World

21 മുതൽ വിദേശികൾക്ക് പ്രവേശനമില്ല; ഒറ്റയടിക്ക് തീരുമാനം മാറ്റി കുവൈറ്റ്; നിരാശയോടെ പ്രവാസികൾ

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന യാത്രാ വിലക്ക് നീട്ടി കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ആഗോള തലത്തിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് രാജ്യത്തെ ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദേശപ്രകാരമാണ് നടപടി. ഇന്ന് മുതല്‍ കുവൈത്തിലേക്കുള്ള യാത്രാ വിലക്ക് പിന്‍വലിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് നേരിട്ടുള്ള യാത്ര സാധ്യമാകുമായിരുന്നതിനാല്‍...

പക്ഷിപ്പനിക്ക് കാരണമാകുന്ന H5N8 വൈറസ് മനുഷ്യനിലും സ്ഥിരീകരിച്ചു; കൂടുതല്‍ വ്യാപനം തടയാന്‍ നടപടി ആരംഭിച്ച് ലോകാരോഗ്യസംഘടന

മോസ്‌കോ: പക്ഷിപ്പനിക്ക് കാരണമാകുന്ന H5N8 വൈറസ് മനുഷ്യനില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. റഷ്യയിലെ ഒരു കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുള്ളത്. രോഗബാധ സ്ഥിരീകരിച്ചത് ലോകാരോഗ്യസംഘടനയെ വിവരം ധരിപ്പിച്ചതായി മുതിര്‍ന്ന ആരോഗ്യപ്രവര്‍ത്തക അന്ന പൊപോവ അറിയിച്ചു. മനുഷ്യനില്‍ ആദ്യമായിട്ടാണ് H5N8 വൈറസ് മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത്. അതേസമയം, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുമോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല....

ആനുകൂല്യങ്ങള്‍ നല്‍കാതെ നാട്ടിലേക്ക് വിടാന്‍ ശ്രമിച്ച കമ്പനിക്കെതിരെ നിയമപോരാട്ടത്തില്‍ വിജയിച്ച് പ്രവാസി

റിയാദ്: ആനുകൂല്യങ്ങൾ നൽകാതെ എക്സിറ്റടിച്ച് നാട്ടിൽ അയക്കാനുള്ള സൗദി അറേബ്യയിലെ സ്വകാര്യ കമ്പനിയുടെ ശ്രമത്തിനെതിരെ കേസ് നടത്തിയ മലയാളിക്ക് വിജയം. 29 വർഷമായി ജോലി ചെയ്ത കമ്പനി, ജോലിക്കരാർ പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാതെ എക്സിറ്റടിച്ചപ്പോഴാണ് എറണാകുളം സ്വദേശിയായ രാജു, നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ആനുകൂല്യങ്ങൾ നേടിയെടുത്തത്. 29 വർഷമായി അൽ അഹ്‍സയിലെ...

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ദില്ലി: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി  കേന്ദ്ര സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കായി വിമാനക്കമ്പനികള്‍ പ്രത്യേക അറിയിപ്പുകള്‍ പുറത്തിറക്കി. യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് തന്നെ എയര്‍ സുവിധാ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. www.newdelhiairport.in എന്ന വെബ്‍സൈറ്റ് വഴിയാണ് സെല്‍ഫ്...

പ്രവാസികൾക്ക് തിരിച്ചടി: കൂടുതൽ മേഖലകളിൽ തൊഴിൽ സ്വദേശിവത്കരണം

റിയാദ്: സൗദി അറേബ്യയിൽ വിദേശി ജോലിക്കാർക്ക് തിരിച്ചടി നൽകി കൂടുതൽ മേഖലകളിൽ തൊഴിൽ സ്വദേശിവത്കരണം. ജോലി ചെയ്യുന്ന റസ്റ്റോറൻറുകള്‍, കഫേകള്‍,  ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെയും വിദ്യാഭ്യാസ, നിയമ മേഖലകളിലെയും തസ്തികകളിലാണ് നിശ്ചിത ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ  തൊഴിൽ മന്ത്രാലയം ഒരുങ്ങുന്നത്. റസ്റ്റോറൻറുകളിലും കോഫി ഷോപ്പുകളിലും ഇന്ത്യക്കാരുൾപ്പെടെ ധാരാളം വിദേശികൾ തൊഴിലെടുക്കുന്നുണ്ട്. ഷോപ്പിങ് മാളുകൾ,  ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലും...

തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ തോക്കുചൂണ്ടി കൊളള; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

തത്സമയ റിപ്പോര്‍ട്ടിങ്ങിനിടയില്‍ തോക്കുചൂണ്ടി റിപ്പോര്‍ട്ടറെ കൊളളയടിച്ച് മോഷ്ടാവ്. ഇക്വഡോറിലാണ് സംഭവം. ഇക്വഡോറിയന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഡിയാഗോ ഒര്‍ഡിനോലയ്ക്കാണ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ ദുരനുഭവമുണ്ടായത്. ഡിറെക് ടിവി സ്‌പോര്‍ട്‌സിനുവേണ്ടി മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തിന് പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ഡിയാഗോ. ഇതിനിടയിലാണ് മാസ്‌ക് ധരിച്ച ഒരാള്‍ തോക്കുചൂണ്ടി റിപ്പോര്‍ട്ടറുടെ അടുക്കലെത്തിയത്. റിപ്പോര്‍ട്ടറോടും ക്യാമറ ക്രൂവിനോടും പണമടങ്ങിയ പേഴ്‌സ് നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍...

പാര്‍സലിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

ദോഹ: നിരോധിത മയക്കുമരുന്നായ കാപ്റ്റഗണ്‍ ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. 50 ഗുളികകളാണ് പിടികൂടിയ പാര്‍സലിലുണ്ടായിരുന്നത്. എക്സ്പ്രസ് മെയില്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥന് സംശയം തോന്നിയതോടെയാണ് വിശദമായ പരിശോധന നടത്തിയത്. മരുന്നുകള്‍ രാജ്യത്തേക്ക് അയച്ച പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്‍തു. നിരോധിത വസ്‍തുക്കള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനെതിരെ...

പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊല്ലുന്നതിനും മുന്‍പ് സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്ത് ഭര്‍ത്താവ്; ക്രൂര കൊലപാതകം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍

പൂർണ്ണ ഗർഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊല്ലുന്നതിനും മുൻപ് സെൽഫി എടുത്ത് പോസ്റ്റ് ചെയ്ത് ഭർത്താവ്. ഒരു മലഞ്ചെരുവിലാണ് ഭർത്താവ് ഭാര്യയെ തള്ളിയിടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സെൽഫി എടുത്ത് പോസ്റ്റ് ചെയ്തത്. ഭാര്യയുടെയും പിറക്കാനിരുന്ന കുഞ്ഞിന്റെയും മരണത്തിനു കാരണക്കാരനായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. ടർക്കി സ്വദേശിയായ ഹകാൻ അയ്സാൽ എന്ന 40 കാരനാണ് ഭാര്യ...

യുഎഇയില്‍ ഏഴ് കോടി ലഭിച്ചത് 26കാരനായ കണ്ണൂര്‍ സ്വദേശിക്ക്; സമ്മാനത്തുക 10 പേരുമായി പങ്കുവെക്കും

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്‍ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത് കണ്ണൂര്‍ സ്വദേശി. മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെപ്പില്‍ 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) 26 വയസുകാരനായ ശരത് കുന്നുമ്മല്‍ സ്വന്തമാക്കിയത്. ഒന്‍പത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തത്. ഫെബ്രുവരി രണ്ടിന് ഓണ്‍ലൈനിലൂടെ എടുത്ത 4275 നമ്പര്‍...

ദുബൈയിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; കൊവിഡ് റിസള്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് നിര്‍ബന്ധം

ദുബൈ: ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രയുടെ ഭാഗമായി  ഹാജരാക്കുന്ന കൊവിഡ് പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ടിലെ ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് അധികൃതര്‍ക്ക് യഥാര്‍ത്ഥ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സാധിക്കണമെന്നതാണ് നിബന്ധന. ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ അറിയിപ്പ് അനുസരിച്ചാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img