ആറായിരത്തോളം കന്നുകാലികളുമായി ചരക്കുകപ്പല്‍ മുങ്ങി. ന്യൂസീലന്‍ഡില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട ജാപ്പനീസ് ചരക്കു കപ്പലാണ് മുങ്ങിയത്. കിഴക്കൻ ചൈനാക്കടലിൽ കൊടുങ്കാറ്റുള്ള കാലാവസ്ഥയിൽ എഞ്ചിൻ തകരാറായിതെ തുടർന്നാണ് അപകടം. 43 ജീവനക്കാരും 6,000 കന്നുകാലികളുമാണ് കപ്പലിലുണ്ടായിരുന്നത്. രക്ഷാ കപ്പലുകളും വിമാനങ്ങളും നീന്തല്‍വിദഗ്ധരെയും ഉപയോഗിച്ച് നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മേസാക് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അതിശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ് ഉണ്ടായിരുന്നത്....
യുഎഇയിൽ നേരിയ ഭൂചലനം. ഫുജൈറ തീരത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 6:08 നാണ് ഭൂചലനമുണ്ടായത്. റിക്ചർ സ്കയിലിൽ 3.4 വ്യാപ്‌തി രേഖപ്പെടുത്തി. പലർക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
റിയാദ്: (www.mediavisionnews.in) വീട് തകർന്നുവീണ് റിയാദില്‍ മലയാളിയും തമിഴ്‍നാട്ടുകാരനും മരിച്ചു. വിവിധ രാജ്യക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ മൊത്ത - ചില്ലറ വ്യാപാര കേന്ദ്രങ്ങളിലൊന്നായ അതീഖയിൽ പച്ചക്കറി മാർക്കറ്റിന് സമീപം ചൊവ്വാഴ്‍ച രാത്രി 11.30ന് ആയിരുന്നു സംഭവം.
പാലക്കാട് എലുമ്പിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മരിച്ചത്. മരിച്ച മറ്റൊരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. തകർന്നുവീണ കെട്ടിട...
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിനായി യുഎഇയിൽ എത്തിയശേഷം അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന. വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് ഐപിഎൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതെന്ന് റെയ്ന വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിങ്സ് ഉടമകളുമായി അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ തള്ളിയ റെയ്ന, ചെന്നൈ...
ദുബായ്: ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മെഴ്‌സിഡസ് എസ് യു വിയുടെ ബോണറ്റിലെ 'കുഞ്ഞതിഥികള്‍' ചിറകുവിടര്‍ത്തി. ആഡംബര വാഹനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡിലെ പ്രാവിന്‍ കുഞ്ഞുങ്ങളാണ് പറന്നുതുടങ്ങിയത്.
കിളിക്കൂട് ശ്രദ്ധയില്‍പ്പെട്ട ദുബായ് കിരീടാവകാശി ദിവസങ്ങളായി ഈ വാഹനം ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുകയായിരുന്നു. മുട്ടകള്‍ വിരിഞ്ഞ വിവരം ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍...
തെരുവില്‍ അലഞ്ഞുനടക്കുന്ന നായയുടെ മേല്‍ കടുവയുടേതിന് സമാനമായ പെയിന്റ്. അജ്ഞാതന്റെ പ്രവര്‍ത്തിയില്‍ മലേഷ്യയില്‍ പ്രതിഷേധം ശക്തമാകുന്നു. നായയുടെ മേല്‍ പെയിന്റടിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മലേഷ്യയിലെ അനിമല്‍ അസോസിയേഷനായ പെര്‍സാത്വാന്‍ ഹായ്വാന്‍ രംഗത്തെത്തി.
സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘടന. മൃഗങ്ങളുടെ ശരീരത്തില്‍ കളര്‍ ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഈ നിറങ്ങള്‍ വിഷമുള്ളതാണെന്നും ഇത് മൃഗങ്ങളെ ബാധിക്കുമെന്നുമാണ്...
പാരിസ്: വിവാദങ്ങളും ആക്രമണങ്ങളും അടങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ഫ്രഞ്ച് ആക്ഷേപഹാസ്യമാസിക ഷാര്‍ലെ ഹെബ്ദോ. ''ഞങ്ങള്‍ ഒന്നും അവസാനിപ്പിച്ചിട്ടില്ല'' മാസികയുടെ ഡയറക്ടര്‍ ലോറെന്റ് സോറിസോ മുഖപ്രസംഗത്തില്‍ കുറിച്ചു. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 2015 ല്‍ ഷാര്‍ലെ എബ്ദോ മാസികയുടെ പാരിസിലെ ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റുകളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.
കാബു...
ശസ്ത്രക്രിയക്കിടെ റഷ്യന്‍ സ്വദേശിയായ സ്ത്രീയുടെ വായിലൂടെ പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെ. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പുറത്തെടുത്ത പാമ്പിന് ജീവനുണ്ടോ എന്നത് ദൃശ്യത്തിൽ നിന്നും വ്യക്തമല്ല.
ഡാജെസ്റ്റനിലെ ലെവാഷി എന്ന മലയോര ഗ്രാമത്തിൽനിന്നുള്ള സ്ത്രീയാണ് ദൃശ്യത്തിലുള്ളത് എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാമ്പുകൾ ഏറെയുള്ള പ്രദേശമായതിനാൽ വീടിനു പുറത്ത് ജനങ്ങൾ കിടന്നുറങ്ങരുതെന്ന് ഗ്രാമത്തിലുള്ളവർക്ക് നിർദ്ദേശമുള്ളതായാണ് റിപ്പോർട്ടുകൾ....
അബുദാബി: ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പ് വീണ്ടുമെത്തുകയാണ്. എന്നാല്‍ ഇത്തവണ 1.2 കോടിയുടെ ഗ്രാന്റ് പ്രൈസിന് പുറമെ മറ്റ് ആറ് ഭാഗ്യവാന്മാര്‍ക്ക് കൂടി സമ്മാനങ്ങള്‍ ലഭിക്കും. ഒരു ലക്ഷം ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയുള്ള ക്യാഷ് പ്രൈസാണ് 1.2 കോടിക്ക് പുറമെ ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്. ഇതോടൊപ്പം ജീപ്പ് ഗ്രാന്റ് ചിറോക്കിയും...
ആകാശത്തേക്ക് പറന്ന കൂറ്റൻ പട്ടത്തിൽ കുരുങ്ങിയ മൂന്നുവയസുകാരിയും പറന്നുയർന്നു. തായ്വാനിൽ നടന്ന ഒരു കൈറ്റ് ഫെസ്റ്റിവലിന് ഇടയിലാണ് നടുക്കുന്ന സംഭവം. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പറന്നുയരാൻ തുടങ്ങിയ പട്ടത്തിന്റെ ചരടിൽ കുഞ്ഞ് കുരുങ്ങുകയായിരുന്നു. കൂറ്റൻ പട്ടം കുഞ്ഞിനെയും കൊണ്ട് പറന്നു. നിലത്തു നിന്ന് പൊങ്ങിയ കുഞ്ഞുമായി പട്ടം ഉയരത്തിലേക്ക് പറന്നതോടെ ഒപ്പം നിന്നവർ...
ന്യൂഡല്‍ഹി: ഇസ്രായേല്‍ സൈനികര്‍ കൊലപ്പെടുത്തിയ അഞ്ചുവയസുള്ള ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങള്‍ വിവരിക്കുന്ന 'വോയ്‌സ് ഓഫ് ഹിന്ദ് റജബ്' സിനിമക്ക് രാജ്യത്ത് പ്രദര്‍ശനാനുമതി...