Thursday, May 2, 2024

Tech & Auto

രാജ്യത്ത് വിവിധയിടങ്ങളിലായി 15 ദിവസം ജനുവരിയിൽ ബാങ്കുകൾ തുറക്കില്ല

ദില്ലി: ബാങ്കിടപാടുകൾ നടത്താത്തവർ ഇന്ന് വളരെ ചുരുക്കമാണ്. മാസത്തിൽ ഒരു തവണയെങ്കിലും ബാങ്കിലെത്തേണ്ട ആവശ്യങ്ങൾ ഓരോ വ്യക്തിക്കുമുണ്ടാകും. പുതുവർഷത്തിൽ ബാങ്കുകളിലെത്തി ഇടപാടുകൾ നടത്താൻ പദ്ധതിയുണ്ടെങ്കിൽ ശ്രദ്ധിക്കുക, ജനുവരിയിൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾ 15 ദിവസം അവധിയായിരിക്കും. ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടുന്നുണ്ട്. ബാങ്ക് അവധി ദിവസങ്ങളിൽ ചിലത് സംസ്ഥാനത്ത് മാത്രമുള്ളതായിരിക്കും. ദേശീയ അവധി ദിവസങ്ങളിൽ...

ഉടമകള്‍ ജാഗ്രത; വാഹന ഇൻഷുറൻസിന് നാളെ മുതല്‍ ഇക്കാര്യം നിർബന്ധം

രാജ്യത്തെ എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുന്നു. ജനുവരി ഒന്നു മുതല്‍ എടുക്കുന്ന വാഹന, ആരോഗ്യ, ട്രാവല്‍, ഹോം ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പുതിയ നിബന്ധന ബാധകമാകും. ജനുവരി ഒന്നിനുശേഷം പുതുക്കുന്ന പോളിസികള്‍ക്കും കൈവൈസി ബാധകമാണ്. നിലവില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ഉണ്ടാകുമ്പോള്‍ മാത്രമാണ് പാനും ആധാറും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. ഒരു ലക്ഷം രൂപയ്ക്കുമുകളിലാണ് തുകയെങ്കില്‍ മാത്രമായിരുന്നു...

ഇന്ത്യയിലെ 7.5 ശതമാനം വീടുകളിൽ കാറുകൾ; ഏറ്റവും കുറവ് ബീഹാറിൽ, കേരളത്തിലെ കണക്കുകളും പുറത്ത്

ഇന്ത്യയിലെ വാഹന സാന്ദ്രതയെപ്പറ്റിയുള്ള കണക്കുകൾ പുറത്ത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് രാജ്യത്തെ വാഹനങ്ങളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ ട്വിറ്ററിൽ പങ്കുവച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വളർച്ചയുള്ള വാഹന വിപണികളിൽ ഒന്നായ ഇന്ത്യയിൽ 7.5 ശതമാനം വീടുകളിൽ മാത്രമാണ് പാസഞ്ചർ കാറുകൾ ഉള്ളത്. 2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലെ...

10 ലക്ഷത്തിന് ഒരു ഥാർ; പുതിയ മോഡൽ പുറത്തിറക്കാൻ മഹീന്ദ്ര

ഇന്ത്യയിലെ ഓഫ്‌റോഡ് സ്‌നേഹികളുടെ ഏറ്റവും പ്രിയപ്പെട്ട വാഹനമാണ് മഹീന്ദ്ര ഥാർ. കരുത്തുറ്റ എഞ്ചിനും 4X4 സാങ്കേതികവിദ്യയുമായി വന്ന ഥാറിന്റെ എല്ലാ മോഡലുകൾക്കും മികച്ച പ്രതികരണമാണ് ഇന്നോളം ഇന്ത്യയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. എന്നാൽ ഥാർ വാങ്ങാൻ ആഗ്രഹിക്കുന്നവരെ പിന്നോട്ടടിപ്പിക്കുന്ന ചില ഘടകങ്ങളിൽ ഒന്നാണ് അതിന്റെ വില. 15 ലക്ഷത്തിനടുത്ത് വില വരുന്ന വാഹനത്തിൽ ഓഫ്‌റോഡ് സവിശേഷത...

ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ചു; അതിശയിച്ച് വാഹന പ്രേമികള്‍

ഏറെ പ്രതീക്ഷയോടെ വാഹന വിപണിയും കാത്തിരിക്കുന്ന ഒരു മോഡലാണ് ഇന്നോവ ഹൈക്രോസ്. ഇപ്പോഴിതാ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍. ഇന്നോവ ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്‍ട്രി ലെവല്‍ G സെവന്‍ സീറ്ററിന് 21,000 രൂപ മാത്രമാണ് അധിക ചെലവ് വരുന്നതെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. പെട്രോള്‍ മോഡലിന്റെ ജി 7 സീറ്ററിന് 18.30 ലക്ഷം രൂപയും...

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും ഐഫോണുകള്‍ക്കും ഇനി ഒരേ ചാര്‍ജര്‍; മാനദണ്ഡങ്ങള്‍ പുറത്തിറക്കി ബിഐഎസ്

രാജ്യത്ത് ചാര്‍ജിങ് പോര്‍ട്ടുകള്‍ ഏകീകരിക്കാനുള്ള തീരുമാനത്തിനു പിന്നാലെ യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടിനായി ഗുണനിലവാര മാനദണ്ഡങ്ങള്‍ പുറത്തിറക്കി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്). ഉപഭോക്താക്കളുടെ സൗകര്യത്തിനും ഇ-മാലിന്യം കുറയ്ക്കുന്നതിനുമായി ഉപഭോക്തൃകാര്യ വകുപ്പ് രണ്ട് തരത്തിലുള്ള പൊതുവായ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഇന്ത്യയില്‍ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. ഇതോടെ ഐ ഫോണുകള്‍ക്കും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും ഒരേ തരത്തിലുള്ള...

ഡിസംബര്‍ 31 മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് കിട്ടില്ല

ദില്ലി: എല്ലാ വര്‍ഷവും വാട്ട്സ്ആപ്പ് ഒരുകൂട്ടം  ഫോണുകള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാറുണ്ട്. ഈ വർഷവും വ്യത്യസ്തമല്ല. വർഷം 2022 അവസാനിക്കാനിരിക്കെ, ചില ആൻഡ്രോയിഡ് ഫോണുകൾക്കും ഏതാനും ഐഫോൺ മോഡലുകൾക്കുമുള്ള പിന്തുണയും വാട്ട്‌സ്ആപ്പ് അവസാനിപ്പിക്കുകയാണ്.  ഇത് ആശങ്കാജനകമാണെന്ന് തോന്നുമെങ്കിലും, മിക്ക ഉപയോക്താക്കളും വിഷമിക്കേണ്ട അവസ്ഥയില്ലായിരുന്നു. വാട്ട്സ്ആപ്പ് പിന്തുണ അവസാനിക്കുന്ന  ഫോണുകളില്‍ വലിയൊരു വിഭാഗം പഴയതും കാലഹരണപ്പെട്ടതുമായ ഓപ്പറേറ്റിംഗ്...

ബ്ലൂടൂത്ത് കോളും 7 ദിവസത്തെ ബാറ്ററി ലൈഫും; ബോട്ട് വേവ് ഇലക്ട്ര വിപണിയിലെത്തി

സ്മാര്‍ട്ട്‌വാച്ചുകള്‍ക്ക് നാള്‍ക്കുനാള്‍ പ്രിയം ഏറിവരികയാണ്. പ്രമുഖ കമ്പനികളെല്ലാം വ്യത്യസ്ത പ്രൈസ് റേഞ്ചിലുള്ള വാച്ചുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇപ്പോഴിതാ 2,000 രൂപയ്ക്ക് താഴെയുള്ള പുതിയ സ്മാര്‍ട്ട്‌വാച്ചുമായി എത്തിയിരിക്കുകയാണ് ബോട്ട്. ബോട്ട് വേവ് ഇലക്ട്ര എന്ന ഈ സ്മാര്‍ട്ട്‌വാച്ചില്‍ ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ബോട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാച്ചില്‍ 50 നമ്പരുകള്‍ സ്റ്റോര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. 100-ലധികം ഫിറ്റ്‌നസ് ആക്ടിവിറ്റികളും വാച്ചില്‍...

200 മെഗാ പിക്‌സല്‍ ക്യാമറ, അതിവേഗ ചാര്‍ജിങ്; ഇന്‍ഫിനിക്‌സ് സീറോ അള്‍ട്ര എത്തി

ഇന്‍ഫിനിക്‌സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ സീറോ അള്‍ട്രയുടെ വില്‍പ്പന ആരംഭിച്ചു. ഡിസംബര്‍ 20 ന് ഇന്ത്യയില്‍ പുറത്തിറക്കിയ ഇന്‍ഫിനിക്‌സ് സീറോ അള്‍ട്ര കഴിഞ്ഞ ദിവസം മുതല്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മീഡിടെക് ഡിമെന്‍സിറ്റി പ്രോസസറാണ് ഇന്‍ഫിനിക്‌സ് സീറോ അള്‍ട്രയ്ക്ക് കരുത്ത് പകരുന്നത്. 200 മെഗാ പിക്‌സലിന്റെ പ്രൈമറി സെന്‍സറുള്‍പ്പടെയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റും 32 മെഗാ...

സ്റ്റാറ്റസിടുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇനി കുഴയും; പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്സാപ്പ്. ഉപയോക്താക്കള്‍ക്കാവശ്യമായ ഫീച്ചറുകള്‍ കൃത്യമായ സമയങ്ങളില്‍ അവതരിപ്പിക്കുന്നത് വാട്‌സാപ്പിനെ ജനപ്രിയമാക്കുന്നു. കമ്പനി പോളിസിക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിലും വാട്‌സാപ്പ് മുന്‍പന്തിയിലാണ്. വ്യാജ മെസേജുകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ഉപയോക്താവിനുണ്ട്. ഇപ്പോഴിതാ, വാട്‌സാപ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്‌സാപ്പ്...
- Advertisement -spot_img

Latest News

പൊന്നാനിയിലും മലപ്പുറത്തും കുലുങ്ങില്ല; എത്ര ഭൂരിപക്ഷം കിട്ടുമെന്ന് കണക്കാക്കി ലീഗ്

മലപ്പുറം : ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്. പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കല്‍....
- Advertisement -spot_img