Monday, April 29, 2024

Tech & Auto

ഇന്ത്യയിലെ ഏറ്റവും നീളമുള്ള ബസ് പുറത്തിറക്കി വോൾവോ

ആഡംബര വാഹന നിർമാതാക്കളായ വോൾവോ അവരുടെ ഏറ്റവും പുതിയ തലമുറയിൽപ്പെട്ട ബസുകൾ ഇന്ത്യയിൽ പുറത്തിറക്കി. വോൾവോ 9600 പ്ലാറ്റ്‌ഫോമിൽപ്പെട്ട ഈ ബസ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസാണെന്നാണ് വോൾവോയുടെ അവകാശവാദം. 15 മീറ്റർ നീളമുള്ള ഈ ബസിൽ 55 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക. 40 ബെർത്തുകൾ ഉണ്ടാകും. 1.5 മീറ്റർ നീളമുള്ള മറ്റൊരു...

കാര്‍ ഉടമകള്‍ അറിയാന്‍, നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍!

ഏറ്റവും കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എങ്ങനെയാണ് ഉയർന്ന സ്ഥാനത്ത് നിൽക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ റോഡുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളുടേയും സുരക്ഷിത വാഹനങ്ങളുടേയും ആവശ്യകതയും അദ്ദേഹം ആവർത്തിച്ച് ഉയർത്തിക്കാട്ടുന്നു. അതിനാൽ, യാത്രാ വാഹനങ്ങളിൽ എയർബാഗുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദ്ദേശം കേന്ദ്രസർക്കാർ ഗൗരവമായി...

ജൂൺ മാസത്തിൽ മാത്രം ഇന്ത്യയിൽ 22 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടി വാട്ട്‌സ്‌ആപ്പ്

22 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടി വാട്ട്‌സ്‌ആപ്പ്. വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങള്‍, വ്യാജവാര്‍ത്തകള്‍ എന്നിവയില്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നതിനെച്ചൊല്ലി നിരവധി സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് പുത്തന്‍ നടപടിക്രമം നിലവില്‍ വന്നത്. വിവിധ പരാതികള്‍, നിയമലംഘനം എന്നിവ കണക്കിലെടുത്താണ് വാട്‌സാപ്പിന്റെ നടപടി. മെയ് മാസത്തില്‍ 19 ലക്ഷവും, എപ്രിലില്‍ 16 ലക്ഷവും മാര്‍ച്ചില്‍...

അഡ്മിന് കൂടുതല്‍ അധികാരം; ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാം, വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് സാധിക്കുന്ന മാറ്റവുമായി വാട്‌സ്ആപ്പ്. പുറത്തിറങ്ങാന്‍ പോകുന്ന അപ്‌ഡേറ്റിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. അധിക്ഷേപ മെസ്സേജുകള്‍ തടയാന്‍ വേണ്ടിയാണ് പുതിയ നീക്കം. പുതിയ അപ്‌ഡേഷനില്‍, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അംഗങ്ങള്‍ അയക്കുന്ന മെസ്സേജ് 'ഡിലീറ്റ് ഫോര്‍ എവരിയോണ്‍'ഓപ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങല്‍ മെസ്സേജ് ഡിലീറ്റ് ചെയ്‌തെന്ന് ഗ്രൂപ്പിലെ മറ്റു...

ഈ വര്‍ഷം തന്നെ എല്ലാവരുടേയും മൊബൈല്‍ നിരക്കുകള്‍ ഉയരും; കാരണം 5ജി

രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ ഈ വര്‍ഷം തന്നെ താരിഫ് നിരക്കുകളില്‍ നാല് ശതമാനം വര്‍ധന കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. 5ജി സ്‌പെക്രം വാങ്ങുന്നതിനായി വന്‍തുക ചെലവാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്. സ്‌പെക്ട്രം യൂസേജ് ചാര്‍ജുകളിലൂടെ (എസ്.യു.സി.) വലിയ ലാഭം ലഭിക്കുമെന്നതിനാല്‍ 5ജി തരംഗങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിക്കാതെ വന്ന വലിയ ചെലവുകള്‍ നികത്താന്‍ 2022-ല്‍ തന്നെ കമ്പനികള്‍ക്ക് താരിഫ്...

ഒരു കാര്യത്തിന്‍റെ സത്യം അറിയാന്‍ 54 ശതമാനം ഇന്ത്യക്കാര്‍ തിരയുന്നത് സോഷ്യല്‍ മീഡിയയില്‍

ലണ്ടന്‍:  ഇന്ത്യയിലെ 54 ശതമാനം ആളുകളും ഒരു കാര്യത്തിന്‍റെ  വസ്തുതകൾ തെരയുന്നത് സോഷ്യൽ മീഡിയയിലിലാണെന്ന് റിപ്പോർട്ട്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസിന്‍റെ (ഒയുപി) ആഗോള പഠനമനുസരിച്ചാണ് റിപ്പോർട്ട്. ഗവേഷണത്തിന്‍റെ ഭാഗമായി നടത്തിയ 'ദ മാറ്റർ ഓഫ് ഫാക്റ്റ്' എന്ന ക്യാമ്പയിനിലൂടെയാണ് സത്യങ്ങൾ എങ്ങനെ തിരിച്ചറിയുന്നു, ഉറവിടങ്ങളുടെ സാധൂകരണം എന്നിവയെ കുറിച്ച് വിവരശേഖരണം നടത്തിയത്. തെറ്റായ അവകാശവാദങ്ങളെ കുറിച്ചുള്ള ആശങ്കകൾക്കിടയിലും...

പുതിയ ആപ്പുമായി ടിക്ടോക്ക് രംഗത്ത് വരുന്നു; പണി കിട്ടാന്‍ പോകുന്നത് ഈ ആപ്പുകള്‍ക്കോ?

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിരോധനം ഉണ്ടെങ്കിലും ആഗോളതലത്തില്‍ വന്‍ തരംഗമാണ് ടിക്ടോക്ക്. അനവധി കഴിവുകളെ കണ്ടെത്തിയ സെലബ്രൈറ്റിയാക്കിയ ആപ്പാണ് ടിക്ടോക്ക്. പല ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് അവരുടെ കഴിവുകൾ എളുപ്പത്തിൽ പങ്കിടാൻ കഴിയുന്ന ഒരു വൈറൽ ട്രെൻഡ് സെറ്റിംഗ് പ്ലാറ്റ്ഫോം എന്ന നിലയില്‍ ടിക്ടോക്ക് വന്‍ വളര്‍ച്ചയാണ് നേടുന്നത്. ആഗോള തലത്തിലെ മേധാവിത്വവും വൈറൽ വീഡിയോ ട്രെൻഡ്‌സെറ്ററിനും ശേഷം,...

ഒരു വർഷത്തിനിടെ പെട്രോൾ വില വർധിപ്പിച്ചത് 78 തവണ

ന്യൂഡൽഹി: 2021-2022 സാമ്പത്തിക വർഷം ഡൽഹിയിൽ പെട്രോൾ വില 78 തവണയും ഡീസൽ വില 76 തവണയും വർധിപ്പിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര പെട്രോളിയം-ഗ്യാസ് സഹമന്ത്രി രാമേശ്വർ തേലിയാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്. https://twitter.com/raghav_chadha/status/1551555027965464576?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1551555027965464576%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.madhyamam.com%2Findia%2Fpetrol-price-hiked-78-times-in-2021-22-1045950 ഇത് സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാറിന്റെ കുറ്റസമ്മതമാണെന്ന് ട്വിറ്ററിൽ...

ഐഫോണ്‍ 13ന് അടക്കം വന്‍ വിലക്കുറവ്; ആമസോണ്‍ പ്രൈം ഡേ ഓഫര്‍ ഇങ്ങനെ

ആമസോൺ പ്രൈം ഡേ പ്രൈം അംഗങ്ങൾക്കായി ലൈവായി കഴിഞ്ഞു.  പുതിയ വരിക്കാരെ ആകർഷിക്കുന്നതിനായാണ് മികച്ച ഓഫറുകളുമായി ആമസോൺ പ്രൈം ഡേ സെയിൽ എല്ലാവര്‍ഷവും ആമസോണ്‍ സംഘടിപ്പിക്കുന്നത്. പ്രൈം ഡേ സെയിൽ 2022 ജൂലൈ 24 വരെ ഉണ്ടാകും. ആമസോൺ അതിന്റെ പ്രൈം അംഗങ്ങൾക്ക് എല്ലാ വിഭാഗത്തിലും മികച്ച ഡീലുകളും ഓഫറുകളും ഈ ദിനങ്ങളില്‍ വാഗ്ദാനം...

പുതിയ അപ്‌ഡേറ്റുകളുമായി ഇൻസ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാമില്‍ പുതിയൊരു ഫീച്ചര്‍ കൂടി വരുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ മറ്റൊരാള്‍ പങ്കുവെക്കുന്ന വീഡിയോയുമായി ചേര്‍ത്ത് മറ്റൊരു വീഡിയോ നിര്‍മിക്കാന്‍ സാധിക്കുന്ന സൗകര്യമാണ് റീമിക്‌സ്. നിലവില്‍ വീഡിയോകള്‍ മാത്രമേ റീമിക്‌സ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ക്കൊപ്പവും റീമിക്‌സ് ചെയ്യാന്‍ സാധിക്കും. ഇന്‍സ്റ്റാഗ്രാമിലെ പബ്ലിക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം ക്രിയേറ്റര്‍മാര്‍ക്ക് റീമിക്‌സ് വീഡിയോ നിര്‍മിക്കാന്‍ സാധിക്കും. ഈ...
- Advertisement -spot_img

Latest News

വേനല്‍ മഴ കഴിഞ്ഞു, സംസ്ഥാനത്ത് വീണ്ടും ചൂട് കനക്കുന്നു; എല്ലാ ജില്ലകളിലും താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും കഴിഞ്ഞയാഴ്ച ലഭിച്ച വേനല്‍ മഴയ്ക്ക് ശേഷം വീണ്ടും ചൂട് കനക്കുകയാണ്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്ന ഇടുക്കി, വയനാട് ജില്ലകളില്‍...
- Advertisement -spot_img