടന. ചെറുപ്പക്കാര്‍ക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കൊവിഡ് മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത് പ്രായമായവരിലാണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരാണ് കൊവിഡിന് പെട്ടെന്ന് കീഴ്‍പ്പെടുന്നതെന്നും ചെറുപ്പക്കാര്‍ സുരക്ഷിതരാണെന്നുമുള്ള തോന്നലുണ്ട്. എന്നാല്‍ കാര്യങ്ങളുടെ സ്ഥിതി അങ്ങനല്ലെന്ന്...
അബുദാബി: (www.mediavisionnews.in) യുഎഇയിൽ ആദ്യ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. യൂറോപ്പിൽ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റു പല രോഗങ്ങളും കൊണ്ട് അവശത അനുഭവിച്ചു വരികയായിരുന്നു ഇരുവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ജനുവരി 29ന് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത യുഎഇയില്‍ ഇതുവരെ 140...
സൗദി (www.mediavisionnews.in) : കൊവിഡ് 19 പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സൗദി കൂടുതൽ കടുത്ത ജാഗ്രതാ നടപടികളിലേക്ക്. നാളെ മുതൽ പൊതു ഗതാഗതം നിർത്തിവെയ്ക്കുന്നു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 274 ആയി. കൂടുതല്‍പേരിലേക്ക് രോഗം പടരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ കര്‍ശന നടപടികളിലേക്ക് കടക്കുന്നത്.
കൊവിഡ് വ്യാപനത്തെ ചെറുക്കാനായി കൂടുതൽ കടുത്ത ജാഗ്രതാ നടപടികളാണ് രാജ്യം കൈക്കൊള്ളുന്നത്. നാളെ...
സൗദി: (www.mediavisionnews.in) സൌദിയില്‍ പൊതു ഗതാഗതം നിരോധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നാളെ രാവിലെ ആറ് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. ആഭ്യന്തര വിമാനങ്ങള്‍, പൊതു ഗതാഗതത്തിനുള്ള ബസ്സുകള്‍, ട്രെയിന്‍ സര്‍വീസുകള്‍, ടാക്സികള്‍ എന്നിവക്കാണ് ഉത്തരവ് ബാധകമാവുക. നാളെ രാവിലെ ആറു മുതല്‍ 14 ദിവസത്തേക്കാണ് സേവനങ്ങള്‍ നിര്‍ത്തി വെക്കുന്നത്. എന്നാല്‍ സ്വകാര്യ...
അബുദാബി (www.mediavisionnews.in) :എല്ലാ തരത്തിലുമുള്ള ലേബര്‍ പെര്‍മിറ്റുകളും അനുവദിക്കുന്നത് നിര്‍ത്തിവെച്ച് യുഎഇ. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മാര്‍ച്ച് 19 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. ഡ്രൈവര്‍മാര്‍, വീട്ടു ജോലിക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഒരു തസ്തികയിലേക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ല.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം എക്സ്പോ...