World

260 ടി-ഷര്‍ട്ടുകള്‍ ധരിച്ച് ടെഡ് കരസ്ഥമാക്കിയത് ഗിന്നസ് ലോക റെക്കോഡ്– വിഡിയോ

ഒന്ന്, രണ്ട്, മൂന്ന്...ഒന്നിന് മീതെ ഒന്നായി ടെഡ് ഹേസ്റ്റിങ്‌സ് ധരിച്ചത് 260 ടി-ഷര്‍ട്ടുകള്‍. ഒന്നു പോലും ഊരി മാറ്റാതെ വിവിധ സൈസിലുള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ച് ടെഡ് കയറിക്കൂടിയത് ഗിന്നസ് ലോക റെക്കോഡിലേക്കാണ്.  2019 ലാണ് ഏറ്റവും കൂടുതല്‍ എണ്ണം ടി-ഷര്‍ട്ട് ഒറ്റയവസരത്തില്‍ ധരിച്ച വ്യക്തിയെന്ന റെക്കോഡ് ടെഡ് നേടിയത്. ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് ടെഡിന്റെ റെക്കോഡ്...

‘പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികള്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം’: ലോകാരോഗ്യ സംഘടന

ജനീവ : കൊവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കുട്ടികളും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന. രോഗവാഹകരാകാന്‍ സാധ്യതയുള്ളതിനാലാണ് ഈ നിര്‍ദ്ദേശം. 12 വയസ്സിനും അതിന് മുകളിലുമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ലോകാരോഗ്യസംഘടനയുടെ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്ക് രോഗം ബാധിക്കുന്നതുപോലെ തന്നെ കുട്ടികള്‍ക്കും രോഗ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുട്ടികളും സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്...

മാധ്യമ വാര്‍ത്തകളൊക്കെ തെറ്റ്; ദാവൂദ് ഇവിടെയില്ല; ഒറ്റദിവസം കൊണ്ട് വാദം തിരുത്തി പാകിസ്താന്‍

കറാച്ചി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന വാദം തെറ്റാണെന്ന് പാകിസ്താന്‍. ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി  പറഞ്ഞിരിക്കുന്നത്. പാകിസ്താനില്‍ ദാവൂദ് ഇബ്രാഹീം ഉണ്ടെന്ന് തരത്തില്‍ പ്രചരിക്കുന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പാകിസ്താന്‍ പറഞ്ഞു. എന്നാല്‍ നേരത്തെ ദാവൂദ് രാജ്യത്ത് ഉണ്ടെന്ന് പാകിസ്താന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എന്നാല്‍, ഇപ്പോള്‍ പാകിസ്താന്‍ വാദങ്ങളൊക്കെ...

കൊവിഡ്സുരക്ഷാ മുന്‍കരുതലുകളോടെ അശൂറ ആചരണത്തിന് അനുമതി നല്‍കി സൗദിയും കുവൈറ്റും ഒമാനും

ഷിയ വിഭാഗത്തിന്റെ അശൂറ ആചരണത്തിന് അനുമതി നല്‍കിയ സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങള്‍. കൊവിഡ് സുരക്ഷാ മുന്‍കരുതലുകളുടോടെ അശൂറ ആചരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അതേ സമയം പള്ളികളിലും ഹുസൈനിയത്തിലും അശൂറ ആചരിക്കാന്‍ ബഹ്‌റിന്‍ അനുമതി നല്‍കിയിട്ടില്ല. ചെറിയ രീതിയില്‍ അശൂറ ആചരിക്കാനും ഇത് ടിവിയിലൂടെ തത്സമയം സംപ്രേഷണം ചെയ്യാനുമാണ് ബഹ്‌റിന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആഗസ്റ്റ്...

അസാധാരണ മാറ്റം; കൊറോണയുടെ ശക്തി കുറയുന്നോ? പ്രതീക്ഷയെന്ന് ഗവേഷകർ

‘കൊറോണവൈറസിനുണ്ടാകുന്ന ജനിതക പരിവർത്തനത്തിന്മേലാകണം കൂടുതൽ ശ്രദ്ധ. അതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുകയാണ്. ജനിതക പരിവർത്തനം വൈറസിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുന്നു, വൈറസ് എങ്ങനെ പെരുമാറുന്നു എന്നെല്ലാം അറിയുകയാണു ലക്ഷ്യം...’ ലോകാരോഗ്യസംഘടന എപ്പിഡെമിയോളജി വിദഗ്ധ മരിയ വാൻ കേർഖോവ് കഴി‍ഞ്ഞ ദിവസം വ്യക്തമാക്കിയതാണ് ഇക്കാര്യം. ആർഎൻഎ വൈറസായതിനാൽത്തന്നെ അതിവേഗം ജനിതക പരിവർത്തനത്തിന് (Mutation) വിധേയമാകുന്നതാണ് കൊറോണയുടെ...

ബെയ്റൂട്ട് സ്ഫോടനം: അമ്മയുടെ മേൽ ചില്ലുകൾ തറച്ചുകയറി; മൊബൈൽ വെളിച്ചത്തിൽ പിറന്ന ‘അദ്ഭുത ശിശു’ (വീഡിയോ)

ബെയ്റൂട്ട് ∙ 18 ദിവസം മാത്രം പ്രായമുള്ള ജോർജാണ് ഇപ്പോൾ ലെബനന് അതിജീവനത്തിന്റെ അടയാളം. ബെയ്റൂട്ടിനെ തകർത്തെറിഞ്ഞ ഇരട്ട സ്ഫോടനത്തിന്റെ സമയത്ത്, തകർന്ന ആശുപത്രിമുറിയിൽ മൊബൈൽ ഫോണിന്റെ വെട്ടത്തിൽ ജനിച്ച ഈ കുഞ്ഞിനെ ലോകം പ്രത്യാശയുടെ കിരണമായാണ് കാണുന്നത്. തൂവെള്ളത്തുണിയിൽ പൊതിഞ്ഞ് ശാന്തനായി ഉറങ്ങുന്ന അവന്റെ ചിത്രങ്ങൾ ഇന്നു വൈറലാണ്. സമൂഹമാധ്യമങ്ങളിലടക്കം അവ പ്രതീക്ഷയുടെ...

കൊവിഡ് 19 രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

ജെനീവ: (www.mediavisionnews.in) കൊവിഡ് 19 പകര്‍ച്ച വ്യാധി രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുന്നതായി പ്രതീക്ഷിക്കുന്നെന്ന് ലോകാരോഗ്യസംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ്.  1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ലൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് 19 ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രോഗം പടര്‍ന്ന്...

മരണാസന്നയായ മകളെ ഒറ്റയ്ക്കാക്കി അമ്മ പോയത് പബ്ബിലേക്ക്, തിരികെ വന്നപ്പോൾ കണ്ടത്

"എന്നെ ഒറ്റയ്ക്കാക്കി പോവല്ലേ, മേലാകെ വല്ലാത്ത വേദന തോന്നുന്നു" എന്ന് പതിമൂന്നുകാരിയായ മകൾ റോബിൻ പറഞ്ഞപ്പോൾ അതിനെ അവളുടെ 'അറ്റൻഷൻ സീക്കിങ് ഡിസോർഡർ' എന്ന് തള്ളുകയാണ് അവളുടെ അമ്മ ഷാരോൺ ഗോൾഡ്. സോഫയിൽ ചാരിക്കിടന്നു കൊണ്ട് അമ്മയോട് തന്റെ അടുത്ത് വന്നിരിക്കാൻ റോബിൻ പറഞ്ഞത് വല്ലാത്ത ക്ഷീണത്തോടെയാണ്. മകളുടെ സ്ഥിരം പല്ലവിയായി ആ പറച്ചിലിനെ കണ്ട ഷാരോൺ...

ചായയിൽ വിഷം കലർത്തി വധിക്കാൻ ശ്രമം; റഷ്യൻ പ്രതിപക്ഷ നേതാവിന്റെ ആരോഗ്യനില അതീവ ഗുരുതരം

മോസ്കോ: വിഷബാധയേറ്റ് കുഴഞ്ഞു വീണ റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ ആരോഗ്യനില അതീവ ഗുരുതമായി തുടരുന്നു. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റും. അലക്സി നവാൽനിയുടെ ജീവൻ രക്ഷിക്കാൻ എല്ലാ സഹായവും നൽകുമെന്ന് ജർമ്മൻ ചാൻസിലർ ആംഗല മെർക്കൽ പറഞ്ഞു.  അലക്സി നവാൽനി കോമ അവസ്ഥയിലാണെന്നാണ് സൂചനകൾ. വിമാനത്താവളത്തിൽ വച്ചു അദ്ദേഹത്തിന് വിഷം നൽകിയത് ആരാണെന്നതിൽ...

കൊവിഡ് രോഗ സാധ്യത ഏറ്റവും കൂടുതല്‍ യുവാക്കളില്‍; പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

ജനീവ: (www.mediavisionnews.in) ലോകരാജ്യങ്ങളില്‍ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. 20, 30, 40 വയസ്സുകാര്‍ക്കിടയില്‍ കൊവിഡ് വൈറസ് ഏറ്റവും അധികം വര്‍ധിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. എന്നാല്‍ തങ്ങള്‍ രോഗബാധിതരാണെന്ന് പലപ്പോഴും ഈ വിഭാഗക്കാര്‍ക്ക് മനസ്സിലാകണമെന്നില്ല. കാരണം രോഗ ലക്ഷണങ്ങള്‍ ഇവരില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളു....
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img