World

അബുദാബി ബിഗ് ടിക്കറ്റില്‍ 30 കോടിയുടെ സമ്മാനം നേടിയ മലയാളി ടിക്കറ്റെടുത്തത് കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി

അബുദാബി: ബിഗ് ടിക്കറ്റില്‍ സമ്മാനം നേടി കോടീശ്വരന്മാരായ നിരവധി മലയാളികളുണ്ട്. എന്നാല്‍ ഇത്തവണ ഒന്നാം സമ്മാനമായ 30 കോടിയിലധികം രൂപ സമ്മാനം ലഭിച്ച മലയാളി, നോബിന്‍ മാത്യുവിന്റെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് എടുപ്പിച്ച ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. തിരുവല്ല സ്വദേശിയായ നോബിന്‍ മാത്യു 2007 മുതല്‍ കുവൈത്തില്‍ താമസിക്കുകയാണ്. നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്തിട്ടില്ലാത്തയാളായിരുന്നു...

കൈവിടാത്ത ജീവന്‍; തുര്‍ക്കി ഭൂകമ്പത്തില്‍ മൂന്ന് വയസുകാരിയെ 65 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

അങ്കാറ:  തുര്‍ക്കിയിലും ഗ്രിസിലുമായുണ്ടായ ഭൂചലനത്തില്‍ 94 പേരാണ് ഇതുവരെ മരിച്ചത്. റിക്ടര്‍ സ്‌കെയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് മൂന്ന് വയസുകാരിയായ എലിഫ് പെരിന്‍സെക് എന്ന പെണ്‍കുട്ടിയെ 65 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മൂന്ന് വയസുകാരിയെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ അഗ്നിശമന സേനാ അംഗം മുആമ്മിര്‍ സെലിക്ക്...

ഷൂസിനുള്ളില്‍ കടത്തിയ 119 വിഷച്ചിലന്തികളെ പിടികൂടി; എത്തിക്കുന്നത് ഓമനിച്ച് വളര്‍ത്താന്‍

മനില: ഫിലിപ്പീന്‍സിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ജീവനുള്ള 119 വിഷച്ചിലന്തികളെ പിടികൂടി. ശരീരത്തില്‍ രോമങ്ങളുള്ള തരത്തിലെ ( tarantula spiders )ചിലന്തികളെ ചെറിയ പ്ലാസ്റ്റിക് മരുന്നുകുപ്പികള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. പോളണ്ട് സ്വദേശി മൈക്കല്‍ ക്രോലിക്കി എന്ന പോളണ്ട് സ്വദേശി അയച്ച പാഴ്‌സലാണിതെന്ന് കസ്റ്റംസ് അധികൃതര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.  സംശയാസ്പദമായ തരത്തിലെ...

ഒരു നിമിഷത്തിലെ അശ്രദ്ധ; യുഎഇയിലെ അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്, ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

ഷാര്‍ജ: കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ട്രാഫിക് സിഗ്‍നലുകള്‍ അനുസരിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ജംഗ്ഷനുകളിലും മറ്റും അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് ഒഴിവാക്കണം. ഇത്തരം പ്രവൃത്തികള്‍ അപകടത്തിലേക്ക് നയിക്കുന്നത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഷാര്‍ജ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ഷാര്‍ജ പൊലീസിന്റെ ഓപ്പറേഷന്‍സ് ആന്റ് കണ്‍ട്രോണ്‍ റൂം മോണിട്ടറാണ് സിസിടിവി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടത്....

കൊവിഡ് മൂലം നാട്ടിലെത്താനായില്ല; മലയാളിയുടെ വിവാഹം ഓണ്‍ലൈന്‍ വഴി, എല്ലാ ചെലവുകളും വഹിച്ചത് സൗദി കുടുംബം

റിയാദ്: കൊവിഡ് പ്രതിസന്ധി മൂലം വിമാന സര്‍വ്വീസുകള്‍ അനിശ്ചിതമായി നീണ്ടതിനെ തുടര്‍ന്ന് മലയാളിയുടെ വിവാഹം നടന്നത് ഓണ്‍ലൈന്‍ വഴി. സൗദി അറേബ്യയിലെ റിയാദില്‍ വെച്ച് നടന്ന നിക്കാഹിന്റെ എല്ലാ ചെലവുകളും വഹിച്ചത് സ്‌പോണ്‍സറായ സൗദി കുടുംബം. മലപ്പുറം വളാഞ്ചേരി സ്വദേശിയായ തസ്‍ലീമിന്റെയും കാടാമ്പുഴ സ്വദേശി അസ്മയുടെയും നിക്കാഹാണ് റിയാദില്‍ നടന്നത്. സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ ജോലി...

മക്കയിലെ കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറി, വാതിലും ബാരിക്കേഡും തകർന്നു; ഒരാള്‍ അറസ്റ്റില്‍

മക്കയിലെ കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ കാർ  ഹറമിന്റെ ഒരു വാതിലും ബാരിക്കേഡും തകർത്തു. കാറോടിച്ച സൌദി യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ മക്കയിലെ ഹറമിന്റെ തെക്ക് ഭാഗത്ത് കൂടി അതിവേഗത്തില്‍...

തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം; മണ്ണിനടിയില്‍ ജീവനുകള്‍; ഒട്ടേറെ മരണം

ഇസ്താൻബുൾ: പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയില്‍ നിന്ന് 16.5 കിലോ മീറ്റര്‍ അകലെ ഈജിയന്‍ കടലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.  പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഇസ്മിര്‍ നഗരത്തില്‍ ഭൂകമ്പത്തെ തുടർന്ന് കെട്ടിടങ്ങൾ തകർന്നു. ഇസ്മിറിൽ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ തീവ്രതയെക്കുറിച്ച് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ ഭൂകമ്പത്തിന്റെ തീവ്രത 7.0 രേഖപ്പെടുത്തിയപ്പോള്‍ തുര്‍ക്കി ദുരന്ത...

ഇഖാമയില്ലാത്തവരെ സഹായിച്ചാല്‍ ജയിലിലാകുമെന്ന് മുന്നറിയിപ്പ്

റിയാദ്: ഇഖാമയില്ലാതെ രാജ്യത്ത് താമസിക്കുന്നവരെയും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയും സഹായിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചത്. അനധികൃത താമസക്കാര്‍ക്കാര്‍ക്ക് ജോലിയോ, താമസ സൗകര്യമോ, യാത്രാ സംവിധാനങ്ങളോ ഒരുക്കിക്കൊടുക്കാന്‍ പാടില്ല. വിദേശകളാണ്...

ഫ്രാന്‍സ് അതീവ സുരക്ഷയില്‍; സൗദിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലേക്കും ആക്രമണം, സംഘര്‍ഷം പുകയുന്നു

പാരീസ്: ഫ്രാന്‍സിലെ ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നൈസ് നഗരത്തിലെ ചര്‍ച്ചില്‍ കത്തിയുമായി എത്തിയ ആക്രമി മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ചര്‍ച്ചിനുള്ളില്‍ വെച്ച് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 60 കാരിയായ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 55 കാരനായ ചര്‍ച്ചിലെ ജീവനക്കാരന്റെ തൊണ്ട മുറിക്കപ്പെട്ട നിലയിലാണ് മരിച്ചു കിടന്നത്. 44 കാരിയായ ഒരു...

ഫ്രാന്‍സില്‍ പള്ളിയില്‍ വെച്ച് സ്ത്രീയെ തലയറുത്ത് കൊന്നു; തീവ്രവാദമെന്ന് മേയര്‍

പാരീസ്: ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയില്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍പ്പെട്ട ഒരു സ്ത്രീയെ ശിരഛേദം ചെയ്യുകയും ചെയ്തു.നടന്നത് തീവ്രവാദാക്രമണമാണെന്ന് നീസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി ട്വിറ്ററില്‍ പറഞ്ഞു. ആക്രമണകാരി അറസ്റ്റ് ചെയ്യപ്പെട്ട ശേഷവും ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുപറഞ്ഞെന്ന് മേയര്‍ പറഞ്ഞു. നോത്രദാം പള്ളിയിലും സമീപത്തുമായാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അന്വേഷണം നടത്താന്‍...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img