World

കോഴിപ്പോര് തടയാനെത്തിയ പോലീസുകാരന്‍ പോരുകോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

മനില: അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ പോരുകോഴിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫിലിപ്പീൻസിലെ വടക്കൻ സമാർ പ്രവിശ്യയിലെ പോലീസ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ക്രിസ്റ്റ്യൻ ബോലോക്ക് ആണ് മരിച്ചത്. പോരുകോഴിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അതിന്റെ കാലിൽ ഘടിപ്പിച്ചിരുന്ന മൂർച്ചയേറിയെ ബ്ലേഡ് കൊണ്ടാണ് ബോലോക്കിന് പരിക്കേറ്റത്. തുടർന്ന് രക്തംവാർന്ന് മരണം സംഭവിക്കുകയായിരുന്നു. രക്തക്കുഴൽ മുറിഞ്ഞനിലയിൽ ബോലോക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും...

സ്വര്‍ണ വ്യാപാരിയുടെ കൊലപാതകം; ഖത്തറില്‍ നാല് മലയാളികള്‍ക്ക് വധശിക്ഷ

ദോഹ: ഖത്തറില്‍ യമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ നാല് മലയാളികള്‍ക്ക് വധശിക്ഷ. ഇവരടക്കം 27 പ്രതികളുണ്ടായിരുന്ന കേസിലാണ് ഖത്തര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. കേസിലെ പ്രതികളെല്ലാവരും മലയാളികളാണ്. ഇവരില്‍ പ്രധാന പ്രതികളായ മൂന്ന് പേര്‍ പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപെടുകയായിരുന്നു. കേസിലെ ഒന്നാം പ്രതി അബ്ഷീര്‍, രണ്ടാം പ്രതി ഉനൈസ്, മൂന്നാം പ്രതി റഷീദ്...

പ്രവാസികള്‍ക്ക് പാസ്‍പോര്‍ട്ടില്‍ വിദേശത്തെ വിലാസം ചേര്‍ക്കാം

ദുബൈ: യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി അവരുടെ വിദേശത്തെ വിലാസം പാര്‍പോര്‍ട്ടില്‍ ചേര്‍ക്കാം. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി ദുബൈ ഇന്ത്യന്‍ കോണ്‍ലേറ്റിലെ പാസ്‍പോര്‍ട്ട് ആന്റ് അറ്റസ്റ്റേഷന്‍ കോണ്‍സുല്‍ സിദ്ധാര്‍ത്ഥ കുമാര്‍ അറിയിച്ചു. ഇന്ത്യയില്‍ സ്ഥിരമായ മേല്‍വിലാസമില്ലാതെ വര്‍ഷങ്ങളായി യുഎഇയില്‍ താമസിക്കുന്നവര്‍ക്കടക്കം ഇത് പ്രയോജനപ്പെടും. ഇപ്പോള്‍ കൈവശമുള്ള പാസ്‍പോര്‍ട്ടുകളില്‍ വിലാസം തിരുത്താനാവില്ല. യുഎഇയിലെ മേല്‍വിലാസം ചേര്‍ക്കണമെങ്കില്‍...

ആടുജീവിതം ഇനിയുണ്ടാകരുത്; തൊഴിൽ തട്ടിപ്പ് തടയാൻ സൗദിയിൽ തൊഴിലുടമ നേരിട്ട് വീട്ടുജോലിക്കാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തണം

ജിദ്ദ: തൊഴിൽ തട്ടിപ്പും ആളുകളെ കടത്തിക്കൊണ്ടുപോകുന്നതും വഴി തൊഴിലാളികൾ പറ്റിക്കപ്പെടാതിരിക്കാൻ പുതിയ നടപടിയുമായി സൗദി അറേബ്യ. സൗദിയിലെത്തുന്ന വീട്ടുജോലിക്കാരെ തൊഴിലുടമ അഥവാ റിക്രൂട്ടിങ് കമ്പനി ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്വീകരിക്കണമെന്ന സംവിധാനത്തിനു തുടക്കമായി. ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഇത്തരത്തിൽ തൊഴിലാളിയെ തൊഴിലുടമ നേരിട്ട് സ്വീകരിക്കുന്ന രീതിക്ക് തുടക്കമായത്. യാത്രാ നടപടികൾ പൂർത്തിയാക്കി ഇവരെ...

ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇനി മൂന്ന് ദിവസം കൂടി; വിജയിയെ കാത്തിരിക്കുന്നത് 30 കോടി

അബുദാബി: മലയാളികളടക്കം ലോകമെമ്പാടുമുള്ള നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി മാത്രം. അബുദാബി ബിഗ് ടിക്കറ്റ് 221 സീരിസിലേക്കുള്ള  ടിക്കറ്റുകള്‍ ഒക്ടോബര്‍ 31 വരെയായിരിക്കും ലഭ്യമാവുക. ഇത്തവണ ഫന്റാസ്റ്റിക് 15 നറുക്കെടുപ്പില്‍ ഒന്നര കോടി ദിര്‍ഹമാണ് (30 കോടിയിലധികം ഇന്ത്യന്‍ രൂപ) മെഗാ സമ്മാനമായി വിജയിയെ കാത്തിരിക്കുന്നത്. ഒപ്പം...

വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ദോഹ: ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍. ഒക്ടോബര്‍ രണ്ടിനാണ് പിറന്ന ഉടനെ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. മെഡിക്കല്‍ സംഘത്തിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കുഞ്ഞിന് ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കി. കുഞ്ഞ് സുരക്ഷിതമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനായിട്ടില്ല. മാതാവിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച വൈദ്യസംഘം...

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇഖാമയും റീഎൻട്രി വിസയും നാട്ടിലിരുന്ന് ഓൺലൈനായി പുതുക്കാം

റിയാദ്: സൗദി തൊഴിൽ വിസയുള്ള, വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് സൗദി ജവാസത്തിന്റെ (പാസ്പോർട്ട് വിഭാഗം) അബ്ഷീർ ഓൺലൈൻ പോർട്ടൽ വഴി ഇഖാമ പുതുക്കാനും റീ എൻട്രിയുടെ കാലാവധി നീട്ടാനും സാധിക്കും. ജവാസത്ത് സാങ്കേതിക വിഭാഗം ഉപ മേധാവി ജനറൽ ഖാലിദ് അൽസൈഹാൻ അറിയിച്ചതാണ് ഇക്കാര്യം. അബ്ഷിർ പോർട്ടലിൽ പുതുതായി ഉൾപ്പെടുത്തിയ 12 സർവിസുകളിൽ...

സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് മലയാളികളടക്കം 356 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങി

റിയാദ്: വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിയിലായി സൗദി നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യാക്കാരില്‍ 356 പേര്‍ കൂടി തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങി. രാവിലെ 10ന് റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലേക്കാണ് ഇവര്‍ പുറപ്പെട്ടത്. റിയാദ് ഇസ്‌കാനിലെ തര്‍ഹീലില്‍ നിന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാര്‍,...

ഒരാള്‍ക്ക് കൊവിഡ്; പരിശോധന നടത്തുന്നത് 47 ലക്ഷം പേരില്‍; കൊവിഡിനെ ഇനി അടുപ്പിക്കില്ലെന്നുറപ്പിച്ച് ചൈന

ബീജിങ്: കൊവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരു പടി പോലും പിന്നോട്ട് പോവാതെ ചൈന. രാജ്യത്തെ സിന്‍ജിയാങ് പ്രവിശ്യയിലെ ഒരു നഗരത്തില്‍ 47 ലക്ഷം പേരിലാണ് കൊവിഡ് പരിശോധന നടത്താന്‍ പോവുന്നത്. നിലവില്‍ 28 ലക്ഷം പേരില്‍ കൊവിഡ് പരിശോധന നടത്തിക്കഴിഞ്ഞു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ബാക്കിയുള്ള 19 ലക്ഷം പേര്‍ക്ക് പരിശോധന നടത്തുമെന്നാണ്...

ചൈനയില്‍ പാറ്റ പൊരിച്ചതിന് ആവശ്യക്കാരേറുന്നു? കൂണുപോലെ പൊട്ടിമുളച്ച് പാറ്റഫാമുകള്‍

നമ്മൾ പാറ്റകളെ വീടുകളിൽ നിന്ന് തുരത്താൻ നോക്കുമ്പോൾ, ചൈനയിൽ ആളുകൾ പാറ്റകളെ വളർത്തുകയാണ്. ചൈനയിലെ ഏറ്റവും വലിയ പാറ്റഫാമിൽ 6000 കോടി പാറ്റകളെയാണ് വളർത്തുന്നതെന്നാണ് പറയുന്നത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചാങ് നഗരത്തിലാണ് ഗുഡ്ഡോക്ടർ എന്ന ആ ഫാം സ്ഥിതിചെയ്യുന്നത്. അവിടെ ഇടുങ്ങിയ വഴികളുടെ ഇരുവശത്തുമുള്ള അലമാരകളിൽ പാറ്റകള്‍ നിറഞ്ഞിരിക്കുകയാണ്. രണ്ട് സ്‌പോർട്‌സ് മൈതാനത്തിന്റെ വലിപ്പത്തിലുള്ള...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img