World

യുഎഇയില്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു.  സ്വകാര്യ മേഖലയിലെ ജീവനക്കാരും ഓഗസ്റ്റ് മൂന്നിന് തിരികെ ജോലിയില്‍ പ്രവേശിക്കണം. പൊതു, സ്വകാര്യ മേഖലകള്‍ക്ക് ഒരേ അവധി ദിവസങ്ങളായിരിക്കുമെന്ന് യുഓഎഇ മന്ത്രിസഭ...

സ്വർണക്കടത്ത് കേസ്: മൂന്നാം പ്രതി ഫൈസൽ ഫരീദ് ദുബായില്‍ കസ്റ്റഡിയിൽ

ദുബായ്∙ നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ് (36) ദുബായ് പൊലീസിന്റെ കസ്റ്റഡിയിൽ. ഫൈസലിനെ വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് കരുതുന്നത്. വ്യാജ രേഖകളുടെ നിർമാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്. ഫൈസലിന്റെ പാസ്പോർട്ട് തടഞ്ഞുവച്ച...

യുഎഇയില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ നടപടി; കുറഞ്ഞത് ഒരു വര്‍ഷം തടവുശിക്ഷ

അബുദാബി: വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും വ്യാജസന്ദേശങ്ങളും പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍. നിയമലംഘനത്തിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കും.  കുറ്റക്യത്യത്തിന്റെ തീവ്രത അനുസരിച്ച് മറ്റ് നടപടിക്രമങ്ങള്‍ ഉണ്ടാകും. കൊവിഡ് മഹാമാരിയുടെ കാലത്ത് സോഷ്യല്‍ മീഡിയ വഴി നിരവധി വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് ആളുകളില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും സീനിയര്‍ പ്രോസിക്യൂട്ടര്‍ ഡോ ഖാലിദ് അല്‍ ജുനൈബി...

പതിറ്റാണ്ടുകളിലെ അപൂര്‍വ കാഴ്ച: ഹജ്ജടുത്തിട്ടും ആളില്ലാതെ മക്കാ നഗരം

സൗദി: (www.mediavisionnews.in) ഹജ്ജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശാന്തമാണ് മക്കാ നഗരം. ഈ സമയം തീര്‍ഥാടകരാല്‍ നിറഞ്ഞു കവിയുന്ന മക്കാ നഗരത്തിലും ഹറം പരിസരത്തിലും തീര്‍ഥാടകരുടെ ബഹളമില്ല. കോവി‍ഡ് സാഹചര്യത്തില്‍ തീര്‍ഥാടകരെ സ്വീകരിക്കാറുള്ള ഇടങ്ങളും കച്ചവട കേന്ദ്രങ്ങളും നിശ്ചലമാണ്. ആളില്ലാത്ത ഹറം പള്ളിയും മക്കാ നഗരിയും ഹജ്ജ് കാലത്ത് ഇവ്വിധം പുതിയ തലമുറ കാണുന്നത് ഇതാദ്യമാണ്....

24 മണിക്കൂറിനിടെ അമേരിക്കയില്‍ 70,000 കോവിഡ് ബാധിതര്‍; ലോകത്ത് കോവിഡ് രോഗികൾ 1.39 കോടി

ലോകത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. നിലവില്‍ 1.39 കോടി ജനങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ ആറു ലക്ഷത്തിലേക്ക് അടുക്കുകയാണ്.  ഇതുവരെ 5,92,677 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ലോകത്ത് ഏറ്റുവമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 36 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 35,60,364 പേര്‍ക്കാണ് ഇതുവരെ...

സൗദിക്ക് ആശ്വാസം; കോവിഡ് ചികിത്സയില്‍ ഇനി 55,000 പേര്‍ മാത്രം

സൗദിയില്‍ ഇനി കോവിഡ് ചികിത്സയിലുള്ളത് 55,000 പേര്‍ മാത്രം. ഇന്നും 5000 ലധികം പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 2671 പേര്‍ക്ക് മാത്രമാണ്. മലയാളികളുള്‍പ്പെടെ 42 പേര്‍ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളുടെ തുടര്‍ച്ചയായി ഇന്നും സൗദിയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ് തന്നെയാണ് രേഖപ്പെടുത്തിയത്. 59,000...

ഈ നൂറ്റാണ്ടോടു കൂടി ലോകത്തെ ജനസംഖ്യ കുറയും, ഏഷ്യയിലും പശ്ചിമേഷ്യയിലും യൂറോപ്പിലും കാര്യങ്ങള്‍ അടിമുടി മാറും

ആഗോള ജനസംഖ്യയില്‍ ഈ നൂറ്റാണ്ടോടുകൂടി അടിമുടി മാറ്റങ്ങള്‍ വരുമെന്ന് പഠനം. 2100 കൂടി ലോകത്തെ ജനസംഖ്യ വലിയ രീതിയില്‍ കുറയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷനിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തു വിട്ടിരിക്കുന്നത്. ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതും ദമ്പതികള്‍ ഗര്‍ഭ നിരോധന...

ഖത്തര്‍ ലോകകപ്പ് മത്സരക്രമമായി; ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാല് മത്സരങ്ങള്‍

ദോഹ: (www.mediavisionnews.in) 2022 -ലെ ഖത്തര്‍ ലോകകപ്പിന്റെ കിക്ക് ഓഫ് അല്‍ഖോറിലെ അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍. ലോകകപ്പിന്റെ അന്തിമ മത്സരക്രമം ഫിഫയും ഖത്തര്‍ സുപ്രീംകമ്മിറ്റിയും ചേര്‍ന്ന് പ്രഖ്യാപിച്ചു. നവംബര്‍ 21-നാണ് ആദ്യ മത്സരം. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ 60,000 കാണികളെയാണ് ഉള്‍ക്കൊള്ളിക്കാനാവുക.  ഫൈനല്‍ 80,000 സീറ്റുകളുള്ള ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 18-ന് നടക്കും. ഉദ്ഘാടന...

വ്യത്യസ്‍തമായ രൂപം കൊണ്ട് തരംഗമായി, വൈറലായ ആ മത്സ്യം ഇതാണ്…

‘ട്രിഗർ ഫിഷ്’ എന്ന് പേരുള്ള ഒരു മൽസ്യം അതിന്റെ വിചിത്രമായ രൂപം കാരണം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു. മലേഷ്യയിൽ നിന്നുള്ള ഒരു ട്വിറ്റർ ഉപയോക്താവ് അടുത്തിടെ ഒരു വിചിത്രരൂപമുള്ള മത്സ്യത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമം വഴി പങ്ക് വെക്കുകയുണ്ടായി. ഈ മത്സ്യത്തെ മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്‍തമാക്കുന്നത് അതിന്റെ ചുണ്ടുകളും പല്ലുകളും ഒരു മനുഷ്യന്‍റേത് പോലെയാണ്...

അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നവരുടെ പേരുകള്‍ പ്രഖ്യാപിച്ചു

അബുദാബി: അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സൗജന്യമായി പങ്കെടുക്കാന്‍ അവസരം ലഭിച്ച ഭാഗ്യവാന്‍മാരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. അബുദാബി ബിഗ് ടിക്കറ്റ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച 'ഗിവ് ബാക്ക്' കാമ്പയിനിലൂടെ 12 പേര്‍ക്കാണ് രണ്ട് ടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കുന്നത്. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ വിവിധ നറുക്കെടുപ്പുകളിലേക്ക് ടിക്കറ്റുകളെടുത്തവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ബിഗ്...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img