ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ചു; അതിശയിച്ച് വാഹന പ്രേമികള്‍

0
1697

ഏറെ പ്രതീക്ഷയോടെ വാഹന വിപണിയും കാത്തിരിക്കുന്ന ഒരു മോഡലാണ് ഇന്നോവ ഹൈക്രോസ്. ഇപ്പോഴിതാ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍. ഇന്നോവ ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്‍ട്രി ലെവല്‍ G സെവന്‍ സീറ്ററിന് 21,000 രൂപ മാത്രമാണ് അധിക ചെലവ് വരുന്നതെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

പെട്രോള്‍ മോഡലിന്റെ ജി 7 സീറ്ററിന് 18.30 ലക്ഷം രൂപയും ജി 8 സീറ്ററിന് 18.35 ലക്ഷം രൂപയുമാണ് വില. ജിഎക്‌സ് 7 സീറ്റിന് 19.15 ലക്ഷം രൂപയും ജിഎക്‌സ് 8 സീറ്റിന് 19.20 ലക്ഷം രൂപയുമാണ് വില.

24.01 ലക്ഷം രൂപയിലാണ് ഇന്ധനക്ഷമത കൂടിയ പെട്രോള്‍ ഹൈബ്രിഡ് മോഡലിന്റെ വില ആരംഭിക്കുന്നത്. വിഎക്‌സ് 7 സീറ്റിന് 24.01 ലക്ഷം രൂപയും വിഎക്‌സ് 8 സീറ്റിന് 24.06 ലക്ഷം രൂപയും ഇസഡ്എക്‌സിന് 28.33 ലക്ഷം രൂപയും ഇസഡ്എക്‌സ് ഓപ്ഷനലിന് 28.97 ലക്ഷം രൂപയുമാണ് വില.

ഹൈക്രോസിന്റെ ബുക്കിംഗ് നേരത്തേ തന്നെ ആരംഭിച്ചിരുന്നു. വില പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ മോഡലിന് മികച്ച ബുക്കിംഗാണ് ലഭിച്ചത്. ഹൈക്രോസിന്റെ ZX, ZX(O) ഉയര്‍ന്ന മോഡലുകള്‍ക്കാണ് കൂടുതല്‍ ബുക്കിംഗ് ലഭിച്ചിരിക്കുന്നത്.

ഹൈബ്രിഡ് എന്‍ജിന്‍, മോണോകോക്ക് ബോഡി, പനോരമിക് സണ്‍റൂഫ് തുടങ്ങി പുതിയ ഫീച്ചറുകളുമായിട്ടാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്. ലീറ്ററിന് 21.1 കിലോമീറ്ററാണ് ഇന്ധനക്ഷമത.

പുതിയ ഇന്നോവ ഹൈക്രോസ് TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇതിന് 4,755 mm നീളവും 1,850 mm വീതിയും 1,795 mm ഉയരവുമുണ്ട്. പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വീല്‍ബേസ് 2,850 mm നീളവും ഗ്രൗണ്ട് ക്ലിയറന്‍സ് 185 mm ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here