World

യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യത്തെ പൂർണമായും സൗജന്യമായ ചാർട്ടേഡ് വിമാനം ഒരുങ്ങുന്നു

ദുബായ്: യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യത്തെ പൂർണമായും സൗജന്യമായ ചാർട്ടേഡ് വിമാനം ഒരുക്കി ദുബായിലെ ജെ&ജെ മാർക്കറ്റിങ്ങ് എൽഎൽസി. ജൂലൈ 3ന് 185 ഇന്ത്യക്കാരുമായി കൊച്ചിയിലേയ്ക്കാണ് വിമാനം പുറപ്പെടുക.  2019 ൻ്റെ അവസാനത്തോടെ ലോകത്ത് പടർന്നുപിടിച്ച കൊവിഡ് 19 മൂലം ആയിരക്കണക്കിന് ഇന്ത്യക്കാർ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. വ്യോമയാന മേഖലയിൽ വന്ന നിയന്ത്രണങ്ങൾ, റദ്ദാക്കലുകൾ എന്നിവയെ തുടര്‍ന്ന് നിരവധി ഇന്ത്യക്കാർ സ്വന്തം...

കോവിഡ് രോഗികൾ ഒരു കോടി കടന്നു, അഞ്ച് ലക്ഷം മരണം; ലോകത്തിന് പിടിതരാതെ മഹാമാരി

വാഷിങ്ടണ്‍: ലോകത്ത് കൊറോണവൈറസ് മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പേരുടെ ജീവന്‍ ഇതിനോടകം കവരുകയും ചെയ്തു. ലോകം കോവിഡിന്റെ പിടിയിലായിട്ട് 184 ദിവസം പിന്നിടുമ്പോഴാണ് അത് ബാധിച്ചവര്‍ ഒരു കോടി കടന്നിരിക്കുന്നതും അഞ്ച് ലക്ഷം പേര്‍ മരിക്കുകയും ചെയ്തിട്ടുള്ളത്. ഇത്രയായിട്ടും വൈറസിന്റെ വ്യാപനം വര്‍ധിക്കുകയല്ലാതെ ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന്...

പിടിമുറുക്കി കൊവിഡ്, ലോകത്ത് രോഗബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്, അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയോടടുക്കുന്നു. മരണസംഖ്യ 4.95ലക്ഷം പിന്നിട്ടു. 52 ലക്ഷത്തോളം പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ രോഗ ബാധിതരും മരണവും റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. 25 ലക്ഷത്തിലധികം പേർക്കാണ് യു.എസിൽ കൊവിഡ് സ്ഥിരീകരിച്ചത്.1,26,839 പേർ മരിക്കുകയും ചെയ്തു. അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മെയ് അവസാനത്തോടെ രോഗവ്യാപനം...

കൊവിഡ് അതിജീവനത്തിലേക്ക് യുഎഇ; രോഗികളുടെ എണ്ണം രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

അബുദാബി: യു.എ.ഇയിലെ കൊവിഡ് രോഗികളുടെ എണ്ണം മേയ് രണ്ടിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തി. നിലവില്‍ രാജ്യത്ത് 11,090 രോഗികളാണുള്ളത്. കഴിഞ്ഞ 16 ദിവസങ്ങളില്‍ തുടര്‍ച്ചയായി പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ രോഗമുക്തരുടെ എണ്ണമാണ് രാജ്യത്ത് കുടുതല്‍. ഇന്നലെ 430 പേരിലാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 760 പേര്‍ രോഗമുക്തരായി സുഖം...

എല്ലാ യാത്രാനിയന്ത്രണങ്ങളും നീക്കി യുഎഇ

ദുബായ് (www.mediavisionnews.in) : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണങ്ങള്‍ ഒഴിവാക്കി യുഎഇ.  മൂന്ന് മാസം നീണ്ടുനിന്ന ദേശീയ അണുനശീകരണ പരിപാടിയുടെ ഭാഗമായാണ് യുഎഇയിലുടനീളം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. അണുനശീകരണം പൂര്‍ത്തിയായതോടെ രാത്രിയിലടക്കമുള്ള എല്ലാ യാത്രാ നിയന്ത്രണങ്ങളും നീക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാജ്യത്തുടനീളം ഏത് പ്രായക്കാര്‍ക്കും ഇനി ഏത് സമയത്തും യാത്രചെയ്യാം. പ്രായമായവര്‍ക്കും...

യു.എ.ഇയില്‍ തൊഴിലാളികള്‍ക്ക് അടുത്തവര്‍ഷം 60 ദിവസം അവധി

ദുബായ്(www.mediavisionnews.in): കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ പോകാനാവാതെ ജോലി ചെയ്യേണ്ടിവന്നവര്‍ക്ക് ആനുകൂല്യവുമായി യു.എ.ഇ. അടുത്തവര്‍ഷം സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് 60 ദിവസം അവധിയെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ മാനവ വിഭവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയമാണ് തൊഴിലാളികള്‍ക്ക് വാര്‍ഷിക അവധി നഷ്ടമാകില്ലെന്ന കാര്യം വ്യക്തമാക്കിയത്. ഇത്തവണത്തെയടക്കം അടുത്തവര്‍ഷം 60 ദിവസം വരെ അവധിയെടുക്കാനാകും. യു.എ.ഇ ഫെഡറല്‍ തൊഴില്‍ നിയമപ്രകാരം ഒരാള്‍ക്ക് ഒരു...

ഏഴ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്കു കൂടി കോവിഡ്

ഇംഗ്ലണ്ട് പര്യേടനത്തിനുള്ള ടീമിലുണ്ടായിരുന്ന മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ് എന്നിവര്‍ ഉള്‍പ്പടെ ഏഴ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പി.സി.ബി നടത്തിയ പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ച പാക് താരങ്ങളുടെ എണ്ണം പത്തായി. കാഷിഫ് ഭാട്ടി, മുഹമ്മദ് ഹസ്‌നെയ്ന്‍, ഫഖര്‍ സമന്‍, മുഹമ്മദ് റിസ്വാന്‍, ഇമ്രാന്‍ ഖാന്‍, ഹഫീസ്, റിയാസ് എന്നിവര്‍ക്കാണ് ഇന്ന് കോവിഡ്...

മുന്‍കരുതലില്ലാതെ ടെന്നീസ് മത്സരം സംഘടിപ്പിച്ചു; പിന്നാലെ ദോക്യോവിച്ചിന് കൊവിഡ്

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദോക്യോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക പ്രസ്താവനയിലൂടെ ദോക്യോവിച്ച് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബെല്‍ഗ്രേഡില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ സെര്‍ബിയയലും ക്രൊയോഷ്യയിലും നടന്ന പ്രദര്‍ശന മത്സരങ്ങള്‍ക്ക് ദോക്യോവിച്ച് ആയിരുന്നു സംഘാടനം നടത്തിയത്. ഈ മത്സരത്തില്‍ പങ്കെടുത്തതിനു ശേഷം...

ദുബായില്‍ താമസ വിസക്കാര്‍ക്കായി പുതിയ രജിസ്ട്രേഷന്‍ സംവിധാനം

ദുബായ്(www.mediavisionnews.in): ദുബായിലേക്ക് തിരികെ വരാനാഗ്രഹിക്കുന്ന താമസവിസക്കാര്‍ക്കായി പുതിയ  രജിസ്ട്രേഷന്‍ സംവിധാനമൊരുക്കി. smart.gdrfad.gov.ae എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ ഉടനടി സന്ദേശം കിട്ടും. ഇതിന് ശേഷമേ ടിക്കറ്റെടുക്കാന്‍ പാടുള്ളു. വിമാന ടിക്കറ്റിന് gdrfa അപേക്ഷാ നമ്പര്‍ ആവശ്യമാണ്. യാത്രാ സമയത്ത് അനുമതി കിട്ടിയ ഇമെയിലിന്റെ പകര്‍പ്പ് കൈയില്‍ കരുതണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്...

ഹജ്ജ് കര്‍മ്മത്തിന് നിയന്ത്രണം; ഇത്തവണ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുമതിയില്ല, അവസരം സൗദിയിലുള്ളവര്‍ക്ക് മാത്രം

റിയാദ്: (www.mediavisionnews.in) ഇത്തവണ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കോവിഡ് 19 വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണത്തെ ഹജ്ജ് കര്‍മം സൗദി അറേബ്യയിലുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി. സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഹജ്ജ് കര്‍മ്മത്തിനു അനുവാദമുണ്ടാകും. ഇവരെ ആഭ്യന്തര തീര്‍ഥാടകരായാണ് പരിഗണിക്കുക....
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img