‘ജൂതന്‍മാര്‍ കള്ളന്‍മാരും കൊലപാതകികളും’ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് ജീവനക്കാരിയെ പുറത്താക്കി ആപ്പിള്‍

0
160

ബെര്‍ലിന്‍: ഇന്‍സ്റ്റഗ്രാമില്‍ ജൂതവിരുദ്ധ പോസ്റ്റിട്ട ജീവനക്കാരിയെ ആപ്പിള്‍ പുറത്താക്കി. ജൂതന്‍മാരെ കൊലപാതകകികളും കള്ളന്‍മാരും എന്ന് വിശേഷിപ്പിച്ചായിരുന്നു ജര്‍മന്‍ സ്വദേശിയായ നതാഷ ദാഹിന്റെ പോസ്റ്റ്. ജര്‍മന്‍കാരിയായതില്‍ അഭിമാനിക്കുന്നുവെന്നും നതാഷ കുറിച്ചു.

‘എന്നെ പിന്തുടരാത്ത അല്ലെങ്കില്‍ ചെയ്യാന്‍ പദ്ധതിയിട്ട എന്റെ ലിസ്റ്റിലെ കുറച്ച് സയണിസ്റ്റുകള്‍ക്കായി, ഹലോ, ഞാന്‍ അഭിമാനിക്കുന്ന ഒരു ജര്‍മ്മന്‍ ആണെന്ന് നിങ്ങള്‍ ചിലപ്പോള്‍ മറക്കും.നിങ്ങള്‍ ശരിക്കും ആരാണെന്ന് എനിക്കറിയാം. കൊലപാതകികളും കള്ളന്മാരുമാണ് നിങ്ങള്‍’ നതാഷ കുറിച്ചു.

‘നിങ്ങള്‍ രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറുന്നു, ആളുകളുടെ ജീവിതം, ജോലികള്‍, വീടുകള്‍, തെരുവുകള്‍ എന്നിവ മോഷ്ടിക്കുന്നു, അവരെ തള്ളിയിടുന്നു, അവരെ ഭീഷണിപ്പെടുത്തുന്നു, അവരെ പീഡിപ്പിക്കുന്നു.ആളുകള്‍ അതിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ അതിനെ തീവ്രവാദമെന്ന് വിളിക്കുന്നു. തലമുറകളായി നിങ്ങള്‍ ഇത് ചെയ്യുന്നു.അധിനിവേശം എന്ന കഴിവ് മാത്രമേ നിങ്ങള്‍ക്കുള്ളൂ. നിങ്ങള്‍ മാത്രമാണ് തീവ്രവാദികള്‍, ഇത്തവണ ചരിത്രം ശ്രദ്ധിക്കും!!’ നതാഷയുടെ പോസ്റ്റില്‍ പറയുന്നു.

സ്റ്റോപ്പ്ആന്റിസെമിത്തിസം (StopAntisemitism) എന്ന പേജില്‍ നതാഷയുടെ പോസ്റ്റും ലിങ്ക്ഡിന്‍ പ്രൊഫൈലും പങ്കുവച്ചിട്ടുണ്ട്. തുര്‍ക്കിയിലെ ഇസ്താബൂളിലാണ് നതാഷയുടെ താമസം. കുറിപ്പ് വിവാദമായതോടെ നതാഷ തന്റെ ഇന്‍സ്റ്റഗ്രാം,ലിങ്ക്ഡിന്‍ പ്രൊഫൈലുകള്‍ ഡിലീറ്റ് ചെയ്തു.

ആപ്പിളിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് നതാഷ ദാഹിന്റെ പിരിച്ചുവിടലിനെ കുറിച്ച് അറിഞ്ഞതെന്ന് സ്റ്റോപ്പ് ആന്റിസെമിറ്റിസത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലിയോറ റെസ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് വെളിപ്പെടുത്തി. അതേസമയം ആപ്പിളിലെ പല ജീവനക്കാരും ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷത്തെക്കുറിച്ച് പരസ്യമായി തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സി.ഇ.ഒ ടിം കുക്ക് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here