ദോഹ: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുടെ ഖത്തറിലേക്കുള്ള മടങ്ങി വരവിനായി എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു തുടങ്ങി. ആഭ്യന്തര മന്ത്രാലയം എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് അനുവദിച്ചാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഇന്ന് മുതല്‍ മടങ്ങിയെത്താം.
പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസ്...
അബുദാബി: ചരിത്രത്തിലാദ്യമായി രണ്ട് ഭാഗ്യവാന്‍മാര്‍ക്ക് സ്വപ്‌നവിജയം സ്വന്തമാക്കാന്‍ അവസരമൊരുക്കി അബുദാബി ബിഗ് ടിക്കറ്റ്. അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്‍റെ 219-ാമത് നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹത്തിന് പുറമെ രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 10 ലക്ഷം ദിര്‍ഹവും സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നത്. ഇതിന് പുറമെ മറ്റ് എട്ട് സമ്മാനങ്ങളും ആഢംബര വാഹനങ്ങളായ ജീപ്പ് ഗ്രാന്റ് ചെറോക്കി, ബിഎംഡബ്ല്യു 420ഐ...
മക്ക: കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന അപൂര്‍വ്വതകള്‍ നിറഞ്ഞ ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ ചരിത്രത്തിന്റെ ഭാഗമായി രണ്ടു മലയാളികളും. മലപ്പുറം മഞ്ചേരി മേലാക്കം സ്വദേശി മുസ്ലിയാരകത്ത് അബ്ദുല്‍ ഹസീബും കോഴിക്കോട് കുറ്റ്യാടി സ്വദേശി ഹർഷദുമാണ് ഹജ്ജിന് അനുമതി ലഭിച്ച സംഘത്തിലുള്‍പ്പെട്ട മലയാളികൾ. അവസാന നിമിഷമാണ് ഹസീബിന് തെരഞ്ഞെടുക്കപ്പെട്ട ഹജ്ജ് സംഘത്തില്‍ ഇടം ലഭിച്ചത്.
12 വര്‍ഷമായി സഊദിയില്‍...
ജനീവ: കോവിഡ്-19 വൈറസ് വായുവിലൂടെ പകരുമോ? സാധ്യത ഉണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പ്രത്യേക സാഹചര്യങ്ങളില്‍ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത ലോകാരോഗ്യസംഘടന മുന്നോട്ടുവെയ്ക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുമായി അടുത്തിടപഴകുന്ന ഡോക്ടര്‍മാര്‍, നേഴ്‌സ് തുടങ്ങിയവര്‍ക്കാണ് വായുവിലൂടെ രോഗബാധ ഉണ്ടാവാനുള്ള കൂടിയ സാധ്യത എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനു പുറമേ ആളുകള്‍ അടുത്ത് സമ്പര്‍ക്കത്തില്‍ വരുന്ന റെസ്റ്റോറന്റുകള്‍,...
കുവൈത്തില്‍ ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങള്‍ക്ക് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി. യാത്ര വിലക്കിന് കാരണമെന്തെന്ന് ഇന്ത്യന്‍ എംബസിയോ കുവൈറ്റ് അധികൃതരോ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഇറാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, എന്നീ ഏഴ് രാജ്യക്കാര്‍ക്കാണ് യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്കോ ഈ രാജ്യങ്ങളില്‍ നിന്നോ ഉള്ള കുവൈറ്റ് വിമാന സര്‍വീസുകള്‍ ആണ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.
അതേ...
റിയാദ്: ദൈവീക വിളിക്കുത്തരം നൽകി “തൽബിയതിന്റെ” മന്ത്രവുമായി സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഹാജിമാർ ഇന്ന് മിനായിൽ ഒത്തു ചേരും. ഇതോടെ ഈ വർഷത്തെ മഹത്തായ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമാകും. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം നാളെയാണ്. തൽബിയത്ത് മന്ത്രങ്ങളാൽ നിറഞ്ഞൊഴുകി മിനയിലേക്കുള്ള പ്രയാണം ഇന്ന് വൈകുന്നേരം വരെ തുടരും. ഇന്ന് ഹാജിമാർക്ക് പ്രത്യേക...
ന്യൂയോർക്ക്: ലോകത്ത്വെച്ച് തന്നെ കൊവിഡ് രോഗം ഏറ്റവും വേഗത്തിൽ പടരുന്നത് ഇന്ത്യയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. കഴിഞ്ഞ ആഴ്ച കൊവിഡ് കേസുകൾ 20% വർധിച്ച് 1.4 ദശലക്ഷത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോർട്ട്. ബ്ലൂംബെർഗിന്റെ കൊറോണ വൈറസ് ട്രാക്കറിലാണ് ഈ വിവരമുള്ളതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.പുതിയ കേസുകളിലെ വളർച്ച...
ബ്രിട്ടണിലെ ഹോർഷാം പൊലീസ് ഡിപ്പാർട്ട്മെൻ്റിലേക്ക് ഒരു അറിയിപ്പ് വന്നു. വെസ്റ്റ് സസക്സിലെ ഒരു പാർക്കിൽ വന്യജീവിയെ കാണുന്നുണ്ട് എന്നായിരുന്നു അറിയിപ്പ്. മാർജാര കുടുംബത്തിൽ പെട്ട മാംസഭുക്കിനെ കണ്ടെത്തിയെന്ന അറിയിപ്പിലെ തുടർന്ന് സർവസന്നാഹങ്ങളുമായി പൊലീസ് സ്ഥലത്ത് കുതിച്ചെർത്തി. ഒറ്റനോട്ടത്തിൽ, ഒരു കരിമ്പുലി പാർക്കിലെ ബെഞ്ചിൽ പിടിച്ച് നിൽക്കുന്ന കാഴ്ചയിലേക്കാണ് അവർ എത്തുന്നത്. എന്നാൽ, കൂടുതൽ പരിശോധിച്ചപ്പോഴല്ലേ...
സിയോൾ : അതിർത്തിയിലെ പട്ടണങ്ങളിൽ ഒന്നിലെ ഒരാൾക്ക് കൊവിഡ് രോഗബാധയുള്ളതായി സംശയിച്ചുകൊണ്ടുള്ള വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രസ്തുത പട്ടണത്തിൽ അടിയന്തരാവസ്ഥയും ലോക്ക് ഡൗണും പ്രഖ്യാപിച്ചിരിക്കയാണ് കിം ജോങ് ഉൻ. ഈ കേസ് സ്ഥിരീകരിക്കപ്പെട്ടാൽ ഇത് ഉത്തര കൊറിയ ഔദ്യോഗികമായി സ്ഥിരീകരണം നൽകുന്ന ആദ്യ കൊവിഡ് പോസിറ്റീവ് കേസാകും ഇത്.
വിവരമറിഞ്ഞ പാടേ, കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു...
റിയാദ് (www.mediavisionnews.in) : സൗദിയിൽ കാണാതായ സ്വദേശിയുടെ മൃതദേഹം മൂന്ന് ദിവസങ്ങൾക്ക് ശേഷം മരുഭൂമിയിൽ കണ്ടെത്തി. റിയാദ് വാദി അൽ ദവാസിർ നിന്നും കഴിഞ്ഞ വ്യാഴാഴ്ച കാണാതായ ദുവൈഹി ഹമൂദ് അൽ അജാലിൻ എന്ന നാൽപ്പതുകാരന്‍റെ മൃതദേഹം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ടെത്തിയത്. നിസ്കാരത്തിനിടയില്‍ മുട്ടു കുത്തി തലകുമ്പിട്ട (സുജൂദ്)നിലയിലായിരുന്നു മൃതദേഹം എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട്...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...