Tech & Auto

ബി.ജെ.പിക്കൊപ്പം ഇടിഞ്ഞ് സെൻസെക്സും അദാനി ഓഹരികളും

ന്യൂഡൽഹി: പ്രീപോൾ പ്രവചനങ്ങളുടെയും എക്സിറ്റ്പോളുകളെയും വിശ്വസിച്ച് കളത്തിലിറങ്ങിയ ബി.ജെ.പിക്ക് ആദ്യ ഫല സൂചനകളിൽ തിരിച്ചടി നേരിട്ടതോടെ ഓഹരി വിപണിയിലും അമ്പേ താഴേക്ക് പോയി. 11 മണിയോടെ 3,700​ ലേറെ പോയന്റ് തകർച്ചയാണ് സെൻസെക്സിന് നേരിട്ടത്. തകർച്ചയിൽ നിക്ഷേപകർക്ക് 18 ലക്ഷം കോടിയിലേറെ രൂപ നഷ്ടമായതാണ് വിലയിരുത്തുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ്, ലാർസൻ ആൻഡ്...

സ്റ്റാറ്റസില്‍ ഇനി നീണ്ട വോയിസ് അയയ്ക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

അടുത്തിടെ നിരവധി അപ്‌ഡേറ്റുകള്‍ വാട്‌സ്ആപ്പ് നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്ഡേറ്റുമായി വാടസ്ആപ്പ് എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളായി നീണ്ട വോയ്സ് നോട്ടുകള്‍ അപ്ഡേറ്റാക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വോയ്സ് നോട്ടുകള്‍ അയയ്ക്കാന്‍ കഴിയും. വാട്സ്ആപ്പിന്റെ...

455 രൂപയ്‌ക്ക് ഇന്‍റര്‍നെറ്റും സൗജന്യ കോളും 84 ദിവസ വാലിഡിറ്റിയില്‍; വമ്പന്‍ റീച്ചാര്‍ജ് ഓഫറുമായി എയര്‍ടെല്‍

മുംബൈ: ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മൊബൈല്‍ സേവനദാതാക്കളുടെ മത്സരം മുറുകുന്നു. ജിയോയ്ക്കും വൊഡാഫോണ്‍ ഐഡിയക്കും ഭീഷണിയാവാന്‍ പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. അത്യാകര്‍ഷകമായ പ്രത്യേകതകള്‍ ഈ റീച്ചാര്‍ജിനുണ്ട്. ബജറ്റ് സൗഹാര്‍ദ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളിലൊരാളായ എയര്‍ടെല്‍. 84 ദിവസത്തെ വാലിഡിറ്റിയില്‍ 500 രൂപയില്‍ താഴെ വിലയിലുള്ള ഈ പ്ലാനില്‍...

വാട്‌സാപ്പില്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍

വാട്‌സാപ്പില്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍. കമ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്ത മുഴുവന്‍ വിഡിയോകളും ചിത്രങ്ങളും അംഗങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതാണ് ഫീച്ചര്‍. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഷെയര്‍ ചെയ്യപ്പെട്ട ഉള്ളടക്കം കമ്യൂണിറ്റി ഗ്രൂപ്പിലെ മെമ്പര്‍മാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും. കമ്യൂണിറ്റി ഗ്രൂപ്പുകളില്‍ പങ്കുവെക്കുന്ന അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വേഗത്തില്‍ കണ്ടെത്താനും നീക്കം ചെയ്യാനും...

പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ച് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. ഉപയോക്താക്കളെ മറ്റുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്യുന്ന ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം....

കോളുകളുടെ രീതി മാറുന്നു; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

കോടിക്കണക്കിന് ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോള്‍ ഫീച്ചറുകള്‍ ഉപയോഗിക്കുന്നത്. സ്ഥിരമായി വാട്‌സ്ആപ്പ് കോള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. പുതിയ ഓഡിയോ കോള്‍ ബാര്‍ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് കോളുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയും. കോള്‍ ചെയ്യുമ്പോള്‍ മറ്റെന്തെങ്കിലും ആവശ്യത്തിനായി ടാബിന് പുറത്തു കടന്നാല്‍ കോള്‍ വിന്‍ഡോയിലേക്ക് തിരിച്ചെത്താന്‍...

25 വർഷങ്ങൾക്ക് ശേഷം നോകിയ 3210 തിരിച്ചെത്തി; 4ജി-യും ക്ലൗഡ് ആപ്പുകളുമടക്കം അടിമുടി മാറ്റം, വിലയും ഫീച്ചറുകളും അറിയാം

നോകിയ 1999-ൽ അവതരിപ്പിച്ച ജനപ്രിയ ഫീച്ചർ ഫോണായിരുന്നു ‘നോകിയ 3210’. ഇപ്പോൾ പഴയ അവതാരത്തിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചിരിക്കുകയാണ് എച്ച്.എം.ഡി. പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി, പുതിയ പതിപ്പിൽ 4G കണക്റ്റിവിറ്റി നൽകിയിട്ടുണ്ട്. കൂടാതെ, ഫോണിന്റെ 25-ാം വാർഷികത്തെ അനുസ്മരിപ്പിക്കുന്നതിന് രസകരമായ ഒരു കൂട്ടം കളർ ഓപ്ഷനുകളുമായാണ് എച്ച്.എം.ഡി ഫോൺ അവതരിപ്പിച്ചത്. ഇന്നത്തെ കാലത്ത് ‘ഡിജിറ്റൽ...

25.75 കി.മീ മൈലേജുമായി പുതിയ സ്വിഫ്റ്റ്, വില 6.49 ലക്ഷം മുതൽ

മാരുതി സുസുക്കി ഹാച്ച്ബാക് സ്വിഫ്റ്റിന്റെ പുതിയ മോഡൽ വിപണിയിൽ. വില 6.49 ലക്ഷം രൂപ മുതൽ 9.64 ലക്ഷം രൂപ വരെ. ആറ് മോഡലുകളിൽ മാനുവൽ ഗിയർബോക്സും അഞ്ചു മോഡലുകളിൽ എജിഎസ് ഗിയർബോക്സ് മോഡലും ലഭിക്കും. ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച് എന്നീ പുതിയ നിറങ്ങൾ അടക്കം ഒമ്പത് നിറങ്ങളിൽ പുതിയ സ്വിഫ്റ്റ് വിപണിയിലുണ്ട്. മാനുവൽ...

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചറെത്തി; ഇനി ഒന്നല്ല, മൂന്ന് മെസേജുകൾ പിൻ ചെയ്യാം, അതിലും പ്രത്യേകതയുണ്ട്!

ദില്ലി: പുതിയ ഫീച്ച അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഇനി വാട്ട്സാപ്പിൽ മൂന്ന് മെസെജുകൾ വരെ പിൻ ചെയ്യാനാകും. ഒരു ചാറ്റിൽ മൂന്ന് മെസെജുകൾ വരെ പിൻ ചെയ്യാനുള്ള അപ്ഡേഷൻ കഴിഞ്ഞ ദിവസമാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. നേരത്തെ ഒരു മെസേജ് മാത്രമേ പിൻ ചെയ്ത് വെയ്ക്കാനാകുമായിരുന്നുള്ളൂ. ഓർത്തുവെക്കേണ്ട പ്രധാന മെസെജുകൾ ഇത്തരത്തിൽ പിൻ ചെയ്തുവെയ്ക്കാൻ ഈ...

ചൂട് സഹിക്കാനാവുന്നില്ലേ..? ധരിച്ച് നടക്കാവുന്ന എ.സി-യുമായി സോണി;റിയോൺ പോക്കറ്റ് 5-നെ കുറിച്ചറിയാം…

വേനൽചൂടിൽ വെന്തുരുകകയാണ് നാമെല്ലാം. നാൽപതും കടന്നുപോകുന്ന താപനിലയും അതിനൊപ്പം അന്തരീക്ഷത്തില്‍ അധികമായുള്ള ഹ്യുമിഡിറ്റിയുടെ (ഈർപ്പം) സാന്നിധ്യവുമെല്ലാം വേനൽ കാലത്തെ ജീവിതം ദുസ്സഹമാക്കുകയാണ്. വൈകുന്നേരങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വേനലിന് പകൽസമയത്ത് പുറത്തിറങ്ങേണ്ടി വരുമ്പോൾ ‘പോക്കറ്റിൽ ഇട്ട് നടക്കാവുന്ന എ.സി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ’ എ​​​ന്നൊക്കെ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ. എന്ത് നല്ല നടക്കാത്ത സ്വപ്നം...
- Advertisement -spot_img

Latest News

ഗ്യാസ് വില വർധന; ഹോട്ടലുടമകൾ സമരത്തിലേക്ക്, ആറിന് ഹോട്ടലുകൾ അടച്ചിടും

കൊച്ചി: ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് ഹോട്ടലുടമകൾ പണിമുടക്കിലേക്ക്. ഈമാസം ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ച്...
- Advertisement -spot_img