World

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 7.3 കോടി രൂപയുടെ സമ്മാനം; അറിഞ്ഞത് ഫേസ്ബുക്ക് പേജിലൂടെ

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7.3 കോടിയോളം ഇന്ത്യന്‍ രൂപ) നേടി പ്രവാസി മലയാളി. അബുദാബിയില്‍ താമസിക്കുന്ന മലയാളിയായ സൂരജ് അനീദാണ് ഇന്നലെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീയുടെ 350-ാമത് നറുക്കെടുപ്പില്‍ വിജയിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനം നേടുന്ന 175-ാമത് ഇന്ത്യക്കാരനാണ് ഇദ്ദേഹം. ദുബൈ...

സൗദി അറേബ്യയിൽ നടപടികൾ കടുപ്പിച്ചു; ഇന്ന് രാത്രി മുതൽ വിവിധ നിയന്ത്രണങ്ങൾ

റിയാദ്: കൊവിഡ് വ്യാപനം വീണ്ടും ശക്തിപ്പെട്ട സാഹചര്യത്തിൽ സൗദി അറേബ്യയിൽ ഇന്ന് രാത്രി മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവാഹ പാർട്ടികൾക്കും ഹോട്ടലുകളിലെ സംഗമങ്ങൾക്കും ഒരു മാസം വിലക്കേർപ്പെടുത്തി. ജിമ്മുകൾക്കും വിനോദ പരിപാടികൾക്കും 10 ദിവസം വിലക്കുണ്ട്. റസ്റ്റോറൻറുകളിൽ ഉപഭോക്താക്കളെ ഇരുത്തി കഴിപ്പിക്കാൻ പാടില്ല. ഭക്ഷണം പാർസൽ ആയി മാത്രമേ നൽകാൻ പാടുള്ളൂ. കോർപ്പറേറ്റ് യോഗങ്ങൾ,...

സൗദി അറേബ്യയിലെ പള്ളികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി

റിയാദ്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദി അറേബ്യയിലെ പള്ളികളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബാങ്ക് വിളിക്കുന്ന സമയം മുതല്‍ വിശ്വാസികള്‍ക്കായി തുറക്കുന്ന പള്ളികള്‍ നമസ്‍കാരം പൂര്‍ത്തിയായി 15 മിനിറ്റിനകം അടയ്‍ക്കും. പള്ളിയിലെത്തുന്ന എല്ലാവരും മാസ്‍ക് ധരിക്കണം. നമസ്‍കരിക്കുന്നതിനുള്ള മുസല്ലകള്‍ അവരവര്‍ തന്നെ കൊണ്ടുവരണം. നമസ്‍കരിക്കുന്നവര്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം. പള്ളിയുടെ അകവും...

കോവിഡ് കേസുകളിൽ വർധനവ്; സൗദിയിൽ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം

ജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തുന്നതിനാലാണ് കോവിഡ് കേസുകൾ വർധിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ലോക...

ആദ്യമായി എടുത്ത ടിക്കറ്റിന് സമ്മാനം; ഖത്തറിലെ മലയാളി യുവതിക്ക് അബുദാബിയിൽ 30 കോടിയുടെ ഭാഗ്യം

അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനം ഇത്തവണ ലഭിച്ചത് ഖത്തര്‍ പ്രവാസിയായ മലയാളി യുവതിക്ക്. 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനമാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയായ തസ്ലീന അഹമ്മദ് പുതിയപുരയില്‍ സ്വന്തമാക്കിയത്. ഇന്ത്യയിലും ഖത്തറിലുമായി പ്രവര്‍ത്തിക്കുന്ന എം ആര്‍ എ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ ഗദ്ദാഫിയുടെ ഭാര്യയാണ് തസ്ലീന. ജനുവരി 26ന്...

സൗദി യാത്രാ വിലക്ക്: യുഎഇയിലുള്ളവര്‍ എന്തു ചെയ്യണം? നാട്ടിലേക്ക് വരാന്‍ കഴിയുമോ? – പ്രവാസികള്‍ അറിയേണ്ട 10 കാര്യങ്ങള്‍

റിയാദ്: ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് താത്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. സൗദിയിലേക്ക് തിരികെ പോകാനിരുന്ന ആയിരക്കണക്കിന് ആളുകളെയാണ് തീരുമാനം ബാധിച്ചത്. കോവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട 10 കാര്യങ്ങള്‍ 1- വിലക്ക് ഏതെല്ലാം രാജ്യങ്ങള്‍ക്ക് യുഎഇ, ഈജിപ്ത്, ലെബനന്‍, തുര്‍ക്കി, യുഎസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ്,...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ സമ്മാനം മലയാളിക്ക്;ഇത്തവണ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാര്‍

അബുദാബി: ബുധനാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ ഒന്നാം സമ്മാനം മലയാളിക്ക്. ദോഹയില്‍ താമസിക്കുന്ന തസ്‍ലീന പുതിയ പുരയിലാണ് ആണ് 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയത്. കഴിഞ്ഞ തവണ 40 കോടിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കിയ മലയാളി അബ്‍ദുസലാം എന്‍.വിയാണ് ഇന്നത്തെ...

ഇന്ത്യന്‍ നിര്‍മിത വാക്സിന്‍ ഇനി യുഎഇയിലും; അംഗീകാരം നല്‍കി അധികൃതര്‍

ദുബൈ: ഇന്ത്യന്‍ നിര്‍മിത ആസ്ട്രസെനിക കൊവിഡ് വാക്സിന് ദുബൈയില്‍ അംഗീകാരം. ഇതോടെ ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ അംഗീകാരത്തോടെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇനി ഇന്ത്യന്‍ നിര്‍മിത വാക്സിനും ലഭ്യമാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ആസ്‍ട്രസെനിക വാക്സിന്‍ കഴിഞ്ഞ ദിവസം യുഎഇയിലെത്തിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്‍തു....

സൗദിയിലേക്കുള്ള യാത്രാവിലക്ക്; അറിയിപ്പുമായി ഇത്തിഹാദ്, എമിറേറ്റ്‌സ് വിമാന കമ്പനികള്‍

അബുദാബി: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കുള്ള യാത്രാവിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യുഎഇ വിമാന കമ്പനികള്‍. ഇത്തിഹാദ്, എമിറേറ്റ്‌സ് എയര്‍ലൈനുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ബുധനാഴ്ചയാണ് പുതിയ അറിയിപ്പ് പുറത്തുവിട്ടത്. ഫെബ്രുവരി മൂന്നിന് സൗദി സമയം രാത്രി ഒമ്പത് മണി മുതല്‍ പ്രാബല്യത്തില്‍ വരും. ദുബൈയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളില്‍...

കസ്റ്റമര്‍ കെയറിലും കോള്‍ സെന്ററിലും സ്വദേശിവത്കരണം: ആശങ്കയിലായി സൗദിയിലെ മലയാളി പ്രവാസികള്‍

റിയാദ്: ഗള്‍ഫ് രാജ്യങ്ങള്‍ വിവിധ തൊഴില്‍ മേഖലകളില്‍ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തില്‍ ആശങ്കയിലായി പ്രവാസികള്‍. കുവൈത്തിനും ഒമാനും പിന്നാലെ സൗദിയും സ്വദേശിവത്കരണ ചട്ടങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. സൗദിയിലെ കസ്റ്റമര്‍കെയര്‍, കോള്‍ സെന്റര്‍ വിഭാഗങ്ങളില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പില്‍ വരുത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ മേഖലയില്‍ പുറംസേവന കരാര്‍ (ഔട്ട് സോഴ്‌സിംഗ്) നല്‍കുന്നതും ഇന്ത്യ, പാകിസ്ഥാന്‍, യു.എസ്, യു.കെ...
- Advertisement -spot_img

Latest News

ഇഫ്താർ വിരുന്നിൽ നിലപാട് വ്യക്തമാക്കി വിജയ്; മതനിരപേക്ഷതയിൽ വിട്ടുവീഴ്ചയില്ല

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വിശ്വാസികൾക്കായി ഗംഭീര ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റംസാനിലെ 28-ാം നാളിൽ മഹാബലിപുരത്തെ ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ...
- Advertisement -spot_img