ലോകകപ്പിൽ അർജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിനും ഇന്ത്യക്കും നന്ദി പറഞ്ഞ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. പാകിസ്താനിലെയും ബംഗ്ലാദേശിലെയും ആരാധകർക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോക്കൊപ്പമാണ് അസോസിയേഷൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രി ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്. അർജന്റീന ക്യാപ്റ്റൻ...
ഫുട്ബോളില്‍ നിങ്ങള്‍ക്കൊരു മികച്ച ദേശീയ ടീമുണ്ടായിരിക്കാം. രാജ്യത്തിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച താരനിരയുമാകാം അത്. അവരുടെ മികച്ച പ്രകടനങ്ങള്‍, ലോകകപ്പ് കിരീട പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുകയും ചെയ്യും. പക്ഷേ, അതൊന്നും കിരീടനേട്ടത്തിന് നിങ്ങളെ സഹായിച്ചേക്കില്ല. പറഞ്ഞിട്ട് വിശ്വാസം വരുന്നില്ല അല്ലേ.. ലോകകപ്പിന്റെ ചരിത്രത്തിന് അങ്ങനെയൊരു പ്രശ്നമുണ്ട്. 1930ല്‍ തുടങ്ങി 2022ല്‍ ഖത്തറില്‍ അവസാനിക്കുമ്പോഴും...
ദോഹ: ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ മാർട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചതായി വിവാദം. പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമിന്‍റെ അടുത്തേക്ക് നീങ്ങുമ്പോഴാണ് ലഭിച്ച പുരസ്കാരം വച്ച് മാർട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചത്. ഖത്തര്‍ ഭരണാധികാരികളും, ഫിഫ തലവനെയും സാക്ഷിയാക്കിയാണ് അര്‍ജന്റീനയുടെ വിജയത്തിലെ മുഖ്യശില്‍പ്പിയായ...
പാരിസ്: ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് അർജന്‍റീനയോട് തോറ്റതിന് പിന്നാലെ പല ഫ്രഞ്ച് നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിന് ഫുട്ബോൾ ആരാധകരാണ് പാരിസിലും നൈസിലും ലിയോണിലും തെരുവിലേക്ക് ഒഴുകിയത്.
https://twitter.com/nexta_tv/status/1604603982739030017?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1604603982739030017%7Ctwgr%5E4b24f11f459fc992049eb83d9d80553f5f196a91%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Fworld%2Friots-erupt-in-french-cities-after-france-loses-to-argentina-in-fifa-world-cup-final-202190
ക്രമസമാധാന നില നിലനിർത്താൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ തെരുവുകളിൽ വലിയ ബഹളവും അരാജകത്വവും കാണിച്ചു. പൊലീസിനു നേരെ പടക്കമെറിയലും കല്ലേറുമുണ്ടായി....
ദോഹ: ലോകകിരീടത്തിന്റെ തിളക്കത്തില്‍ നില്‍ക്കെ ഉടന്‍ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി. അടുത്ത ലോകകപ്പിലും മെസിക്ക് ഇടമുണ്ടെന്ന് കോച്ച് ലിയോണല്‍ സ്‌കലോണിയും പറഞ്ഞു. തുടരെ മൂന്ന് വര്‍ഷം മൂന്ന് ഫൈനലുകളില്‍ അര്‍ജന്റീന വീണപ്പോള്‍ മെസി പൊട്ടിക്കരഞ്ഞു പ്രഖ്യാപിച്ചിരുന്നു, ഇനി ആല്‍ബിസെലസ്റ്റെ ജേഴ്‌സിയണിയാന്‍ ഞാനില്ലെന്ന്. ആവുന്നതെല്ലാം ചെയ്തിട്ടും എനിക്ക് നാടിന് കിരീടം നല്‍കാനായില്ലെന്നും...
കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി ദീപിക പദുക്കോൺ ആണ് ബോളിവുഡിലെ ചർച്ചാ വിഷയം. പഠാൻ എന്ന ചിത്രത്തിലെ ആദ്യഗാനമായിരുന്നു ഇതിന് കാരണം. ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി അവർ രംഗത്തെത്തുകയും ചെയ്തു. ദീപികയ്ക്ക് എതിരെ സൈബർ ആക്രമണങ്ങളും വന്നു. എന്നാൽ...
ദോഹ: ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയാണ് അര്‍ജന്റൈന്‍ നായകന്‍ മെസി ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. ഇതിഹാസ താരങ്ങളെ പിന്നിലാക്കി പുതിയചരിത്രം രചിച്ചു മെസി. ലുസൈല്‍ സ്റ്റേഡിയത്തില്‍ വിസില്‍ മുഴങ്ങിയപ്പോള്‍ തന്നെ റെക്കോര്‍ഡ് ബുക്കില്‍ മെസിയുടെ പേര് ഒരിക്കല്‍കൂടി തെളിഞ്ഞു. 26 മത്സരങ്ങളുമായി ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങളെന്ന റെക്കോര്‍ഡ് മെസിക്ക്.
മറഞ്ഞുപോയത് ജര്‍മ്മനിയുടെ...
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ ഫൈനല്‍ പോരാട്ടത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മാറ്റവുമായി അര്‍ജന്‍റീന. നേരത്തെ പ്രഖ്യാപിച്ച സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മാര്‍കോസ് അക്യൂനക്ക് അവസാന നിമിഷം പരിക്കേറ്റതോടെ സെമിയില്‍ ക്രൊയേഷ്യക്കെതിരെ ഇറങ്ങിയ ടാഗ്ലിയാഫിക്കോ ആണ് അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ എത്തിയത്. അക്യൂനക്ക് ക്രൊയേഷ്യക്കെതിരായ സെമിയില്‍ കളിക്കാനായിരുന്നില്ല.
ദോഹ: ഫ്രാൻസിനെ നേരിടാൻ അർജന്‍റീൻയിറങ്ങുമ്പോള്‍ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം ഒരു നീലക്കടലായി മാറുമെന്നതിൽ സംശയം വേണ്ട. ആരാധകരുടെ കണക്കുകൾ സൂചിപ്പിക്കുന്നതും അത് തന്നെയാണ്. ഒരു കാൽപ്പന്തിന്‍റെ സഞ്ചാരത്തിനനുസരിച്ചാണ് ഈ ആൾക്കൂട്ടത്തിന്‍റെ ശ്വാസഗതിപോലും. അത്രമേൽ അലിഞ്ഞു ചേർന്നൊരു പ്രണയമുണ്ട് ഈ നീലയും വെള്ളയും നിറത്തോടവര്‍ക്ക്.
അതുകൊണ്ടാണ് അർജന്‍റീന പന്ത് തട്ടാനിറങ്ങുമ്പോഴൊക്കെ ഗ്യാലറിയൊരു നീലക്കടലായി മാറുന്നത്. നാൽപതിനായിരത്തോളം അർജന്‍റീനക്കാർ ഇപ്പോൾ...
രാജ്യത്തെ വിവിധയിടങ്ങളിൽ ദിനംപ്രതി നടക്കുന്ന സൈബർ തട്ടിപ്പുകളെ കുറിച്ച് വാർത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയുന്നവരാണല്ലോ നാം. ലിങ്കിൽ ക്ലിക്ക് ചെയ്തത് വഴി ലക്ഷങ്ങൾ നഷ്ടമായെന്നും ഫോൺ ഹാക്ക്...