World

പരീക്ഷിച്ച ഒരാളുടെ നില ​ഗുരുതരം; കോവിഡ് വാക്സിൻ പരിശീലനം നിർത്തിവെച്ച് ജോൺസൺ ആന്റ് ജോൺസൺ

കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. പരീക്ഷണം നടത്തിയവരില്‍ ഒരാളുടെ ആരോഗ്യ നില മോശമായ സാഹചര്യത്തിലാണ് പരീക്ഷണം അവസാന ഘട്ടത്തിലാണെങ്കിലും ഈ തീരുമാനമെടുക്കാൻ കാരണം ഒക്ടോബര്‍ മാസം ആദ്യമാണ് കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജേണ്‍സണും ഇടം നേടിയത്. അമേരിക്കയില്‍ വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്ന...

പൂച്ചക്കുട്ടിയെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു; ദമ്പതികള്‍ക്ക് കിട്ടിയത് കടുവക്കുട്ടിയെയും, ഒടുവില്‍ കുരുക്ക്

പൂച്ചക്കുട്ടിയെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ദമ്പതികള്‍ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. സാവന്ന ക്യാറ്റ് ഇനത്തില്‍പ്പെട്ട പൂച്ചയെയാണ് ദമ്പതികള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. എന്നാല്‍, ലഭിച്ചത് മൂന്നുമാസം പ്രായമായ കടുവക്കുട്ടിയെയാണ്. വളര്‍ത്തു പൂച്ചകളുടേയും കാട്ടുപൂച്ചകളുടേയും സങ്കരയിനമായ സാവന്ന ക്യാറ്റുകളെ 2018-ലാണ് ഓണ്‍ലൈനിലൂടെ ഇവര്‍ ബുക്ക് ചെയ്തത്. ഓര്‍ഡര്‍ വീട്ടിലെത്തിയതിന് പിന്നാലെ പൂച്ചയുടെ രൂപത്തിലെ മാറ്റം കണ്ട്...

കൊറോണ വൈറസിന്​ മൊബൈലിലും കറൻസിയിലും 28 ദിവസം വരെ നില നിൽക്കാനാകുമെന്ന്​ പഠനം

ലോകത്തെയാകെ ഭീതിയിലാക്കി കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട പഠനങ്ങളും ശാസ്ത്രലോകത്ത് തുടരുന്നു. അതില്‍ ഏറ്റവും പുതിയ പഠനം പറയുന്നത് ഫോണിലും, കറന്‍സിയിലും, സ്‌റ്റെയിന്‍ലസ് സ്റ്റീലിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നാണ്.  ഓസ്ട്രേലിയയുടെ നാഷണല്‍ സയന്‍സ് ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വൈറോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശക്തമായ...

2019ലെ മധുര മാഗിയേക്കാള്‍ മോശമാണ് ഈ വര്‍ഷത്തെ വിഭവങ്ങള്‍; 2020ലെ മോശം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവയാണ്

ന്യൂദല്‍ഹി: ഭക്ഷണപ്രേമികളായ ആളുകള്‍ പോലും നെറ്റിചുളിച്ച ചില വിഭവങ്ങളാണ് 2020 ലെ മോശം ഭക്ഷണങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ചോക്കലേറ്റ് ഫ്രൈഡ് ചിക്കന്‍ മുതല്‍ രസഗുള ബിരിയാണി വരെ അതില്‍ പെടും. ഈ വര്‍ഷത്തെ ഏറ്റവും മോശം ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചില വിഭവങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലെ ചില വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ്...

അമിത ലൈംഗിക പ്രദര്‍ശനം; ഉള്ളിയെ തെറ്റിദ്ധരിച്ച് ഫേസ്ബുക്ക്

കാനഡ: കുറച്ച് ഉള്ളികളുടെ ഫോട്ടോ കണ്ട് ഫേസ്ബുക്ക് കാണിച്ച അബദ്ധമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കനേഡിയന്‍ സീഡ് കമ്പനിയായ ഇ.ഡബ്ല്യു ഗേസ് നല്‍കിയ ഒരു പരസ്യത്തിലെ ഫോട്ടോയാണ് വിവാദത്തിനു കാരണമായത്. ഉള്ളികളുടെ വിത്തുകളുടെ ഈ പരസ്യം പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ഫേസ്ബുക്ക് വിലക്കി. അമിതമായ ലൈംഗികത കാണിക്കുന്നു എന്നാണ് വിലക്കുന്നതിന് കാരണമായി ഫേസ്ബുക്ക് നല്‍കിയ...

സൗദി അറേബ്യയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരണപ്പെട്ടു. പുതിയ രാജ്യാന്തര പാതയില്‍ മസ്ഹറക്ക് സമീപത്തുവെച്ചായിരുന്നു അപകടം.  റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയും ഇവരുടെ മാതാപിതാക്കളുമാണ് മരിച്ചത്. ഒരു ബാലിക മാത്രമാണ് അപകടത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപെട്ടത്. പൊലീസ് പട്രോള്‍...

യുഎഇയില്‍ തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിച്ചു തുടങ്ങുന്നു

അബുദാബി: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിച്ച് തുടങ്ങാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുമെന്നാണ് തിങ്കളാഴ്‍ച ഫെഡറല്‍ അതിരോറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമെ സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും...

കൊവിഡ് 19; ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകരാജ്യങ്ങളെ ആകെയും പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടായിരുന്നു കൊറോണ വൈറസ് എന്ന രോഗകാരിയുടെ വരവ്. വിവിധ രാജ്യങ്ങളിലായി മൂന്നരക്കോടിയിലധികം ആളുകളെ കൊവിഡ് 19 ബാധിച്ചതായാണ് കണക്കുകള്‍. ഇതില്‍ പത്ത് ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.  ഇപ്പോഴും ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന.  പലയിടങ്ങളിലും ഇനിയും കൂടുതല്‍ മോശമായ...

‘സോഷ്യൽ മീഡിയക്ക് അടിമയല്ലാത്ത വധുവിനെ ആവശ്യമുണ്ട്’; വിവാഹ പരസ്യം ചർച്ചയാകുന്നു; സ്വര്‍ഗത്തില്‍ കിട്ടുമെന്ന് ട്വിറ്റര്‍ലോകം

പത്രങ്ങളില്‍ സാധാരണയായി കാണുന്ന വിവാഹപരസ്യങ്ങള്‍ക്ക് ഒരേ രീതിയാണ്. അപൂര്‍വമായി മാത്രമാണ് വ്യത്യസ്തമായ പരസ്യങ്ങള്‍ ഉണ്ടാവുകയെന്ന് സ്ഥിരമായി പരസ്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്കറിയാം. അത്തരത്തില്‍ വ്യത്യസ്തമായ വിവാഹപരസ്യമാണ് രണ്ടു ദിവസമായി ട്വിറ്ററില്‍ ഉപയോക്താക്കളെ രസിപ്പിക്കുന്നത്. സാമൂഹികമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഉപയോക്താക്കള്‍ ഏറ്റെടുക്കാതെ തരമില്ലല്ലോ.  ഐഎഎസ് ഉദ്യോഗസ്ഥനായ നിതിന്‍ സംഗ്വാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബംഗാള്‍ സ്വദേശിയായ യുവാവിന്റെ വിവാഹപരസ്യത്തിന്റെ ഒരു...

ഏഴ് മാസങ്ങള്‍ക്കൊടുവില്‍ ഉംറ കര്‍മ്മം പുനരാരംഭിച്ചു

മക്ക: കൊവിഡ് പ്രതിസന്ധിക്കിടെ നിര്‍ത്തിവെച്ച ഉംറ കര്‍മ്മം ഏഴ് മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് ഞായറാഴ്ച പുലര്‍ച്ചെ കര്‍മ്മങ്ങള്‍ ആരംഭിച്ചത്. മാര്‍ച്ച് നാലിനായിരുന്നു കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ കര്‍മ്മം നിര്‍ത്തി വെച്ചിരുന്നത്. നിലവില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ഉംറ കര്‍മ്മത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഒരു സംഘത്തില്‍...
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img