റോം: (www.mediavisionnews.in) ഇറ്റലിയില്‍ കൊറോണ വൈറസ് ജീവനെടുത്തവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ശനിയാഴ്ച 889 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ആകെ മരണം 10,023 ആയി.
യൂറോപ്പില്‍ വൈറസ് ഏറ്റവും കൂടുതല്‍ ജീവനാശമുണ്ടാക്കിയതും ഇറ്റലിയിലാണ്. മരണനിരക്കില്‍ ഇറ്റലിക്ക് പിന്നാലെയാണ് സ്‌പെയിന്‍. 24 മണിക്കൂറിനിടെ സ്‌പെയിനില്‍ 832 പേര്‍ മരിച്ചു. ആകെ മരണം 5690 ആയി.
അമേരിക്കയില്‍ മരണം...
ദോഹ (www.mediavisionnews.in) :ഖത്തറില്‍ കോവിഡ് രോഗം ബാധിച്ച് ഒരാള്‍ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.57 വയസ്സുള്ള ബംഗ്ലാദേശ് പൌരനാണ് മരിച്ചത്.
പുതിയ 28 രോഗബാധിതരെ കൂടി മന്ത്രാലയം സ്ഥിരീകരിച്ചു.ഇതോടെ മൊത്തം രോഗികളുടെ എണ്ണം 590 ആയി.രോഗം ഭേദമായവരുടെ എണ്ണം 45 ആയി.മരിച്ച ബംഗ്ലാദേശി പൌരന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായി മന്ത്രാലയം അറിയിച്ചു
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 16 നാണ് ഇദ്ദേഹത്തെ...
വാഷിങ്ടണ്‍ (www.mediavisionnews.in) : ഭൂഖണ്ഡങ്ങളെ വിഴുങ്ങിയ കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ പൊരുതി തോല്‍പ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഒരോ ലോക രാജ്യങ്ങളും. എന്നാല്‍ ഒരാള്‍ക്ക് കൊവിഡ് രോഗം ഉണ്ടോ എന്ന് തിരിച്ചറിഞ്ഞാലെ എളുപ്പത്തില്‍ അതിന്റെ വ്യാപനത്തെ നമുക്ക് പിടിച്ച് നിര്‍ത്താന്‍ കഴിയൂ. അങ്ങനെ ഒരു അതിവേഗ പരിശോധനാ ഫലം ഇല്ലെന്നതാണ് ഒരു പ്രധാന പ്രശ്‌നവും.
എന്നാല്‍ ഇപ്പോഴിതാ...
റോം (www.mediavisionnews.in) :കോവിഡ് 19 ലോകമെമ്പാടും അഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് പടര്‍ന്നുപിടിച്ചിരിക്കുകയും 25,000ത്തോളം ആളുകള്‍ മരിക്കുകയും ചെയ്തു. ഇറ്റലിയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യം. ഈ ഒരു അവസരത്തില്‍, 101 വയസുകാരനായ ഒരു ഇറ്റലിക്കാരന്‍ കോവിഡ് 19 രോഗവിമുക്തനായിരിക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് 1919ല്‍ ജനിച്ച പി എന്നയാള്‍ കോവിഡ് 19 പോസിറ്റീവ് ആയി ആശുപത്രിയില്‍...
സൗദി: (www.mediavisionnews.in) നിലവില്‍ സൌദിക്കകത്തുള്ള വിദേശികളുടെ ഇഖാമയും റീ എൻട്രിയും ഫൈനൽ എക്‌സിറ്റും നീട്ടി നല്‍കുമെന്ന് സൌദി ജവാസാത്ത് വിഭാഗം അറിയിച്ചു. ഇതിനായി ജവാസാത്തില്‍ പോവുകയോ ഏതെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കുകയോ വേണ്ട. തനിയേ പുതുങ്ങുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതേ സമയം വിദേശത്ത് നിലവിലുള്ളവരുടെ ഇഖാമ, റീ എന്‍ട്രി കാലവധി സംബന്ധിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്നും...
ന്യൂയോര്‍ക്ക്: (www.mediavisionnews.in) ലോകത്തൊട്ടാകെ കൊറോണവൈറസ് മഹാമാരി ബാധിതരുടെ എണ്ണം 5,31,337 ആയി. 24,058 പേര്‍ മരിക്കുകയും ചെയ്തു. ഏറ്റവും കൂടൂതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ അമേരിക്ക മുന്നിലെത്തി. 86,197 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയേയും ഇറ്റലിയേയും മറികടന്നാണ് അമേരിക്ക മുന്നിലെത്തിയത്.
24 മണിക്കൂറിനിടെ അമേരിക്കയില്‍ 16,841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1195 പേര്‍...
ദുബൈ: (www.mediavisionnews.in) യു.എ.ഇയിലെമ്പാടും ദേശീയ അണുനശീകരണ പ്രവര്‍ത്തനം വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ആരംഭിക്കും. ഞായറാഴ്ച രാവിലെ വരെ രാജ്യത്തെ പൊതുവാഹനങ്ങള്‍, താമസ ഇടങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അനുനാശന പ്രവര്‍ത്തനം നടത്തും. ഇൗ സമയം രാജ്യത്തെ താമസക്കാര്‍ക്ക് അതീവ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ അനുവാദമില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി.
ഭക്ഷണം, മരുന്ന് എന്നിവ വാങ്ങുന്നതിനല്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് ജയിലും...
ബെയ്ജിങ്: ചൈനയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോള്‍ ലോകത്താകമാനം കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറില്‍ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്- 7503. 24 മണിക്കൂറില്‍ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്.
മരണനിരക്കില്‍ ചൈനയേയും മറികടന്നു സ്‌പെയിന്‍....
റോം (www.mediavisionnews.in): പ്രതീക്ഷകള്‍ക്ക് ഇടംനല്‍കി കഴിഞ്ഞ രണ്ടു ദിവസങ്ങളായി കുറഞ്ഞ് വന്നിരുന്ന ഇറ്റലിയിലെ മരണനിരക്ക് ചൊവ്വാഴ്ച വീണ്ടും വര്‍ധിച്ചു. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 743 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 6,820 ആയി.ശനിയാഴ്ച റെക്കോര്‍ഡ് മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ഞായാറാഴ്ചയും തിങ്കളാഴ്ചയും...
വാഷിങ്ടണ്‍: (www.mediavisionnews.in) ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. 18804 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 743 പേരാണ്.
197 രാജ്യങ്ങളിലായി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 4 ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി പതിമൂവായിരത്തിലധികം ആളുകളാണ് രോഗം...
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതീവ ഗുരുതരമായ രീതിയിൽ അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സൂര്യനിൽ നിന്നുള്ള...