കഴിഞ്ഞയാഴ്ച ഇറാഖില്‍ നടന്ന ഒരു വിവാഹ ചടങ്ങിനിടെ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത് 107 പേരാണ്. വരനും വധുവും നൃത്തം ചെയ്യുന്നതിനിടെയാണ് ഹാളിന് തീ പിടിച്ചത്. ഇറാഖിനെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ ആ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതീക്ഷകളോടെ ശുഭകരമായി തുടങ്ങിയ വിവാഹ ചടങ്ങ് അവസാനിച്ചതാകട്ടെ ദാരുണമായ രീതിയില്‍.
തിക്കിലും തിരക്കിലും പെട്ട് ജീവനുവേണ്ടിയോടിയ നിരവധി പേര്‍...
ഷാരൂഖ് ഖാൻ നായകനായ ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയും മോഡലുമായ ഗായത്രി ജോഷിയുടെ കാർ മറ്റൊരു കാറിനെ ഇടിച്ചുതെറിപ്പിച്ചു. കാറിലുണ്ടായിരുന്ന ദമ്പതികൾക്ക് ദാരുണാന്ത്യം. ഇറ്റലിയിലെ ട്യൂലദ- ഒൽബിയ റൂട്ടിൽ സർഡിനയിൽ വച്ച് ചൊവ്വാഴ്ചയായിരുന്നു അപകടം. ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം നടി സഞ്ചരിച്ച ലംബോർഗിനിയാണ് അമിതവേഗത്തിലെത്തി മറ്റൊരു കാറിലിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഈ കാർ മുന്നിലുണ്ടായിരുന്ന...
ന്യൂയോര്‍ക്ക്: മരിച്ചവരെ നേരിൽ കാണണമെന്നുണ്ടോ ? അവരോട് സംസാരിക്കണമെന്നോ .... ഉണ്ടെങ്കിൽ അതൊക്കെ ഇനി വേഗം നടക്കും. എന്തിനേറെ പറയുന്നു മരണാനന്തര ചടങ്ങിന് എത്തിയവരെ അഭിസംബോധന ചെയ്ത് വരെ മരിച്ചവർ സംസാരിക്കും. എങ്ങനെയെന്ന് അല്ലേ, മരണമടയുന്നവരുടെ ഡിഎൻഎ ഉൾക്കൊള്ളുന്ന തിളങ്ങുന്ന കൂണുകൾ മരണശേഷം സംസ്‌ക്കരിച്ച മണ്ണിൽ മുളച്ചു വരും.
മരണാനന്തര ചടങ്ങുകൾക്കെത്തിയവർക്ക് ആവശ്യമെങ്കിൽ മരിച്ചയാളുടെ ഡിജിറ്റൽ...
ബ്രസീലിയ : കൈനോട്ടക്കാരി സമ്മാനിച്ച ചോക്ലേറ്റ് കഴിച്ച യുവതിക്ക് ദാരുണാന്ത്യം. ബ്രസീലിലെ മാസെയോ നഗരത്തിലാണ് സംഭവം. 27കാരിയായ ഫെർണാണ്ട വാലോസ് പന്റോയാണ് ദുരൂഹ സാഹചര്യത്തിൽ മരണത്തിന് കീഴടങ്ങിയത്.
ഓഗസ്റ്റ് 3ന് മാസെയോ നഗരത്തിലൂടെ നടക്കവെയാണ് ഫെർണാണ്ടയെ തേടി ദുരന്തമെത്തിയത്. കൈ നോക്കി ഭാവി പ്രവചിക്കാമെന്ന് പറഞ്ഞ് ഒരു സ്ത്രീ ഫെർണാണ്ടയുടെ അരികിലെത്തി. പ്രായം ചെന്ന സ്ത്രീയായതിനാൽ...
ഹരാരെ: സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകന്‍ അമേര്‍ കബീര്‍ സിങ് റണ്‍ധാവയും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ ഇവര്‍ക്കുപുറമേ മറ്റ് നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഖനന വ്യവസായിയായ ഹര്‍പാലും മറ്റ് ആറുപേരും സഞ്ചരിച്ച സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറന്‍ സിംബാബ്‌വെയിലെ ഒരു വജ്ര ഖനിക്ക് സമീപം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. സാങ്കേതിക...
അങ്കാറ: തുർക്കി പാർലമെന്റിന് മുന്നിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കാറിലെത്തിയ ചാവേറുകള്‍ പാർലമെന്‍റിന് നേരെ ഓടിയടുക്കുന്നതും ഒരാൾ പൊട്ടിത്തെറിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുത്ത് വന്നത്. പാർലമെന്‍രിന് പ്രധാന ഗേറ്റിന് സമീപത്തുനിന്നുള്ള സിസിടി ദൃസ്യങ്ങള്‍ ദേശീയ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്, സ്‌ഫോടനത്തിനായി ചാവേർ കാറിൽനിന്ന് ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി ദൃശ്യത്തിലുള്ളത്.
ഞായറാഴ്ച പ്രാദേശിക സമയം...
ആതന്‍സ്: കൊടുങ്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ ഗ്രീന്‍ ഹൌസില്‍ കയറ്റി നിര്‍ത്തിയതിന് പിന്നാലെ അപ്രതീക്ഷിത സ്വഭാവവുമായി ആട്ടിന്‍ പറ്റം. ഗ്രീസിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍. സെപ്തംബര്‍ ആദ്യവാരം ഗ്രീസിനെ വലച്ച ഡാനിയേല്‍ കൊടുങ്കാറ്റില്‍ നിന്ന് രക്ഷ തേടാനാണ് ആട്ടിന്‍ പറ്റത്തെ ഇടയന്‍ സമീപത്തുണ്ടായിരുന്ന ഒരു ഗ്രീന്‍ ഹൌസില്‍ കയറ്റി നിര്‍ത്തിയത്. മധ്യ ഗ്രീസിലെ അല്‍മിറോസ് എന്ന നഗരത്തിലാണ്...
ലാഹോർ: കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ നിന്ന് കിട്ടിയ റോക്കറ്റ് ലോഞ്ചറിന്റെ ഷെൽ പൊട്ടിത്തെറിച്ച് അഞ്ച് കുട്ടികളടക്കം ഒരുകുടുംബത്തിലെ ഒമ്പത് പേർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ദാരുണസംഭവം. കുട്ടികൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ റോക്കറ്റ് ഷെൽ ലഭിച്ചു. വെടിക്കോപ്പാണെന്നറിയാതെ വീട്ടിൽ കൊണ്ടുവന്ന് തുറക്കാൻ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നതായി കാഷ്മോർ-കണ്ഡ്കോട്ട് സീനിയർ...
സിഡ്‌നി: നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ജന്തുശാസ്ത്രജ്ഞന്റെ കുറ്റസമ്മതം. ബ്രിട്ടീഷ് സ്വദേശിയും ജന്തുശാസ്ത്രജ്ഞനുമായ ആദം ബ്രിട്ടണാണ് ഓസ്‌ട്രേലിയയിലെ കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. പ്രതിക്കുള്ള ശിക്ഷ ഡിസംബറില്‍ വിധിക്കും.
നിരവധി നായ്ക്കളെ പീഡിപ്പിച്ച് കൊന്നതായും ഇതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചെന്നുമാണ് ആദം ബ്രിട്ടണ്‍ നോര്‍ത്തേണ്‍ ടെറിട്ടറി കോടതിയില്‍ തുറന്നുപറഞ്ഞത്. ഡസന്‍ കണക്കിന് നായ്ക്കളെ ചാകുന്നത് വരെ...
ബാഗ്ദാദ്: ഇറാഖില്‍ വിവാഹ ആഘോഷത്തിനിടെയ ഓഡിറ്റോറിയത്തിലുണ്ടായ തീപിടിത്തത്തില്‍ 100ലധികം പേര്‍ മരിച്ചു. അപകടത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ വിവാഹ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 10.45ഓടെയാണ് തീപിടിത്തമുണ്ടായി വലിയ ദുരന്തത്തില്‍ കലാശിച്ചത്. തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി വടക്കന്‍ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ...
കാസര്‍കോട്: പള്ളിക്കര പൂച്ചക്കാട്ടെ ഒരു ഹോട്ടലില്‍ നിന്നും കൊണ്ടുവന്ന ഷവര്‍മ്മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. അസ്വസ്ഥതയും ഛര്‍ദ്ദിയും അനുഭവപെട്ടതിനെ തുടര്‍ന്ന് കുട്ടികളെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍...